ട്രെയിനിന്റെ മൈലേജ് എത്രയാണെന്ന് അറിയാമോ? ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് ഇത്രയും ഡീസൽ
ഒരു പുതിയ വാഹനം വാങ്ങുമ്പോൾ ഏവരും നോക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് മൈലേജ്. കാറും ബൈക്കും വാങ്ങുമ്പോഴാണ് ഇതെല്ലാം പ്രധാന ഘടകമായി നാം പരിഗണിക്കാറുള്ളതെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും ബസിന്റെയും ലോറിയുടേയും വിമാനത്തിന്റെയും ട്രെയിനിന്റേയുമെല്ലാം മൈലേജ് എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങളിൽ ഒന്നാണ് തീവണ്ടികൾ. ജീവിതത്തിൽ ഒരുതവണയെങ്കിലും ട്രെയിൻ യാത്രകൾ ചെയ്യാത്ത മനുഷ്യരും വളരെ ചുരുക്കമായിരിക്കാം അല്ലേ. അതുപോലെ തന്നെയാണ് തീവണ്ടികളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളും. മുകളിൽ പറഞ്ഞതു പോലെ ട്രെയിനിന്റെ മൈലേജ് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ രാജ്യത്തെ ട്രെയിനുകളുടെ മൈലേജും ശ്രദ്ധേയമാണ്. ഒരു ട്രെയിൻ ഒരു കിലോമീറ്റർ ഓടിക്കാൻ എത്ര ഡീസൽ വേണമെന്ന കാര്യത്തിലേക്ക് കടക്കാം ഇനി. ഇപ്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് വരുന്ന കാര്യമായിരിക്കും ഇത് ഇലക്ട്രിക് കരുത്തിലല്ലേ ഓടുന്നതെന്ന്. എന്നാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വിവിധ തരം ലോക്കോമോട്ടീവുൾ ഇന്ത്യൻ റെയിൽവേയുടെ കീഴിലുണ്ടെന്നതാണ് ഇതിനുള്ള ഉത്തരമായി പറയാനുള്ളത്.

ഈ ട്രെയിനുകൾ അവയുടെ വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത മൈലേജ് കണക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതുപോലെ ഭാരം, പവർ, യാത്ര ചെയ്ത ദൂരം തുടങ്ങിയ ഘടകങ്ങളും ഇതിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 12 കോച്ചുകളുള്ള ഒരു പാസഞ്ചർ ട്രെയിനിന് ഒരു കിലോമീറ്റർ ഓടാൻ 6 ലിറ്റർ ഇന്ധനമാണ് ആവശ്യമായി വരുന്നത്. അതുപോലെ 24 കോച്ചുകളുള്ള ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിന് പോലും ഒരു കിലോമീറ്റർ മൈലേജ് ലഭിക്കാൻ 6 ലിറ്റർ ഡീസൽ വേണ്ടിവരും.
12 കോച്ചുകളുള്ള ഒരു എക്‌സ്പ്രസ് ട്രെയിനിന് അതിൻ്റെ പ്രവർത്തനത്തിന് കിലോമീറ്ററിന് 4.5 ലിറ്റർ ഇന്ധനം മാത്രമേ ആവശ്യമുള്ളൂ. ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യൻ റെയിൽവേയിലെ ഒരു ട്രെയിനും നിലവിൽ ഒരു ലിറ്റർ ഡീസലിന് ഒരു കിലോമീറ്റർ മൈലേജ് നൽകില്ലെന്നതും രസകരമായ കാര്യമാണ്. ഒരു ട്രെയിനിലെ കോച്ചുകളുടെയോ കമ്പാർട്ട്‌മെൻ്റുകളുടെയോ എണ്ണം അതിൻ്റെ മൈലേജിനെ കാര്യമായി സ്വാധീനിക്കുന്നു ഘടകമാണെന്നും ഓർമിക്കണേ.

കുറച്ച് കമ്പാർട്ടുമെൻ്റുകളുള്ള ട്രെയിനുകൾ എഞ്ചിനിൽ കുറഞ്ഞ ഭാരമാണ് ചെലുത്തുന്നത്. ഇത് കുറഞ്ഞ ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നു എന്നതുപോലെ മൈലേജിലും മിടുക്കനായിരിക്കും. മാത്രമല്ല കാറുകളേയും ബൈക്കുകളേയും പോലെ തന്നെ ട്രെയിനിൻ്റെ ഇന്ധനക്ഷമതയും അതിന്റെ തരം അനുസരിച്ചായിരിക്കും ഇരിക്കുക. ഉദാഹരണത്തിന്, പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് അല്ലെങ്കിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ കൂടുതൽ ഇന്ധനം ഉപഭോഗമുള്ളവയാണ്.
പാസഞ്ചർ ട്രെയിനുകൾ അവരുടെ റൂട്ടുകളിൽ കൂടുതൽ സ്റ്റോപ്പുകളുള്ളതിനാൽ ഇടയ്ക്കിടെ നിർത്തേണ്ടി വരും. ആയതിനാൽ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. ഇടയ്ക്കിടെ സ്റ്റോപ്പുകൾ ചെയ്യേണ്ടതിൻ്റെ ആവശ്യകത, ഉയർന്ന വേഗത കൈവരിക്കാനുള്ള ലോക്കോമോട്ടീവിൻ്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുണ്ട്. ഇത് ആക്സിലറേറ്ററിൻ്റെയും ബ്രേക്കിൻ്റെയും വർധിച്ച ഉപയോഗത്തിലേക്ക് നയിക്കുന്നു. തൽഫലമായി ഇന്ധന ഉപഭോഗം വർധിക്കുകയും മൈലേജ് കുറയുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ഊഹിക്കാല്ലോ.

നേരെമറിച്ച് കുറഞ്ഞ സ്റ്റോപ്പുകൾ ഉള്ള എക്സ്പ്രസ് ട്രെയിനുകൾ ഉയർന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. കാരണം അവയ്ക്ക് കൂടുതൽ സമയത്തേക്ക് സ്ഥിരമായ വേഗത നിലനിർത്താൻ കഴിയും. അതായത് നമ്മുടെ കാറുകളും മോട്ടോർസൈക്കിളുകളുമെല്ലാം സിറ്റിയിലും ഹൈവേയിലും തരുന്ന ഇന്ധനക്ഷമതയിലെ വ്യത്യസം തന്നെയാണ് ട്രെയിനിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
ട്രെയിൻ ടൈപ്പ്, കോച്ചുകളുടെ എണ്ണം, പ്രവർത്തന ആവശ്യകതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ റെയിൽവേ സംവിധാനത്തിലെ ട്രെയിനുകളുടെ മൈലേജ് വ്യത്യാസപ്പെടുമെന്ന് ഇനി ഓർമിക്കണേ. ഇനിയുള്ള ട്രെയിൻ യാത്രകളിൽ ഇത്തരം രസകരമായ സംഗതികളെ കൂടി അറിയാൻ ശ്രമിച്ചാൽ യാത്രകൾ കൂടുതൽ ഗംഭീരമാക്കാം കേട്ടോ. തീവണ്ടികളുടെ ഇന്ധനക്ഷമതയെക്കുറിച്ചും മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള കൂടുതൽ വാർത്തകൾ ഇനിയും നൽകാൻ ഞങ്ങൾ ശ്രമിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








