ജെസിബിയുടെ മൈലേജ് എത്രയെന്ന് അറിയാമോ? കേട്ടാൽ മൂക്കത്ത് വിരൽവെച്ച് പോവും!

ജെസിബി എന്ന വാഹനത്തിന് ഇപ്പോൾ മനുഷ്യജീവീതത്തിൽ ഒഴിച്ചുകൂടാനാവാത്ത റോളാണുള്ളത്. വീട് വെക്കാനായാലും വഴിവെട്ടാനായാലും വരെ മനുഷ്യർ ഈ വാഹനത്തെ ആശ്രയിച്ചിരിക്കും. എന്തിന് മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തര സ്ഥലങ്ങളിലും ഈ മഞ്ഞ വണ്ടിയുടെ പ്രാധാന്യം ചില്ലറയല്ലെന്ന് പലതവണ മനസിലാക്കി തന്നിട്ടുമുണ്ട്. അതിനാൽ ജെസിബി എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും വളരെയധികം ജനപ്രിയവുമാണ്. പണ്ടൊക്കെ വീട്ടിൽ എന്തേലും ആവശ്യത്തിന് ബുൾഡോസറുകൾ വന്നാൽ കുട്ടികൾ സ്‌കൂളിൽ പോലും പോവാതെ ഇതിന് പിന്നാലെ കൂടിയിരുന്നതും മധുരമുള്ള ഓർമകളാണ്.

മനുഷ്യന്റെ ജോലിയെ വളരെ ആയാസമാക്കിയ ഒരു വിപ്ലവ നിര്‍മിതയാണ് ഈ മെഷീന്‍. ശരിക്കും ഈയൊരു മെഷീൻ ഉണ്ടാക്കിയ കമ്പനിയുടെ പേരാണ് ജെസിബി എന്നുള്ളത്. ഇതിന്റെ ശരിക്കുമുള്ള പേര് കൃത്യമായി നമ്മളിൽ പലർക്കും അറിയുകയില്ലതാനും. മണ്ണ് മാന്താനായി എത്തുന്ന ഇത്തരം എല്ലാ യന്ത്രങ്ങളേയും ഇന്ന് പൊതുവേ മനുഷ്യർ ജെസിബിയെന്നാണ് വിളിക്കുന്നത്. അത്രത്തോളം ഇംപാക്‌ടാണ് ഈ വാഹനം അല്ലെങ്കിൽ യന്ത്രം നമ്മുടെ ജീവിതത്തിൽ വഹിക്കുന്നത്.

Did you know about JCB Mileage

ഇംഗ്ലണ്ടിൽ നിന്നുള്ള ജോസഫ് സിറിൾ ബാംഫോർഡ് എന്ന വ്യക്തിയാണ് ജെസിബി കണ്ടുപിടിച്ചത്. ഇപ്പോൾ ഓക്‌സ്ഫോർഡ് ഡിക്ഷനറിയിൽ പോലും മണ്ണ് നീക്കം ചെയ്യുന്ന യന്ത്രത്തിന്റെ പേരായാണ് ജെസിബി ചേർത്തിട്ടുള്ളത്. എന്നാൽ എസ്‌കവേറ്റർ, ബുൾഡോർസർ മണ്ണുമാന്തി എന്നതൊക്കെയാണ് ജെസിബിയുടെ ശരിക്കുമുള്ള പേര്. ഏത് വണ്ടിയായാലും അതിന്റെ മൈലേജ് അന്വേഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.

അതിനാൽ ജെസിബിയുടെ മൈലേജ് അറിയാനും പലർക്കും താത്പര്യമുണ്ടാവുമല്ലോ. അതിനാൽ ഇക്കാര്യം ഒന്ന് ചികഞ്ഞ് നോക്കിയേക്കാം. ജെസിബി മെഷീനുകളുടെ മൈലേജ് സാധാരണയായി അവയുടെ ഉപയോഗം, മോഡൽ, ജോലിഭാരം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ഹെവി മെഷീനുകൾ പ്രധാനമായും നിർമാണത്തിനും മറ്റ് ഭാരമേറിയ ജോലികൾക്കും ഉപയോഗിക്കുന്നതിനാൽ അവയുടെ ഇന്ധന ഉപഭോഗവും ഉയർന്നതാണെന്ന് ഊഹിക്കാമല്ലോ.

