വ്യത്യസ്‌ത തരം മോട്ടോർസൈക്കിൾ ഹെൽമെറ്റുകളെ പരിചയപ്പെടാം...

എല്ലാ ബൈക്ക് യാത്രികരും യാത്രക്കാരും നിർബന്ധമായി ധരിച്ചിരിക്കേണ്ട ഒന്നാണ് ഹെൽമറ്റ്. പണ്ട് ഹെൽമെറ്റുകൾ ധരിക്കാൻ പലർക്കും മടിയായിരുന്നെങ്കിൽ ഇന്ന് സ്റ്റൈലനായതും വ്യത്യസ്‌ത രീതിയിലുള്ള ഹെൽമെറ്റുകൾ ലഭ്യമാണെന്നതിനാൽ യുവതലമുറ ഇക്കാര്യത്തിൽ മടിയൊന്നും കാണിക്കാറില്ല. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നമ്മുടെ നാട്ടിൽ കർശനമാക്കിയിട്ടുണ്ട്.

സ്വയം സുരക്ഷയ്ക്കായുള്ള ഹെൽമറ്റ് ധരിക്കാതിരിക്കുന്നതിന് എന്ത് ന്യായീകരണം നിരത്തിട്ടും കാര്യമില്ല. പൊലീസിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല അപകടങ്ങളിൽ നിന്നുന്ന സ്വന്തം സുരക്ഷയ്ക്കും ഹെൽമെറ്റ് അത്യാവശ്യമാണ്. ഇന്ന് വിപണിയിൽ വ്യത്യസ്‌ത തരത്തിലുള്ള ഹെൽമറ്റുകൾ വരെ ലഭ്യമാണ്. ഹെല്‍മെറ്റുകള്‍ പല തരത്തിലുണ്ടെങ്കിലും അവയുടെയെല്ലാം ഘടന ഏകദേശം ഒരേപോലെയാണെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്. ഹെല്‍മെറ്റിനു മൂന്ന് ആവരണങ്ങളുണ്ട്. തെർമോപ്ലാസ്റ്റിക് അല്ലെങ്കില്‍ ഫൈബര്‍ ഗ്ലാസ് നിര്‍മിതമായ കട്ടികൂടിയ പുറംചട്ടയാണ് (ഷെല്‍) ആദ്യത്തേത്.

വ്യത്യസ്‌ത തരം മോട്ടോർസൈക്കിൾ ഹെൽമെറ്റുകളെ പരിചയപ്പെടാം...

തലയ്ക്കും പുറംചട്ടയ്ക്കുമിടയിലുള്ളത് ഇടിയുടെ ആഘാതം വലിച്ചെടുക്കുന്ന ആവരണമാണ് രണ്ടാമത്തേത്. എക്പാന്റഡ് പോളിസ്റ്റേൻ (EPS) കൊണ്ടാണ് ഈ ഭാഗം നിർമിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ഹെൽമെറ്റ് സ്റ്റാൻഡേർഡ്‌സ് വ്യത്യസ്തമാണ്. ഇന്ത്യയിൽ ഐഎസ്‌ഐ മാർക്ക് ഹെൽമെറ്റിൽ രേഖപ്പെടുത്തിയിരിക്കണമെന്നത് നിർബന്ധമാണ്. ഇന്നത്തെ വിപണിയിലെ വൈവിധ്യമാർന്ന ഹെൽമെറ്റുകൾക്ക് നിങ്ങളെ എളുപ്പത്തിൽ കൺഫ്യൂഷനാക്കിയേക്കാം. അതിനാൽ അനുയോജ്യമായത് എങ്ങനെ സ്വന്തമാക്കാമെന്നത് അൽപം പണിപെട്ടകാര്യമാണ്. അതുകൊണ്ട് വ്യത്യസ്‌ത തരം ഹെൽമറ്റുകളെ തന്നെ ആദ്യം പരിചയപ്പെടാം.

ഫുൾ ഫേസ് ഹെൽമെറ്റുകൾ

800 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന ഹെൽമെറ്റുകൾ ഈ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. അതിലെ ഏറ്റവും സുരക്ഷിതമായവയാണ് ഫുൾ ഫേസ് ഹെൽമെറ്റുകൾ. നിങ്ങളുടെ മുഴുവൻ മുഖവും തലയും മറയ്ക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ പരമാവധി ആഘാതത്തിൽ നിന്ന് ഇത് റൈഡറെ രക്ഷിക്കുമെന്ന് കരുതപ്പെടുന്നു. ഒരു അപകട സമയത്ത് താടിക്ക് 50 ശതമാനം ഗുരുതരമായ ആഘാതം നേരിടേണ്ടിവരുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഫുൾ-ഫേസ് ഹെൽമെറ്റിന് മാത്രമേ റൈഡറെ സംരക്ഷിക്കാൻ കഴിയൂ.

