ടയർ എങ്ങനെ ടയറായി? അറിയാക്കഥകളും ചരിത്രവും!

ഏതൊരു വാഹനത്തിന്റെയും പ്രധാന ഭാഗമാണ് ടയറുകൾ. ടയറുകൾ ഇല്ലെങ്കിൽ റോഡിൽ കാറുകളോ മോട്ടോർസൈക്കിളുകളോ എന്തിന് ഒരു വാഹനം പോലും ഉണ്ടാവുമായിരുന്നില്ല എന്നുവേണം കരുതാൻ. ഒരു വാഹനത്തെ ഉരുട്ടിക്കൊണ്ടുപോകുന്ന വെറുമൊരു വൃത്തം മാത്രമല്ല ടയറുകൾ. ഞരമ്പുകളിൽ രക്തയോട്ടം നടക്കാതെ മനുഷ്യശരീരത്തിന് നിലനിൽപ്പില്ലന്നതു പോലെ ഒരു കാറിന് ടയറില്ലാതെ നീങ്ങാൻ കഴിയില്ല.

ആദ്യ കാലത്ത് അവതരിപ്പിച്ചതിനു ശേഷം ഏതു വസ്‌തുവിനേയും പോലെ ടയറുകളും ധാരാളം പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു വേണം പറയാൻ. നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള വാഹനങ്ങളുടെ മറ്റൊരു പാർട്‌സ് ഉണ്ടായിട്ടുണ്ടോ എന്നു വരെ സംശയമാണ്. നമ്മൾ കാണുമ്പോൾ ചുമ്മാ ഉരുളുന്ന ഒരു സംഗതിയാണെങ്കിലും ടയറുകളുടെ ഇന്നത്തെ നിലയിലേക്ക് എത്താൻ പല സാങ്കേതികവിദ്യകളും കാരണമായിട്ടുണ്ട്. ഇനി ടയറുകളുടെ ചരിത്രത്തിലേക്ക് ചെറുതായൊന്ന് നമുക്ക് കണ്ണോടിച്ചാലോ?

ടയർ എങ്ങനെ ടയറായി? അറിയാക്കഥകളും ചരിത്രവും!

"ടയർ" എന്ന പേര് അറ്റിയർ എന്ന വാക്കിന്റെ ഒരു ഹ്രസ്വ രൂപമാണ്. ടയർ എന്ന പദം രൂപാന്തരപ്പെടുന്നത് 1840-കളിൽ ഇംഗ്ലീഷുകാർ റെയിൽവെ കാർ ചക്രങ്ങൾ ചലിപ്പിക്കാവുന്ന ഇരുമ്പ് ഉപയോഗിച്ച് നിർമിക്കാൻ തുടങ്ങിയതു മുതലാണ്. ആദ്യകാല ടയറുകൾ ലോഹ നിർമിതമായിരുന്നു. പിന്നീടു ലോഹടയറുകളുടെ കടുപ്പം കുറയ്ക്കാൻ തുകൽപ്പട്ടകൊണ്ടുള്ള ടയറുകളും പരീക്ഷിച്ചു. ഈ ടയറുകൾ ചണം അല്ലെങ്കിൽ മറ്റ് നാരുകൾ കൊണ്ട് നിർമിച്ചവയായിരുന്നു. ഇവ കുതിരവണ്ടികൾ, മറ്റ് വണ്ടികൾ, കോച്ചുകൾ മുതലായവയിലാണ് ഉപയോഗിച്ചിരുന്നത്.

പിന്നീടാണ് വിപ്ലവകരമായ റബർ ടയറുകളിലേക്കുള്ള പരിണാമം നടക്കുന്നത്. 19-ാം നൂറ്റാണ്ടിൽ റബർ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയതോടെയാണ് ട്വിസ്റ്റുണ്ടാകുന്നത്. ആദ്യകാല റബർ ട്യൂബ് ടയറുകൾ ചൂടുള്ള റോഡിൽ അവശിഷ്ടങ്ങളായി കുടുങ്ങുകയും ടയറുകൾ പൊട്ടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായി. തണുപ്പേറിയാൽ കട്ടിപിടിച്ച് പൊടിഞ്ഞുപോവുകയും ചെയ്‌തു. അപ്പോഴാണ് ചാൾസ് ഗുഡ് ഇയർ വൾക്കനൈസ്ഡ് റബർ ടയറുകളുടെ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തുന്നത്. 1839-ൽ ചാൾസ് ഗുഡ് ഇയർ റബർ ചൂടാക്കി രാസവസ്തുക്കൾ കലർത്തി ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചു.

