ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാവുന്ന ഏറ്റവും ഉപയോഗപ്രദമായ യാത്രാ മാർഗമാണ് ട്രെയിനുകൾ.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

ട്രെയിനിൽ യാത്ര ചെയ്യാൻ യാത്രക്കാർ ടിക്കറ്റ് കൂടെ കരുതണമെന്നു മാത്രം. ഈ ടിക്കറ്റുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ ബുക്ക് ചെയ്യാനും സാധിക്കും. ട്രെയിൻ ടിക്കറ്റുകൾക്ക് PNR അല്ലെങ്കിൽ പാസഞ്ചർ നെയിം റെക്കോർഡ് എന്ന് വിളിക്കുന്ന 10 അക്ക തനത് നമ്പറുകൾ ഉണ്ടെന്നതും പലർക്കുമറിയാം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

എന്നാൽ ഈ 10 അക്കങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് ഇവ അത്രമേൽ പ്രധാനമാണെന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ കുറച്ച് ആളുകൾക്ക് മാത്രമെ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവൂ. കൂടാതെ അവരുടെ പിഎൻആർ സ്റ്റാറ്റസ് അറിയാൻ ശ്രമിക്കുന്ന നിരവധി ആളുകൾ ഉണ്ടാവാം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

യാത്രയിലും പിന്നീടും പിഎൻആർ നമ്പർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് കേട്ടോ. എല്ലാത്തിനുമുപരി എന്താണ് ഈ പിഎൻആർ നമ്പർ, അതിന്റെ പൂർണ രൂപം, ഈ യുണീക് കോഡ് എന്താണ് എന്നതെല്ലാം ഒന്നു വിവരിക്കാം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

പിഎൻആർ നമ്പർ

നിങ്ങളുടെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഡാറ്റാബേസാണ് പിഎൻആർ നമ്പർ എന്നുപറയാം. പേര്, വയസ്, ലിംഗഭേദം, ട്രെയിൻ നമ്പർ തുടങ്ങീ ഒരു യാത്രക്കാരന്റെ വിശദാംശങ്ങൾ ഉൾപ്പെടുന്ന നിങ്ങളുടെ ടിക്കറ്റിലെ തനതായ 10 അക്ക കോഡാണിത്. ഒരു പിഎൻആർ നമ്പറിലെ ഓരോ അക്കത്തിനും ഒരു കഥയുണ്ടാവും പറയാനും.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

ഒരു പിഎൻആർ നമ്പറിന്റെ ആദ്യത്തെ മൂന്ന് അക്കങ്ങൾ ഉപയോഗിച്ച്, ഏത് പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) നിന്നാണ് ടിക്കറ്റ് നൽകുന്നതെന്ന് വരെ തിരിച്ചറിയാനാകും. ഈ നമ്പറിലെ ആദ്യ അക്കം ട്രെയിൻ ആരംഭിച്ച റെയിൽവേ സോണിനെയാണ് പ്രതിനിധീകരിക്കുന്നത്. നമ്പർ 1-ൽ ആരംഭിക്കുന്ന പിഎൻആർ നമ്പർ സൗത്ത് സെൻട്രൽ റെയിൽവേ സോണിന് (SCR) കീഴിലുള്ള സെക്കന്തരാബാദിനെയാണ് സൂചിപ്പിക്കുന്നത്.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

കൂടാതെ 2, 3 അക്കങ്ങളിൽ തുടങ്ങുന്നവ അർഥമാക്കുന്നത് നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിവേ, നോർത്ത്ഈസ്റ്റേൺ റെയിൽവേ, നോർത്ത്‌വെസ്റ്റേൺ റെയിൽവേ സോണിന്റെ ഡൽഹി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റേതാണ്.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

പിഎൻആറിന്റെ ആദ്യ അക്കം നാലോ അഞ്ചോ ആണെങ്കിൽ ദക്ഷിണ റെയിൽവേ, ദക്ഷിണ സെൻട്രൽ റെയിൽവേ അല്ലെങ്കിൽ ദക്ഷിണ പശ്ചിമ റെയിൽവേ സോണിന് കീഴിൽ ചെന്നൈ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുന്നതെന്നും മനസിലാക്കാം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

അതുപോലെ ഇത് 6, 7 അക്കങ്ങളിൽ ആരംഭിക്കുകയാണെങ്കിൽ ടിക്കറ്റ് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഉത്തര പൂർവ റെയിൽ‌വേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ അല്ലെങ്കിൽ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ‌വേ സോണിന് കീഴിലുള്ള കൊൽക്കത്ത പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റേതാവും.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

കൂടാതെ ഒരു പിൻആറിന്റെ പ്രാരംഭ അക്കങ്ങൾ എട്ടോ, ഒമ്പതോ ആണെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേ, പശ്ചിമ റെയിൽവേ അല്ലെങ്കിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ സോണിന് കീഴിൽ വരുന്ന മുംബൈ പാസഞ്ചർ റിസർവേഷൻ സിസ്റ്റമാണ് ടിക്കറ്റ് നൽകിയിരിക്കുന്നതെന്നും മനസിലാക്കാം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

