ഓട്ടോമാറ്റിക് കാറുകൾക്ക് ഇൻഷുറൻസ് തുക കൂടുതലോ? ഇക്കാര്യം അറിഞ്ഞിരിക്കാം

ഏത് പണിയാണെങ്കിൽ അതൊരൽപം എളുപ്പമായി ചെയ്യാനാണ് ഇന്ന് ആളുകൾ ആഗ്രഹിക്കുന്നത്. അങ്ങനെയാണല്ലോ കാൽക്കുലേറ്റർ, കമ്പ്യൂട്ടർ, വാഷിംഗ് മെഷീൻ, മിക്‌സി പോലുള്ള ഉപകരണങ്ങളുടെ കണ്ടുപിടുത്തതിലേക്കും വികസനത്തിനും കാരണമായത്. ഇനി വാഹന മേഖലയിലേക്ക് നോക്കിയാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുടെ ഉദാഹരണം നമുക്ക് പറയാം. പക്ഷേ ഡ്രൈവിംഗ് അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കണമെങ്കില്‍ മാനുവല്‍ വണ്ടികൾ തന്നെ വേണമെന്ന് വാശിപിടിച്ചിരുന്നവർ അടുത്തകാലത്ത് വരെയുണ്ടായിരുന്നു.

സാങ്കേതികവിദ്യയെ അത്രവേഗം അംഗീകരിക്കാത്തവരാണ് ഇത്തരക്കാർ എന്നുവേണം പറയാൻ. ഇന്നും ഒരു വിഭാഗത്തിന് മാനുവൽ ഗിയർബോക്‌സ് വാഹനങ്ങളോടാണ് താത്പര്യമെങ്കിലും ഭൂരിഭാഗം ആളുകളും ഓട്ടോമാറ്റിക് ഫാൻസാണ്. എഎംടി, ഡിസിടി, സിവിടി, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ തുടങ്ങി പല സ്വഭാവത്തിലുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ വാഹനങ്ങള്‍ എത്തിത്തുടങ്ങിയതോടെ കാര്യങ്ങളാകെ മാറി. മാനുവലിനേക്കാൾ ഹരം നൽകുന്നതിനൊപ്പം മൈലേജും കൂടുതൽ നൽകുന്നത് ക്ലച്ച്ലെസ് കാറുകളാണ്.

Did You Know Gearbox Type Can Affect Your Car Insurance Cost

പക്ഷേ കാറിന്റെ ട്രാൻസ്മിഷൻ തരം ഇൻഷുറൻസ് ചെലവിനെ എങ്ങനെ ബാധിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? അല്ലെങ്കിൽ ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അതിനെ കുറിച്ച് പറഞ്ഞു തരാം. അതിനുമുമ്പ് ചില കാര്യങ്ങൾ പറയാനുണ്ട്. വാഹനം വാങ്ങുമ്പോൾ ഇന്ന് പൊതുവേയുള്ള ആശങ്കകളിൽ ഒന്നാണ് മാനുവൽ വാങ്ങണോ അതോ കാലത്തിനൊത്ത് ഓട്ടോമാറ്റിക്കിലേക്ക് ചേക്കേറണോ എന്നുള്ളത്. ഈ രണ്ട് ഓപ്ഷനുകൾക്കും അതിന്റേതായ ഗുണങ്ങളുള്ളതിനാൽ ആളുകൾ കൺഫ്യൂഷനിടിക്കാറുമുണ്ട്.

പക്ഷേ പലർക്കുമറിയാത്തൊരു കാര്യമാണ് ഗിയർബോക്‌സ് തെരഞ്ഞെടുക്കൽ കാർ ഇൻഷുറൻസ് തുകയിൽ കാര്യമായ വ്യത്യാസം വരുത്തുമെന്നത്. തീർച്ചയായും, മോട്ടോർ ഇൻഷുറൻസ് പ്രീമിയം നിർണയിക്കുന്നതിൽ നിങ്ങളുടെ ഗിയർബോക്‌സ് ഒരു നിർണായക ഘടകമാണ്. ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം എല്ലാ വാഹനങ്ങൾക്കും കാർ ഇൻഷുറൻസ് നിർബന്ധമായിരിക്കണം. അതിനാൽ, ഉചിതമായ ഗിയർബോക്സ് തെരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുണ്ട്.