Did you know about JCB Mileage

സാധാരണയായി ഒരു ജെസിബി ബാക്ക്‌ഹോ ലോഡർ പോലെയുള്ള ഒരു മോഡലിൻ്റെ മൈലേജ് ഒരു ലിറ്റർ ഡീസലിന് ഏകദേശം 4 മുതൽ 6 കിലോമീറ്റർ വരെയാണ്. എന്നാൽ ഈ സംഖ്യ ജോലിയുടെ സ്വഭാവം, മെഷീൻ്റെ പരിപാലനം, പ്രവർത്തന രീതികൾ എന്നിവയെ അടിസ്ഥാനമാക്കിയും മാറും. ഈ യന്ത്രങ്ങൾ വലുതും ഭാരമുള്ളതും ആയതിനാൽ തന്നെ ഇവ പ്രവർത്തിപ്പിക്കുന്നതിനും മെയിന്റനെൻസിനും ചെലവും വളരെ കൂടുതലാണ്.

അതായത് ഒരു "ആനയെ വളർത്തുന്നതിന് തുല്യമാണ്." എന്നും പറയാം. ജെസിബി പ്രവർത്തിപ്പിക്കുന്നതിന് മിടുക്കനായ ഓപ്പറേറ്ററാണുള്ളതെങ്കിൽ മൈലേജ് സ്വയമേവ വർധിക്കും കേട്ടോ. കാരണം വിദഗ്ദ്ധനായ ഓപ്പറേറ്റർ ഏത് ജോലിയും കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കും. ഇനി ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ അത്ര പരിചയസമ്പത്തില്ലാത്ത പുതിയ ഓപ്പറേറ്ററാണെങ്കിൽ ഏത് ജോലിയും പൂർത്തിയാക്കാൻ സമയമെടുക്കും. ഇത് ജെസിബിയുടെ ഇന്ധന ഉപഭോഗം വർധിപ്പിക്കും.

Did you know about JCB Mileage

ജെസിബി സ്പെയർ പാർട്‌സുകളുടെ കാര്യത്തിലേക്ക് വന്നാൽ വലിപ്പം സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് പൈസയും. യന്ത്രത്തിന്റെ ഏതെങ്കിലും ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചാൽ അത് നന്നാക്കാൻ ആയിരക്കണക്കിന് രൂപ ചിലവാകും. ജെസിബിയുടെ എല്ലാ ഭാഗങ്ങളും വളരെ ശക്തമായതിനാൽ തന്നെ അവ നിർമിക്കുന്നതിനുള്ള ചെലവും കൂടുതലാണ്. അതിനാൽ വാഹനത്തിന്റെ എല്ലാ പാർട്‌സുകളും വളരെ ചെലവേറിയതാണ്.

പാർട്‌സുകൾ പോലെ, ജെസിബിയുടെ മെയിന്റനെൻസും അറ്റകുറ്റപ്പണികൾക്കും രൂപ നല്ലതുപോലെ പൊടിക്കേണ്ടി വരും. കാരണം കാറുകളും ബൈക്കുകളും പോലെ റോഡരികിൽ നിന്നൊന്നും ജെസിബി നന്നാക്കാൻ കഴിയില്ല. ജെസിബി നന്നാക്കാനും മറ്റുമായി അത് കമ്പനിയുടെ സർവീസ് സ്റ്റേഷനിൽ തന്നെ കൊണ്ടുപോവേണ്ടി വരും. വിദഗ്ദ്ധരായ മെക്കാനിക്കുകൾ ഈ കൂറ്റൻ യന്ത്രത്തിന്റെ സർവീസ് ചെയ്യുന്നതാവും ഏറ്റവും ഉത്തമം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 6, 2024, 10:13 [IST]
English summary
Did you know about jcb mileage explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X