ടയർ എങ്ങനെ ടയറായി? അറിയാക്കഥകളും ചരിത്രവും!

ഇത് റബറിനെ കഠിനമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി തോന്നി. റബറിൽ സൾഫർ ചേർത്തു ചൂടാക്കുന്ന വൾക്കനൈസേഷൻ പ്രക്രിയയായിരുന്നു ഇത്. അതോടെ വലിച്ചാൽ വലിയുകയും വിട്ടാൽ പൂർവസ്ഥിതിയാവുകയും ചെയ്യുന്ന കഴിവ് റബറിനുണ്ടായി. അതേ വർഷം തന്നെ അദ്ദേഹം ഈ സംവിധാനത്തിനായി പേറ്റന്റ് നേടുകയും 1844 ആയപ്പോഴേക്കും വ്യാവസായിക തലത്തിൽ റബർ ഉത്പാദിപ്പിക്കുകയും ചെയ്തു.

റബർ ഹോസുകൾ, ഷൂ സോളുകൾ, കളിപ്പാട്ടങ്ങൾ, ഇറേസറുകൾ, ഷോക്ക് അബ്സോർബറുകൾ, കൺവെയർ ബെൽറ്റുകൾ, വൈബ്രേഷൻ മൗണ്ടുകൾ/ഡാംപറുകൾ, ഇൻസുലേഷൻ മെറ്റീരിയലുകൾ, ടയറുകൾ, ബൗളിംഗ് ബോളുകൾ തുടങ്ങിയവയാണ് വൾക്കനൈസ്ഡ് മെറ്റീരിയലുകൾക്കുള്ള മറ്റ് ഉദാഹരണങ്ങൾ. മിക്ക റബർ ഉൽപ്പന്നങ്ങളും വൾക്കനൈസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള കാരണം ഇത് അവയുടെ ആയുസ്, പ്രവർത്തനം, ശക്തി എന്നിവ വൻതോതിൽ മെച്ചപ്പെടുത്തുന്നുവെന്നതാണ്.

ടയർ എങ്ങനെ ടയറായി? അറിയാക്കഥകളും ചരിത്രവും!

ന്യൂമാറ്റിക് ടയറുകളുടെ വരവാണ് അടുത്ത വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നത്. അതായത് വായു നിറച്ച ടയറുകളുടെ കടന്നുവരവ്. 1845-ൽ റോബർട്ട് വില്യം തോംസൺ എന്ന സ്കോട്ടിഷ് വംശജനായ ശാസ്ത്രജ്ഞനാണ് ആദ്യത്തെ റബർ ടയറുകൾ നിർമിച്ചത്. 19-ാം നൂറ്റാണ്ടിലെ സൈക്കിൾ ഭ്രാന്തിൽ നിന്നാണ് ടയറുകളുടെ യഥാർഥ ചരിത്രം ആരംഭിച്ചത്. ഒരു തുകൽ ആവരണത്തിന്റെ വായു നിറച്ച ഏതാനും റബർക്കുഴലുകൾ വിന്യസിച്ചതും വൃത്താകൃതിയിലുള്ളതുമായ ഈ രൂപകൽപനയാണ് ആധുനിക ടയറിന്റെ ആദിമരൂപം.

റോബർട്ട് വില്യം തോംസൺ ആണ് ന്യൂമാറ്റിക് ടയറുകൾ കണ്ടുപിടിച്ചതെങ്കിലും 1888 ഒക്ടോബർ എട്ടിന് ബെൽഫാസ്റ്റിൽ വെച്ച് ആദ്യത്തെ പ്രായോഗികമായ ന്യൂമാറ്റിക് റബർ ടയർ കണ്ടുപിടിച്ചത് ജോൺ ബോയ്ഡ് ഡൺലപ്പ് എന്ന സ്കോട്ടിഷ് മൃഗവൈദ്യനായിരുന്നു. ഇതിനു പിന്നിലും ഒരു രസകരമായ വസ്തുതയുണ്ട്. പൊട്ടിപ്പൊളിഞ്ഞ റേഡുകളിൽ സൈക്കിൾ ചവിട്ടുമ്പോൾ തന്റെ മകന് ഉണ്ടാകുമായിരുന്ന തലവേദനയ്ക്ക് പരിഹാരം തേടിയാണ് ഈ കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹം എത്തുന്നത്.

ടയർ എങ്ങനെ ടയറായി? അറിയാക്കഥകളും ചരിത്രവും!

