പിരിച്ചെടുത്തത് 163 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ടോൾപ്ലാസ ഏതാണെന്ന് അറിയുമോ?

റോഡ് നിർമാണത്തിൻ്റെയും അറ്റകുറ്റപ്പണികളുടെയും ചെലവുകൾ തിരിച്ചുപിടിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ടോൾ പിരിവ്. പണ്ട് ഒരു പാലം പണിതാൽ പോലും അക്കരയിക്കരയായി ടോൾ പിരിവ് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. എന്നാൽ ഇന്ന് വലിയ ഹൈവേകളിൽ മാത്രമേ ഇത്തരം ആചാരം കാണാനാവൂ. രാജ്യവ്യാപകമായി എക്സ്പ്രസ് ഹൈവേകളുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനാൽ അവയിൽ നിന്നുള്ള ടോൾ വരുമാനവും കുമിഞ്ഞുകൂടുകയാണ്. ഡിസംബറിലെ ടോൾ പിരിവ് മുൻ വർഷത്തെക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള ടോൾപ്ലാസ (Toll Plaza) ഏതാണെന്ന് അറിയുമോ?

പാലിയേക്കര ഒന്നുമല്ല കേട്ടോ, അതിലേക്ക് പതിയെ വരാം. ഐആർബി ഇൻഫ്ര ഡെവലപ്പേഴ്‌സ് ലിമിറ്റഡും ഐആർബി ഇൻഫ്ര ട്രസ്റ്റും രാജ്യത്തെ ടോൾ പിരിവിൽ 19 ശതമാനം വർധനവ് ഉണ്ടായതായി പറയുന്നു. 2023 ഡിസംബറിൽ 488 കോടി രൂപയായിരുന്ന ടോൾ വരുമാനം 2024 ഡിസംബറിൽ ആകെ 580 കോടി രൂപയായെന്നാണ് കണക്കുകൾ. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള ടോൾപ്ലാസ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിലേതാണ്.

Did You Know The Highest Earning Toll Plaza In India

2024 ഡിസംബർ മാസം ഇവിടുന്ന് 163 കോടി രൂപയായിരുന്നു ടോൾ വരുമാനമായി പിരിച്ചെടുക്കാനായത്. 2023 ഡിസംബറിലെ 158.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. ഈ എക്സ്പ്രസ് ഹൈവേയുടെ നീളം 94.5 കിലോമീറ്റർ മാത്രമേയുള്ളൂവെന്നതാണ് മറ്റൊരു കാര്യം. 100 കിലോമീറ്ററിൽ താഴെ മാത്രം ദൂരം ഉണ്ടായിരുന്നിട്ടും രാജ്യത്തെ ഏറ്റവും ഉയർന്ന ടോൾ പിരിവ് നേടിയെടുക്കാനായത് മുംബൈ-പുനെ എക്സ്പ്രസ് വേയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടമാണ്.

ഇതിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിൽ അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് ഹൈവേ, എൻഎച്ച് 48 എന്നിവ ചേർന്ന് 70.7 കോടി രൂപ സമാഹരിച്ചതായി ഐആർബി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ 66 കോടി രൂപയിൽ നിന്നും 4.7 കോടി രൂപയുടെ വർധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ചിറ്റോർഗഡ് മുതൽ ഗുലാബ്പുര വരെയുള്ള എൻഎച്ച് 79, 2023 ഡിസംബറിൽ 31.5 കോടി രൂപ വരുമാനം നേടി.

Did You Know The Highest Earning Toll Plaza In India

2024 ഡിസംബറിൽ എൻഎച്ച് 79 വഴി ലഭിച്ച വരുമാനം 33.3 കോടി രൂപയായിരുന്നു. അതുപോലെ ഉദയ്പൂർ മുതൽ ഷംലാജി വരെയുള്ള ദേശീയപാത 48-ൽ നിന്ന് 2023 ഡിസംബറിൽ 26.3 കോടി രൂപ ലഭിച്ചു. അതേസമയം 2024 ഡിസംബറിൽ ഇവിടെ നിന്നും 27.6 കോടി രൂപ വരുമാനമാണ് ഗജനാവിലെത്തിയത്. കാർവാർ മുതൽ കുന്ദാപുര വരെയുള്ള എൻഎച്ച് 66 ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ 13.4 കോടി രൂപ വരുമാനമാണ് നേടിയെടുത്തത്.

2023 ഡിസംബറിൽ ഇത് 12.9 കോടി രൂപയായിരുന്നു. അതിൽ നിന്നും നേരിയ തോതിലാണെങ്കിലും വർധനവുണ്ടായത് ശ്രദ്ധേയമാണ് സോളാപൂർ മുതൽ യെദാഷി വരെയുള്ള എൻഎച്ച് 211 രണ്ട് വർഷവും 11.4 കോടി രൂപയുടെ സ്ഥിരമായ ടോൾ വരുമാനമാണ് നേടിയത്. ഹൈദരാബാദ് ഔട്ടർ റിംഗ് റോഡിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്. 2023 ഡിസംബറിൽ വരുമാനം 62.7 കോടി രൂപയായിരുന്നുവെങ്കിൽ 2024 ഡിസംബറിൽ വരുമാനം 71.3 കോടി രൂപയായിട്ട് ഉയർന്നു.

Did You Know The Highest Earning Toll Plaza In India

സമഖ്യാലി മുതൽ സന്തൽപൂർ വരെയുള്ള ദേശീയപാത 27 ഗണ്യമായ വളർച്ച കൈവരിച്ചവരുടെ പട്ടികയിലാണ് ഇടംപിടിക്കുന്നത്. 2023 ഡിസംബറിൽ ഇവിടുത്തെ ടോൾപിരിവ് 1.60 കോടി രൂപയായിരുന്നുവെങ്കിൽ ഒരു വർഷത്തിനപ്പുറം 2024 ഡിസംബറിൽ വരുമാനം 13 കോടി രൂപയായിട്ടാണ് ഉയർന്നത്. ഇനി ടോൾ പ്ലാസകൾ ഇല്ലാതായി പകരം ഓടുന്ന ദൂരത്തിന് മാത്രം പണമടയ്ക്കുന്ന സംവിധാനം നടപ്പിലാക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 28, 2025, 18:45 [IST]
English summary
Did you know the highest earning toll plaza in india details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X