ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

എല്ലാ വാഹന നിർമാതാക്കളും ഇലക്‌ട്രിക് മോഡലുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ വരാനിരിക്കുന്നത് ഇവി വിപ്ലവം തന്നെയാണെന്ന് ഉറപ്പിക്കാം. എന്നിരുന്നാലും സമ്പൂർണ ഇലക്ട്രിക് മോഡലുകളെ സ്വീകരിക്കാൻ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും തയാറായിട്ടില്ലെന്നു വേണം പറയാൻ.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

രാജ്യത്തെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇനിയപം സമയം ആവശ്യമാണ്. പുതിയ ഇലക്‌ട്രിക് വാഹനങ്ങൾ ലോഞ്ച് ചെയ്യുന്നത് കാണുന്നുണ്ടെങ്കിലും അടുത്തിടെ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങളുടെ വരവിനും ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുന്നുണ്ട്. എന്നാൽ ഇവയിൽ നമ്മുടെ നിരത്തുകൾക്ക് ഇപ്പോൾ ഏറ്റവും അനുയോജ്യമായത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാൻ കുറച്ചു സമയമെടുക്കുമെന്നതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഹൈബ്രിഡ് കാറുകളാണ് കൂടുതൽ അഭികാമ്യം. എന്താണ് ഇലക്‌ട്രിക് വാഹനങ്ങളും ഹൈബ്രിഡ് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്ന് പലരും ഇതിനോടകം തന്നെ ചിന്തിച്ചിട്ടുണ്ടാവും. അതിനെ കുറിച്ചുള്ള ചെറിയൊരു വിശകലനത്തിലേക്ക് നമുക്കൊന്ന് കടന്നാലോ?

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഇലക്‌ട്രിക് വാഹനങ്ങൾ

ഇലക്‌ട്രിക് ബാറ്ററി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിക്കുന്ന കാറുകളാണ് ഇവികൾ. അവയുടെ നിർദ്ദിഷ്ട വിശദാംശങ്ങൾ മൊത്തം ഭാരത്തെയും ബാറ്ററിയുടെ ശേഷിയെയും ആശ്രയിച്ചാണിരിക്കുന്നത്. എഞ്ചിനും മലീനീകരണവും ഇല്ലാത്തതിനാൽ ചലിക്കുന്ന മെക്കാനിക്കൽ ഭാഗങ്ങൾ കുറയ്ക്കുന്ന ഇന്ധന ലിങ്കേജുകളോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളോ ഇതിൽ ഉൾപ്പെടുന്നുമില്ല എന്നതാണ് ശ്രദ്ധേയം.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള ഫീച്ചറുകൾ സഹിതം അവ റീചാർജ് ചെയ്യുകയും ഒരു ഫുൾ ചാർജിൽ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കുകയും വേണം. ഇവികൾ വളരെ നിശബ്‌ദമാണ്. കൂടാതെ സീറോ എമിഷൻ വാഹനങ്ങളായതിനാൽ അവ പരിസ്ഥിതിക്കും അനുയോജ്യമാണ്.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

എന്നാൽ ഇവ സ്വന്തമാക്കണേൽ ഉയർന്ന വിലയാണ് ഇന്നു നാം മുടക്കേണ്ടത്. എന്നാൽ പെട്രോൾ-ഡീസൽ കാറഉകൾക്കുള്ള മെയിന്റനെൻസ് ചെലവ് ഇലക്ട്രിക്കിനില്ല എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഇന്ത്യയിലെ ഇവി ഇൻഫ്രാസ്ട്രക്ചർ ഇപ്പോഴും വികസന ഘട്ടത്തിലാണെന്നു ഏവർക്കും അറിവുള്ള കാര്യമാണ്. നിലവിൽ അസാധാരണമായ ഡ്രൈവിംഗ് റേഞ്ചുള്ള ഇവികളൊന്നും നമ്മുടെ വിപണിയിൽ ഇപ്പോൾ ലഭ്യമല്ല. ഇതാണ് റേഞ്ച് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാവുന്നത്. കൂടാതെ ഫാസ്റ്റ് ചാർജർ ഇല്ലെങ്കിൽ ചാർജിംഗ് സമയവും കുറഞ്ഞത് 3-4 മണിക്കൂർ എങ്കിലും വേണ്ടി വരും.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഹൈബ്രിഡ് ഇലക്‌ട്രിക് കാറുകൾ

പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊർജ സ്രോതസുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന വിശേഷിപ്പിക്കുന്നതെന്ന് ചുരുക്കി പറയാം. ഈ കാറുകൾക്ക് രണ്ട് ഊർജ സ്രോതസുകളുണ്ട്. ഒന്ന് പെട്രോൾ, മറ്റൊന്ന് ഇലക്ട്രിക്.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