19-ാം നൂറ്റാണ്ടിന്റെ അവസാനം സൈക്കിൾ പ്രചാരത്തിലായതോടെയാണ് ന്യൂമാറ്റിക് ടയറിന് വീണ്ടും പ്രചാരം ലഭിക്കുന്നത്. കട്ട റബറിനു പകരം വായു നിറച്ച റബർക്കുഴൽ സൈക്കിൾ ചക്രത്തിൽ ഘടിപ്പിക്കുന്നതിൽ വിജയിച്ച ഡോക്ടർ അയർലൻഡിലും ഇംഗ്ലണ്ടിലും നടന്ന ചില സൈക്കിൾ മത്സരങ്ങളിൽ ഇതിന്റെ മികവു തെളിയിച്ചുവെങ്കിലും ഇതിന്റെ പേറ്റന്റ് നേടുന്നതിൽ ജോൺ ബോയ്ഡ് ഡൺലപ്പ് പരാജയപ്പെട്ടു. റോബർട്ട് വില്യം തോംസൺ 1847-ൽ ഒരു ന്യൂമാറ്റിക് ടയറിന് പേറ്റന്റ് നേടിയിരുന്നതിനാലാണിതിൽ അദ്ദേഹം പരാജയപ്പെട്ടത്.

എന്നാൽ പിന്നീട് ഹാർവേ എന്ന മറ്റൊരു വ്യക്തിയുമായി ചേർന്ന് ഡൺലപ് പിന്നീട് ടയർ കമ്പനി സ്ഥാപിക്കുകയുണ്ടായി. താമസിയാതെ ഫ്രാൻസിലെ റബർ നിർമാതാക്കളായ മിഷെലിൻ 1888-ൽ ആദ്യത്തെ ന്യൂമാറ്റിക് സൈക്കിൾ ടയർ നിർമിച്ചു. വായു നിറച്ച ടയറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണവും വാഹന വ്യവസായത്തിന്റെ തുടക്കവും ഏകദേശം ഒരേ കാലത്താണു സംഭവിച്ചത്.

ടയർ എങ്ങനെ ടയറായി? അറിയാക്കഥകളും ചരിത്രവും!

അവടുന്ന് വാഹനങ്ങളുടെയും ടയറിന്റെയും പരിണാമവും സമാന്തരമായി മുന്നേറി. 1895-ൽ ഹെൻറി ഫോർഡ് തന്റെ കാലത്തെ റബർ ടയറുകൾ സുരക്ഷിതമല്ലെന്നും അദ്ദേഹം രൂപകൽപ്പന ചെയ്‌ത വാഹനത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുവെന്നും കണ്ടെത്തി. ഇന്ധനക്ഷമതയും വേഗതയും വർധിപ്പിക്കാൻ ഇൻഫ്ലേറ്റഡ് ടയറുകളിൽ പരീക്ഷണം തുടങ്ങി. 1898-ൽ ഗുഡ് ഇയർ ടയർ ആൻഡ് റബർ കമ്പനി അമേരിക്കയിലെ ഒഹിയോയിൽ ആദ്യത്തെ ഫാക്ടറി തുറന്നതും ടയറുകളുടെ ചരിത്രത്തിലെ മറ്റൊരു നിർണായക ചുവടുവെയ്പ്പായിരുന്നു.

വാഹന രൂപകൽപനയിൽ വന്ന നവീകരണങ്ങളോടെ അവ ഉയർന്ന വേഗം കൈവരിക്കാൻ തുടങ്ങി. 1901-ൽ ഗുഡ് ഇയർ സ്ഥാപകൻ ഫ്രാങ്ക് സീബർലിംഗ് ഹെൻറി ഫോർഡിന് റേസിംഗ് ടയറുകൾ നൽകി. രണ്ട് വർഷങ്ങൾക്കിപ്പുറം ഗുഡ്‌ഇയർ പ്രസിഡന്റും ചെയർമാനും സിഇഒയുമായ പോൾ വീക്‌സ് ലിച്ച്‌ഫീൽഡിന് ആദ്യത്തെ ട്യൂബ്‌ലെസ് ഓട്ടോമൊബൈൽ ടയറിന് പേറ്റന്റ് ലഭിച്ചു. 1910 ആയതോടെ ടയർ നിർമാണരീതിയിൽ ആഗോളവ്യാപകമായി കൃത്യമായ മാനദണ്ഡങ്ങൾ നിലവിൽ വരികയും ചെയ്‌തു. ഉപയോഗമനുസരിച്ച് പലതരത്തിൽ ടയറിനെ തരം തിരിക്കുന്നുമുണ്ട്.

More from DriveSpark

Article Published On: Monday, February 27, 2023, 14:15 [IST]
English summary
Did you know the history of tyres who invented and why details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X