Did You Know Gearbox Type Can Affect Your Car Insurance Cost

മാനുവൽ, ഓട്ടോമാറ്റിക് കാറുകളിൽ കാർ ഇൻഷുറൻസ് ചെലവുകളുടെ സ്വാധീനം മനസിലാക്കാൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നമുക്ക് ആദ്യം പരിശോധിക്കാം. ക്ലച്ച് ചവിട്ടി സ്വമേധയാ ഗിയർ മാറുന്ന പ്രക്രിയയാണ് മാനുവൽ ട്രാൻസ്മിൽൻ കാറുകൾക്കുള്ളത്. വാഹനം മുന്നോട്ടും പിന്നോട്ടും നീക്കാൻ ഗിയർ സ്വമേധയാ മാറ്റുന്നത് ഡ്രൈവറിന്റെ ചുമതലയാണ്. ക്ലച്ചിന്റെ പ്രവർത്തനം മിക്കപ്പോഴും സ്ത്രീകൾക്കും മറ്റും തലവേദ സൃഷ്‌ടിക്കാറുമുണ്ട്.

നേരെമറിച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. ഡ്രൈവർ ഗിയറുകൾ സ്വമേധയാ മാറ്റുന്നതിനുപകരം, ആക്സിലറേറ്റർ പെഡൽ ഇൻപുട്ടിനെ അടിസ്ഥാനമാക്കി ഒരു ഓൺബോർഡ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് (ECU) ഗിയർബോക്‌സ് നിയന്ത്രിക്കുന്നു. ഇതിനർത്ഥം ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്വയം ഗിയറുകളെ മാറ്റുകയും കൂടുതൽ സൗകര്യപ്രദമായ ഡ്രൈവിംഗ് അനുഭവം നൽകുകയും ചെയ്യുന്നു, പ്രത്യേകിച്ച് തിരക്കുള്ള റോഡുകളിലും മറ്റും.

Did You Know Gearbox Type Can Affect Your Car Insurance Cost

ഇനി ഗിയർബോക്സ് തരം കാർ ഇൻഷുറൻസിനെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. എഞ്ചിൻ വലിപ്പം, മോഡൽ, നിർമാണ വർഷം, സ്ഥാനം, വാഹനത്തിന്റെ ഏകദേശ വിപണി മൂല്യം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് കാർ ഇൻഷുറൻസ് പ്രീമിയങ്ങളെ സ്വാധീനിക്കുന്നത്. ഗിയർബോക്‌സ് മാത്രം വ്യത്യസ്ത ഘടകമായി പരിഗണിക്കുമ്പോൾ ഒരു ഓട്ടോമാറ്റിക് കാർ ഇൻഷ്വർ ചെയ്യുന്നത് ചെലവേറിയ കാര്യമാണ്.

ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ബന്ധപ്പെട്ട ഉയർന്ന റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്‌മെന്റ് ചെലവുകളാണ് ഇതിന് കാരണമായി പ്രവർത്തിക്കുന്നത്. ഇത് ഓട്ടോമാറ്റിക് കാറുകളുടെ ഇൻഷുറൻസ് പ്രീമിയം ചെറുതായി ഉയർത്തുന്നു. എന്നിരുന്നാലും ചെലവ് വ്യത്യാസം നാമമാത്രമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. കാര്യമായ സ്വാധീനം ചെലുത്തുന്നില്ലാത്തതിനാൽ പലരും ഇക്കാര്യം ശ്രദ്ധിക്കാൻ തുനിയാറുമില്ല.

Did You Know Gearbox Type Can Affect Your Car Insurance Cost

ഇതാണ് ഓട്ടോമാറ്റിക് കാറുകളുടെ ഇൻഷുറൻസ് തുക മാനുവലിനേക്കാൾ കൂടാൻ കാരണമാവുന്നത്. വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്നതിനനുസരിച്ച് മാനുവല്‍ കാറുകളുടെ ജനപ്രീതി കുറയുന്നുവെന്നാണ് പഠനം. നേരത്തെ വിദേശത്ത് മാത്രമായിരുന്നു ക്ലച്ച്ലെസ് കാറുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് എങ്കിൽ ഇന്ന് ഇന്ത്യയിലും ഓട്ടോമാറ്റിക് വാങ്ങുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവാണുണ്ടായിരിക്കുന്നത്.

പുതുതായി വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തിന്റെ മേന്മകള്‍ കൃത്യമായി മനസിലാക്കിയിട്ടുള്ളതും നേട്ടമാണ്. മൈലേജ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ മാനുലിനേക്കാൾ കേമമാണ് ഓട്ടോമാറ്റിക്. ശരിക്കും പറഞ്ഞാൽ എഎംടി ട്രാൻസ്മിഷന്റെ വരവാണ് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. എന്തായാലും ഇനി കാർ വാങ്ങാൻ പോവുമ്പോൾ ഇൻഷുറൻസ് പ്രീമിയത്തിലുണ്ടാവുന്ന ഈ മാറ്റം ഒന്നു പരിശോധിക്കണേ.

More from DriveSpark

Article Published On: Sunday, November 12, 2023, 8:30 [IST]
English summary
Did you know gearbox type can affect your car insurance cost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X