പലർക്കും അറിയില്ല! വിമാന യാത്രയിൽ കൈയിൽ കരുതാനാവുന്ന വെള്ളത്തിന്റെ അളവ് എത്രയാണെന്ന് അറിയാമോ?

ഓരോ ദിവസവും നിരവധി മനുഷ്യരാണ് കാർ, ബസ്, മെട്രോ, ഓട്ടോ, ട്രെയിൻ തുടങ്ങി വ്യത്യസ്ത ഗതാഗത മാർഗങ്ങളിലൂടെ യാത്ര ചെയ്യുന്നത്. എന്നാൽ വിമാനത്തിൽ (Flight Travel) ഇന്നും യാത്ര ചെയ്യാത്തവരായിരിക്കും കൂടുതലുമുള്ളത്. ഏവർക്കും കൌതുകകരമായ യാത്ര സമ്മാനിക്കുന്ന നിമിഷമായിരിക്കും ഫ്ലൈറ്റിലേത്. വിമാനത്തിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഉയർന്ന യാത്രാക്കൂലിയാണ് പലരേയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പിന്നെ മറ്റ് ഗതാഗതമാർഗങ്ങൾ ഉപയോഗിക്കുന്നത് പോലെ ഓടിപ്പോയിട്ടൊന്നും വിമാനത്തിൽ കയറാനുമാവില്ല. ഒരുപാട് സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയായാൽ മാത്രമേ വിമാനത്തിനുള്ളിൽ കയറിക്കൂടാനാവൂ.

ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോവാൻ എന്തായാലും വിമാനമാർഗം സഞ്ചരിക്കുന്നതാണ് പ്രായോഗികം. യാത്രയിൽ പൊതുവേ വെള്ളം കരുതുന്നവരാണ് നാം ഇന്ത്യക്കാർ. വീട്ടിൽ തിളപ്പിച്ചാറിയ വെള്ളം എവിടക്കേ് എങ്കിലും യാത്ര തിരിക്കുമ്പോൾ കൂടെക്കൂട്ടാറുള്ളത് പതിവാണല്ലോ. എന്നാൽ ഒരളവിൽ കൂടുതൽ ദ്രാവക രൂപത്തിലുള്ള ഒന്നും വിമാനത്തിനകത്ത് കൊണ്ടുപോവാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാമായിരുന്നോ?

Did You Know Only 100 ml Of Liquid Allowed In Flight Explained In Malayalam

കർശനമായ സുരക്ഷാ നടപടികൾക്ക് വിധേയമാണ് വിമാനത്താവളങ്ങൾ. അതിനാൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ വെള്ളമോ അല്ലെങ്കിൽ മറ്റ് ദ്രാവകരൂപത്തിലുള്ള എന്തെങ്കിലും കൊണ്ടുപോവാനാവൂ. വിമാനത്തിൽ എത്ര ലിറ്റർ വരെ വെള്ളം കൊണ്ടുപോകാമെന്നതിൽ പലയാളുകൾക്കും ആശയക്കുഴപ്പമുണ്ടാവും. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ പരിമിതമായ അളവിൽ മാത്രമാണ് ദ്രാവക രൂപത്തിലുള്ള കാര്യങ്ങൾ കൊണ്ടുപോവാൻ അനുവദിക്കുന്നത്.

അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിലുമുണ്ടൊരു കാരണം. അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് ഓടിപ്പോയിട്ട് വാരാം. 19 വർഷം മുമ്പ് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നടന്ന ഒരു ഭീകരാക്രമണമാണ് ഇതിന് കാരണം. 2006-ൽ ഒരു തീവ്രവാദി വെള്ളക്കുപ്പിയിൽ ഒളിപ്പിച്ച് സ്ഫോടകവസ്തു കടത്താൻ ശ്രമിച്ചിരുന്നു. ഭാഗ്യവശാൽ സുരക്ഷാ ഏജൻസികൾ കൃത്യസമയത്ത് ഗൂഢാലോചന കണ്ടെത്തുകയും ആക്രമണം തടയുകയും ചെയ്‌തതിനാൽ വലിയൊരു ആക്രമണത്തിൽ നിന്നാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

Did You Know Only 100 ml Of Liquid Allowed In Flight Explained In Malayalam

കൂടുതൽ അന്വേഷണത്തിൽ കുപ്പികളിൽ നിറയെ സ്ഫോടകവസ്തുക്കൾ പാക്കേജിംഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് സ്ഫോടകവസ്തുക്കൾ കടത്താനുള്ള തീവ്രവാദികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഈ സംഭവത്തെ വളരെ ഗൗരവമായി കാണുകയാണുണ്ടായത്.

തുടർന്ന് ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി വിമാനങ്ങളിൽ 100 ​​മില്ലി വരെ ദ്രാവകം മാത്രമേ അനുവദിക്കൂ എന്ന നിയമം നടപ്പിലാക്കി. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഈ നിയന്ത്രണം സ്വാഗതം ചെയ്യുകയും ചെയ്യുകയാണുണ്ടായത്. ദ്രാവകം സീൽ ചെയ്ത കുപ്പിയിലാണെങ്കിൽ പോലും സുരക്ഷാ ഹോൾഡ് ഏരിയയിലൂടെ യാത്രക്കാർക്ക് 100 മില്ലി ദ്രാവകം മാത്രമേ കൊണ്ടുപോകാൻ കഴിയൂ.

Did You Know Only 100 ml Of Liquid Allowed In Flight Explained In Malayalam

സുരക്ഷാ പരിശോധനകൾക്ക് ശേഷം ചെക്ക്ഡ് ബാഗേജിൽ കൂടുതൽ അളവിൽ ദ്രാവകം സൂക്ഷിക്കാനാവും. കുഞ്ഞിനുള്ള പാൽ, ഭക്ഷണം, സുരക്ഷാ പരിശോധനകൾക്ക് ശേഷം വാങ്ങുന്ന ഡ്യൂട്ടി ഫ്രീ ദ്രാവകങ്ങൾ തുടങ്ങിയ ചില ഇനങ്ങൾക്ക് 100 മില്ലി നിയമത്തിൽ നിന്ന് ഒഴിവാക്കലുകൾ ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇനി എപ്പോഴെങ്കിലും നിങ്ങൾ വിമാന യാത്രകൾക്ക് തയാറെടുക്കുകയാണെങ്കിൽ ഇക്കാര്യം ഒന്ന് ഓർത്തുവെക്കേണേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 30, 2025, 11:00 [IST]
English summary
Did you know only 100 ml of liquid allowed in flight explained in malayalam
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X