പോക്കറ്റിൽ കാശില്ലാതിരുന്ന സമയത്ത് മൻമോഹൻ സിംഗ് വാങ്ങിയ കാർ, പണം കൊടുത്ത് സഹായിച്ചത് ഈ വ്യക്തിയും!
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്ന മന്‍മോഹന്‍ സിംഗ് അന്തരിച്ച വാർത്ത അതീവ ദുഖത്തോടെയാണ് രാജ്യം അറിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച, പുതുയുഗത്തിന് തുടക്കമിട്ട ഭരണകര്‍ത്താവായിട്ടാണ് എക്കാലവും മന്‍മോഹന്‍ അറിയപ്പെട്ടിരുന്നത്. മിക്കപ്പോഴും തന്റെ ശൈലിയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് ഈ വിമർശനത്തെ പിൻവലിക്കാൻ പോലും ഇന്ത്യക്കാർ തയാറിയിരുന്നു. രണ്ട് വട്ടമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മന്‍മോഹന്‍ സിംഗ് അലങ്കരിച്ചിട്ടുള്ളത്. 2004-ലാണ് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് അധികാരമേൽക്കുന്നത്. തുടർന്ന് 2009-ലും അദ്ദേഹത്തിന്റെ കൈപിടിച്ചായിരുന്നു കോൺഗ്രസ് ഭരണത്തിലെത്തിയത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ തുടങ്ങിയ പദവികളിലും രണ്ടു പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്‌ടാവ് എന്ന നിലയിലെല്ലാം പ്രവർത്തിച്ച മഹത്‌വ്യക്തി കൂടിയായിരുന്നു മൻമോഹൻ സിംഗ്. ലളിതം സുന്ദരമായ ജീവിതം നയിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നയാളാണ് മൻമോഹൻ സിംഗ്. ഇത്രയും ഉന്നതങ്ങളിൽ എത്തിയിട്ടും അത്യാഡംബര കാറുകളൊന്നും ഇദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നില്ല.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം കഴിഞ്ഞാൽ ഇദ്ദേഹത്തിന് സ്വന്തമായി ഒരു ലക്ഷ്വറി കാർ പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നിങ്ങൾക്കറിയാമോ? 40,51,964 രൂപ വാർഷിക വരുമാനം വരെ കിട്ടിയിരുന്ന ആൾക്ക് ഒരിക്കലും ആഡംബര വസ്‌തുക്കളോട് പ്രിയമുണ്ടായിരുന്നില്ല. 2013-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സ്ഥിരനിക്ഷേപങ്ങളും മൂന്ന് സേവിംഗ്‌സ് അക്കൗണ്ടുകളും ഉൾപ്പെടെ 3,87,63,188 രൂപ വിലമതിക്കുന്ന തൻ്റെ മൊത്തം ജംഗമ ആസ്തികൾ സത്യവാങ്മൂലത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇക്കൂട്ടത്തിൽ തന്റെ ഒരേയൊരു കാറിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ആ വാഹനം 1996 മോഡൽ മാരുതി 800 ആയിരുന്നു. പോക്കറ്റിൽ കാശില്ലാതിരുന്ന സമയത്താണ് മുൻ പ്രധാനമന്ത്രി തന്റെയീ സ്വപ്ന വാഹനം സ്വന്തമാക്കുന്നത്. അതിന് പണം കടംവാങ്ങിയത് മറ്റൊരു പ്രമുഖ വ്യക്തിയിൽ നിന്നുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മറ്റാരുമല്ല തന്റെ പ്രിയ പത്നി ഗുർശരൺ കൗറാണ് കാർ വാങ്ങാനായി 20,000 രൂപ നൽകിയത്.

ആ സമയത്ത് മൻമോഹൻ സിംഗ് ഈ കാർ ഏകദേശം 21,000 രൂപയ്ക്കാണ് വാങ്ങുന്നത്. 2013-ൽ അസമിലെ രാജ്യസഭാ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയാകാൻ മൻമോഹൻ സിംഗ് സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ ഏറ്റവും ശ്രദ്ധനേടിയതും മാരുതി 800 ഹാച്ച്ബാക്കിന്റെ ഈ 1996 മോഡലായിരുന്നു. ഇതല്ലാതെ ജീവിതത്തിൽ മറ്റൊരു വാഹനവും സ്വന്തമായി വാങ്ങാത്തയാളാണ് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായിരുന്നു ഈ വ്യക്തിത്വം.
2014-ൽ പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ഇദ്ദേഹം മരണപ്പെടുമ്പോൾ 15 കോടി 77 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ആകെയുള്ള ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. മാരുതിയുടെ ഈ ചെറുകാർ ഒഴികെ 2019-ൽ രാജ്യസഭയിൽ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന് ഡൽഹിയിലും ചണ്ഡീഗഡിലും ഫ്ലാറ്റുമുണ്ട്. ഇതുമാത്രമല്ല മൻമോഹൻ സിംഗിന് കടമൊന്നും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലുടനീളം മാരുതി 800 ഹാച്ച്ബാക്കിന്റെ 27 ലക്ഷം യൂണിറ്റുകളോളം വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. അക്കൂട്ടത്തിൽ ഈ കുഞ്ഞനെ സ്വന്തമാക്കിയ ഒരുപാട് ഇതിഹാസങ്ങളുമുണ്ട്. കർശനമായ BS4 മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാവുന്നതിന്റെ ഭാഗമായി 2014-ലാണ് കുഞ്ഞൻ ഹാച്ച്ബാക്കിന്റെ ഉത്പാദനം മാരുതി സുസുക്കി ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. പലർക്കും അവരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ കാറും ഇതായിരുന്നിരിക്കാം.
അക്കാലത്ത് ഹിന്ദുസ്ഥാൻ അംബാസിഡറിനെയും പ്രീമിയർ പദ്മിനിയെയും എല്ലാം അപേക്ഷിച്ച് സാങ്കേതികമായി ഏറെ മുന്നിലായിരുന്നു മാരുതി 800. ചെറുതും ഭാരം കുറഞ്ഞതും ആയതിനാൽ ഡ്രൈവ് ചെയ്യാനും വളരെ സുഖമായിരുന്നു. ഇന്ത്യയിലുടനീളം 27 ലക്ഷം യൂണിറ്റ് മാരുതി 800 ഹാച്ച്ബാക്കുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. എന്തായാലും ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഒരാൾ ഈ വാഹനം ഉപയോഗിച്ചിരുന്നുവെന്നത് മാരുതിക്ക് ഏറെ അഭിമാനിക്കാനാവുന്ന കാര്യമാണ്.


Click it and Unblock the Notifications








