ഇരട്ടകളാണെങ്കിലും ഇവർക്കുമുണ്ട് വ്യത്യാസങ്ങൾ; Hyundai Ioniq 5 vs Kia EV6 താരതമ്യം ഇതാ...

ഇലക്ട്രിക് വാഹന വിപണി ഇന്ത്യയിൽ ചൂടുപിടിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായ ഹ്യുണ്ടായിയും ഈ വിഭാഗത്തിൽ ചുവടുറപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കമ്പനി അടുത്ത വർഷം ജനുവരി 11-ന് അയോണിക് 5 ഇവി ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഡിസംബർ 20-ന് മോഡലിനെ ഇന്ത്യൻ വിപണിക്കായി പരിചയപ്പെടുത്തിയതിനു ശേഷം ഇലക്ട്രിക് ക്രോസ്ഓവറിനുള്ള ബുക്കിംഗും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയുടെ ടോക്കൺ തുകയ്ക്ക് വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം. കോന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം ഇന്ത്യയിൽ ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് അയോണിക് 5. എന്നിരുന്നാലും പുതിയ കാലത്തെ ഇവി പ്ലാറ്റ്‌ഫോമും സാങ്കേതികവിദ്യയും കണക്കിലെടുക്കുമ്പോൾ കോനയെക്കാൾ വളരെ പ്രീമിയം ഓഫറാണിത് എന്ന് നിസംശയം പറയാം. എന്നാൽ ഇത് ഈ വർഷം രാജ്യത്ത് അവതരിപ്പിച്ച കിയ EV6 ഇവിയുടെ അതേ സജ്ജീകരണങ്ങൾ പങ്കിടുന്ന ഹ്യുണ്ടായി കാർ ആണെന്നതാണ് ശ്രദ്ധേയം. എങ്കിലും ഇരുവർക്കും തങ്ങളുടേതായ വ്യത്യസങ്ങളും ഉണ്ട്. റേഞ്ച്, ഫീച്ചറുകൾ, സ്പെസിഫിക്കേഷനുകൾ എന്നിവയിൽ അയോണിക് എസ്‌യുവിയെ വേറിട്ട് നിർത്തുന്നത് എന്താണെന്ന് നോക്കാം.

ഇരട്ടകളാണെങ്കിലും ഇവർക്കുമുണ്ട് വ്യത്യാസങ്ങൾ; Hyundai Ioniq 5 vs Kia EV6 താരതമ്യം ഇതാ...

ഹ്യുണ്ടായി അയോണിക് 5 vs കിയ EV6: വിശദാംശങ്ങൾ

ഈ രണ്ട് ഇലക്ട്രിക് കാറുകളും നിർമിച്ചിരിക്കുന്ന ഇവി പ്ലാറ്റ്ഫോം കൊറിയൻ കാർ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. ലോകമെമ്പാടുമുള്ള ഹ്യുണ്ടായി, കിയ എന്നിവയിൽ നിന്നുള്ള എല്ലാ പുതുതലമുറ ഇലക്ട്രിക് വാഹനങ്ങൾക്കും E-GMP പ്ലാറ്റ്ഫോം ഉപയോഗിക്കും. എന്നിരുന്നാലും രണ്ട് മോഡലുകളുടെയും സ്പെസിഫിക്കേഷനിൽ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടെന്നതാണ് ശ്രദ്ധേയമാക്കുന്ന കാര്യം. കിയ ഇവിയേക്കാൾ അൽപ്പം ചെറുതാണ് ഹ്യുണ്ടായി ഇവി എന്നതാണ് അതിലെ ആദ്യത്തെ ഹൈലൈറ്റ്.

60 മില്ലീമീറ്ററിന്റെ നീള വ്യത്യാസമാണ് ഹ്യുണ്ടായി അയോണിക് 5, കിയ EV6 ഇവി എന്നിവ തമ്മിലുള്ളത്. രണ്ട് മോഡലുകളുടെയും വീതി ഒരേ പോലെയാണെങ്കിലും അയോണിക് 5 ഇലക്ട്രിക്കിന് EV6 ക്രോസ്ഓവറിനേക്കാൾ 55 mm ഉയരമുണ്ട്. വീൽബേസിനെ സംബന്ധിച്ചിടത്തോളം കിയയുടെ കാറിനേക്കാൾ 100 മില്ലിമീറ്റർ നീളമുണ്ട് ഹ്യുണ്ടായി ഇവിക്ക്. ഇതാണ് സ്പെസിഫിക്കേഷനുകൾ വെച്ച് താരമ്യം ചെയ്യുമ്പോൾ രണ്ട് പ്രീമിയം വാഹനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.