വെയിറ്റിംഗ് ലിസ്റ്റുകൾ, കൺഫോമായ ടിക്കറ്റുകൾ, നോൺ-കൺഫോം ടിക്കറ്റുകൾ എന്നിവ ട്രാക്ക് ചെയ്യാനും പാസഞ്ചർ റെക്കോർഡുകൾ അടങ്ങുന്ന പത്ത് അക്ക നമ്പർ ഉപയോഗിക്കാം. അതിനാൽ നിങ്ങളുടെ റിസർവേഷൻ സ്റ്റാറ്റസിന്റെ തെളിവായി 10 അക്ക നമ്പർ നൽകാം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

പിഎൻആർ ഉപയോഗിച്ച് റെയിൽവേ അതിന്റെ സെൻട്രൽ ഡാറ്റാബേസിൽ അതായത് ഇന്ത്യൻ റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ സിസ്റ്റത്തിൽ (IR-CRS) യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്നുണ്ട്. ആയതിനാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പിഎൻആർ നമ്പർ ഉപയോഗിച്ച് ഇനിപ്പറയുന്ന കാര്യങ്ങൾ ആക്‌സസ് ചെയ്യാനും സാധിക്കും.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

• യാത്രക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങൾ - പേര്, പ്രായം, ലിംഗഭേദം മുതലായവ.

• യാത്ര ആരംഭിക്കുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനുകൾ

• വെയിറ്റ്‌ലിസ്റ്റ് ചെയ്‌ത അല്ലെങ്കിൽ കൺഫോം ടിക്കറ്റുകളുടെ സ്റ്റാറ്റസ്

• ട്രെയിൻ നമ്പർ, നിരക്ക്, സീറ്റ് ലഭ്യത, യാത്രാ തീയതി.

• യാത്ര ചെയ്യുന്ന ട്രെയിൻ കോച്ചുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ (1 AC, 2 AC, 3AC CC, SL മുതലായവ)

• ട്രെയിനിന്റെ ചാർട്ട് തയാറാക്കൽ സ്റ്റാറ്റസ്

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

10 അക്ക പിഎൻആർ നമ്പറിന്റെ പ്രാധാന്യം

ഓൺലൈനിലൂടെ നിങ്ങളുടെ പിഎൻആർ സ്റ്റാറ്റസ് അറിയാൻ കഴിയും. അതായത് ഒരു ടിക്കറ്റ് കൺഫോമാണോ, നോൺ-കൺഫോമാണോ, RAC ആണോ എന്ന് അറിയാനാവുമെന്ന് സാരം. ഈ 10 അക്ക പാസഞ്ചർ നെയിം റെക്കോർഡ് ട്രെയിൻ സമയത്തെയും യാത്രാ തീയതികളെയും കുറിച്ചുള്ള അപ്‌ഡേറ്റുകൾ നേടാനും സഹായിക്കും. മാത്രമല്ല പിഎൻആർ കോഡിലൂടെ നിങ്ങളുടെ ട്രെയിൻ ബോഗി/കോച്ച് നമ്പർ, സീറ്റ് നമ്പർ എന്നിവയും അറിയാൻ കഴിയും.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

മോശം പെരുമാറ്റം മൂലമുള്ള നിരാശ, അല്ലെങ്കിൽ ട്രെയിനിലെ സേവനങ്ങൾ എന്നിവ പോലുള്ള യാത്രയ്ക്കിടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ ടിക്കറ്റിലെ 10 അക്ക കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യൻ റെയിൽവേയ്ക്ക് പരാതി നൽകാനും പറ്റും. ഈ 10 അക്ക പിഎൻആർ നമ്പർ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു രസകരമായ കാര്യം.

ട്രെയിൻ ടിക്കറ്റിന്റെ PNR നമ്പറിനു പിന്നിലെ ഈ കാര്യങ്ങൾ അറിയാമോ?

നഷ്‌ടപ്പെട്ട ടിക്കറ്റ് വീണ്ടെടുക്കുന്നതിനും ട്രെയിൻ ടിക്കറ്റിന്റെ മറ്റൊരു കോപ്പിക്കായി അപേക്ഷിക്കുമ്പോഴും പിഎൻആർ നമ്പർ ഓർമ്മിക്കുകയും അത് നൽകുകയും വേണം. നിങ്ങളുടെ ടിക്കറ്റിന്റെ ചിത്രമെടുത്ത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ സേവ് ചെയ്യുന്നതിലൂടെ ഈ സാഹചര്യമോ അരാജകത്വമോ ഒഴിവാക്കാനുമാവും.

Most Read Articles

Malayalam
English summary
Did you know these secrets behind the irctc pnr number details
Story first published: Tuesday, June 21, 2022, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X