രണ്ട് സ്രോതസുകളും വീലുകളിലേക്ക് ഒരുമിച്ച് പവർ കൈമാറുകയാണ് ചെയ്യുന്നത്. ഇത് കുറഞ്ഞ ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കുന്നു. അതുവഴി മൊത്തത്തിലുള്ള മൈലേജ് വർധിപ്പിക്കാനാണ് സഹായിക്കുന്നത്. പരമ്പരാഗത വാഹനങ്ങളേക്കാൾ മികച്ച ഇന്ധനക്ഷമതയും കരുത്തും അവ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പറയാം.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾ (HEV) ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഉപയോഗിക്കുക. മാത്രമല്ല അവ ദീർഘദൂര ഡ്രൈവുകൾക്ക് തികച്ചും അനുയോജ്യമായും മാറുന്നു. കാർ ക്രൂയിസ് ചെയ്യുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ ബോർഡിലെ ബാറ്ററികൾ ചാർജ് ചെയ്യുന്നതിനും റേഞ്ച് കൂടുതൽ വർധിപ്പിക്കുന്നതിനുമായി അധിക പവർ ഉപയോഗിക്കുകയാണ് ചെയ്യുക.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഹൈബ്രിഡും ഇലക്‌ട്രിക്കും തമ്മിലുള്ള വ്യത്യാസം

ഇലക്‌ട്രിക് കാറുകൾ ബാറ്ററി പായ്ക്കിൽ പ്രവർത്തിക്കുമ്പോൾ ഹൈബ്രിഡ് മോഡലുകൾ അഥവാ HEV ഇലക്ട്രിക് മോട്ടോറിനും ഫോസിൽ ഇന്ധനത്തിൽ നിന്നുമാണ് പവർ ഉത്പാദിപ്പിക്കുന്നത്. മൈലേജ് അല്ലെങ്കിൽ റേഞ്ചിന്റെ കാര്യം നോക്കിയാൽ ഇവികൾ ബാറ്ററി കപ്പാസിറ്റിയെ അടിസ്ഥാനമാക്കിയാണ് റേഞ്ച് നൽകുന്നത്. അതേസമയം ഹൈബ്രിഡിൽ ഇന്റേണൽ കമ്പഷൻ എഞ്ചിനും ബാറ്ററിയും ഇതിനായി സഹായിക്കും.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

മലിനീകരണത്തിന്റെ കാര്യത്തിൽ ഹൈബ്രിഡിനേക്കാൾ കുറവ് മലിനീകരണമാണ് ഇലക്‌ട്രിക് കാറുകൾ പുറന്തള്ളുക. വിലയുടെ കാര്യത്തിൽ പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ കാറുകളുടെ അതേ വില ശ്രേണിയിലാണ് HEV മോഡലുകൾ വിപണിയിൽ എത്തുന്നത്. അതേസമയം ഇലക്ട്രിക് കാറുകൾക്ക് ഇവയെ അപേക്ഷിച്ച് ഉയർന്ന തുക മുടക്കേണ്ടി വരും. ചാർജിംഗ് ആവശ്യമില്ലെന്ന നേട്ടവും ഹൈബ്രിഡ് വാഹനങ്ങൾക്കുണ്ട്.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

നമ്മുടെ നിരത്തുകൾക്ക് ഏതാവും മികച്ചത്?

രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ പമ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഹൈബ്രിഡ് കാറുകളുടെ ഉപയോഗത്തിന് യാതൊരുവിധ തടസങ്ങളും നേരിടില്ല. അതേസമയം ഇലക്ട്രിക് കാറുകൾക്ക് ആവശ്യമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇപ്പോഴും വികസന ഘട്ടത്തിലാണ്.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

എല്ലാ കമ്പനികളും ഈ മേഖലയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നത് ഭാവി സുരക്ഷിതമാക്കുന്നുണ്ട്. സർക്കാർ പോലും അതിന്റെ അനുബന്ധ പദ്ധതികൾ ഉപയോഗിച്ച് ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇതൊക്കെയാണെങ്കിലും ഇന്ത്യ ഇവി മോഡലുകളെ പൂർണമായും അംഗീകരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് സാരം.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഇവയിൽ ഏതാണ് മികച്ചതെന്ന ചോദ്യം മുന്നിലേക്ക് വരുമ്പോൾ ദീർഘദൂര യാത്രകളാണ് നിങ്ങളുടെ ആദ്യ പരിഗണനയെങ്കിൽ തീർച്ചയായും ഹൈബ്രിഡ് കാറുകളാണ് ഉത്തമം. അതേസമയം ഓഫീസിലേത് പോലെ നിങ്ങൾക്ക് സ്ഥിരമായി ദൈനംദിന ആവശ്യങ്ങൾക്കാണ് കാർ ഉപയോഗിക്കുന്നതെങ്കിൽ ഇലക്ട്രിക് തെരഞ്ഞെടുക്കുന്നതിൽ യാതൊരു വിധ ആശങ്കകളും വേണ്ട.

ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ റേഞ്ച് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നത് ഒഴിവാക്കാൻ ഹൈബ്രിഡ് മോഡലുകളെയാണ് ശുപാർശ ചെയ്യാനാവുക എന്നതിൽ തർക്കമൊന്നും വേണ്ട.

More from DriveSpark

Article Published On: Tuesday, May 31, 2022, 13:31 [IST]
English summary
Difference between electric cars and hybrid models details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X