ഫീച്ചേഴ്‌സ്

12.3 ഇഞ്ച് ഡിജിറ്റൽ കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് ക്രോസ്ഓവറിന് ലഭിക്കുന്നത്. 60-ലധികം ഫീച്ചറുകൾ, ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, മെമ്മറി ഫംഗ്‌ഷനുള്ള വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും ഉള്ള കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉണ്ട്. അയോണിക് 5 ഇവി അതിന്റെ എതിരാളിയിൽ നിന്ന് വേറിട്ടു നിൽക്കുന്നത് നീക്കാവുന്ന സെൻട്രൽ കൺസോൾ ഉള്ള കസ്റ്റമൈസ് ചെയ്യാവുന്ന ഇടമാണ്.

പ്രധാന ഇൻഫോടെയ്ൻമെന്റിനും ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കുമായി കിയ EV6 ഇവിക്ക് ഒരു കർവി HD ഡിസ്‌പ്ലേ സ്‌ക്രീനാണ് ലഭിക്കുന്നത്. മുന്നിലെ രണ്ട് സീറ്റുകൾക്കും സീറോ ഗ്രാവിറ്റി റിക്ലൈൻ ഫംഗ്‌ഷൻ ഉണ്ട്. മറ്റ് സവിശേഷതകളിൽ പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിവ ഉൾപ്പെടുന്നു. രണ്ട് കാറുകളും വെവ്വേറെ ചാർജിംഗ് പോർട്ട് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് എടുത്തു പറയാനാവുന്ന മറ്റൊരു കാര്യം. അത് മറ്റ് ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും മറ്റ് ഇവികളും റീചാർജ് ചെയ്യാൻ വരെ സഹായിക്കും. സുരക്ഷയുടെ കാര്യത്തിൽ രണ്ട് ഇവികളും മറ്റ് ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയിൽ ADAS പ്രവർത്തനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

പെർഫോമൻസും റേഞ്ചും

ഒറ്റ ചാർജിൽ 631 കിലോമീറ്റർ (ARAI സാക്ഷ്യപ്പെടുത്തിയത്) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 72.6 kWh ബാറ്ററി പായ്ക്കിലാണ് ഹ്യുണ്ടായി അയോണിക് 5 വരുന്നത്. 214 bhp പവറിൽ 350 Nm torque വികസിപ്പിക്കുന്ന ആക്‌സിൽ മൗണ്ടഡ് സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് ലഭിക്കുന്നത്. 350 kW DC ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ ഇലക്ട്രിക് വാഹനം 10-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ചെറിയ 77.4 kWh ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ് കിയ EV6 പവർ എടുക്കുന്നത്. എങ്കിലും അയോണിക് 5 ഇവിയെ അപേക്ഷിച്ച് ഇത് കുറഞ്ഞ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. WLTP- സാക്ഷ്യപ്പെടുത്തിയ റേഞ്ച് (യൂറോപ്യൻ സ്റ്റാൻഡേർഡ്) അനുസരിച്ച് കിയ EV6 ഇലക്ട്രിക്കിന് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ഉണ്ട്. 150 kWh DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ ഇതിന് 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.

വിലയെ സംബന്ധിച്ചിടത്തോളം അടുത്ത മാസം അയോണിക് 5 ഇവിയുടെ വില ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പ്രഖ്യാപിക്കും. ഈ വർഷമാദ്യം ലോഞ്ച് ചെയ്ത കിയ EV6 പ്രീമിയം ഓഫറാക്കി മാറ്റിക്കൊണ്ട് 59.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് അവതരിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം ഹ്യുണ്ടായി അയോണിക് 5 എസ്‌യുവിക്ക് ഏകദേശം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ വില നൽകാനാണ് സാധ്യത.

More from DriveSpark

Article Published On: Thursday, December 22, 2022, 16:00 [IST]
English summary
Did you know the differences between hyundai ioniq 5 vs kia ev6 electric models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X