തലയ്ക്കും കഴുത്തിനും സംരക്ഷണം നല്‍കുന്നു എന്നതാണ് ഇവയുടെ പ്രധാനപ്പെട്ട മറ്റൊരു ഗുണം. ഫുൾ-ഫേസ് മോട്ടോർസൈക്കിൾ ഹെൽമെറ്റ് കാറ്റിൽ നിന്നും സൂര്യനിൽ നിന്നും പരമാവധി സംരക്ഷണം നൽകുന്നുമുണ്ട്. കൂടാതെ, ഇത് ശബ്‌ദ നില പരമാവധി കുറയ്ക്കുകയും മഴ അകത്ത് കയറുന്നത് തടയുകയും ചെയ്യുന്നുമുണ്ട്. എന്നാൽ ചൂടുകാലങ്ങളില്‍ ഹെല്‍മെറ്റിനകം തരക്കേടില്ലാത്ത ചൂടനുഭവപ്പെടുന്നുവെന്ന പോരായ്മ ഇതിനുണ്ടെങ്കിലും കൃത്യമായ എയർ വെന്റുകളുള്ളതിനാൽ ഒരു പരിധി വരെ ഇവയെ തടയാനുമാവും. 45

ഹാഫ് ഫേസ് ഹെൽമെറ്റുകൾ

ത്രീ ക്വാർട്ടർ ഹെൽമെറ്റ് എന്നും അറിയപ്പെടുന്ന ഇത് ഇരുചക്ര വാഹന യാത്രക്കാരുടെ തലയെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ അപകടമുണ്ടാവുന്ന സമയത്ത് താടികൾക്കോ കഴുത്തിനോ ഇവ കാര്യമായ ഒരു സുരക്ഷിതത്വവും നൽകുന്നില്ലെന്നതാണ് യാഥാർഥ്യം. മികച്ച ഹാഫ് ഫേസ് ഹെൽമെറ്റുകൾ നിങ്ങളുടെ തലയുടെ മുകൾ ഭാഗവും പുരികം മുതൽ നെറ്റി വരെയുള്ള ഭാഗവും മറയ്ക്കുന്നു. അതോടൊപ്പം റൈഡറിന്റെ മുഖം വൈസറിലൂടെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

നന്നായി കാറ്റേറ്റ് യാത്ര ചെയ്യാമെന്നത് മാത്രമാണ് ഹാഫ് ഫേസ് ഹെൽമെറ്റുകൾക്കുള്ള ഗുണം. അപകടങ്ങളുടെ കാര്യത്തിൽ കുറഞ്ഞ സംരക്ഷണമുള്ളതിനാൽ മുഖത്ത് പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. ഫുൾ ഫേസ് ഹെൽമെറ്റുകളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവർക്ക് ഒരു ക്ലാസിക് ഹാഫ്-ഫേസ് ഹെൽമറ്റ് മികച്ച തെരഞ്ഞെടുപ്പാണ്. ഹ്രസ്വ ദൂര യാത്രകൾക്കായും ഇവ ഉപയോഗപ്രദമാണ്. അതിനാൽ, ഹ്രസ്വവും സുഖപ്രദവുമായ റൈഡുകൾ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഹെൽമെറ്റ് നിങ്ങൾക്ക് തികച്ചും അനുയോജ്യമാണ്.

മോഡുലാർ ഹെൽമെറ്റ്

ഓപ്പൺ ഫെയ്‌സ്, ഫുൾ ഫേസ് ഹെൽമെറ്റ് എന്നിവയുടെ വഴക്കത്തോടെ വരുന്ന ഹെൽമെറ്റുകളാണ് മോഡുലാർ ഹെൽമെറ്റുകൾ. കണ്ണിന്റെ സംരക്ഷണത്തിനായി ഒരു യുണീക് വൈസറും ഇതിൽ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തീവ്രമായ സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിനും പ്രൈമറി വൈസറിനുള്ള ആന്റി-ഫോഗ് ലെയറിനും. ഇതിൽ ഹെൽമെറ്റ് റൈഡറുകൾക്ക് ആഡ് ബ്ലൂടൂത്ത് ഉപകരണം ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. ഒരു ഫുള്‍ ഫേസ് ഹെല്‍മെറ്റ് നല്‍കുന്നതിന് സമാനമാണ് മൊഡുലാർ ഹെല്‍മെറ്റ് നല്‍കുന്ന സുരക്ഷയും.

ഫ്ലിപ്പ്-അപ്പ് ഹെൽമെറ്റുകൾ എന്നും ഇവ അറിയപ്പെടാറുണ്ട്. മുഖം മറയ്ക്കുന്ന ഭാഗം ഉയര്‍ത്തി വെക്കാന്‍ സാധിക്കുമെന്നത് കാറ്റിന്റെ ലാളനമേറ്റ് വാഹനമോടിക്കാന്‍ നമ്മെ സഹായിക്കുന്നു. അഞ്വഞ്ചർ യാത്രക്കാർ, ക്രൂയിസിംഗ്, ടൂറുകൾ എന്നിവ ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് മോഡുലാർ മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ മികച്ചതാണ്. ഒപ്റ്റിമൽ സുരക്ഷയും സൗകര്യവുമുള്ള ഒരു ഫുൾ ഫേസ് ഹെൽമെറ്റ് പോലെ തന്നെ. ഫ്ലിപ്പ്-അപ്പ് ഫ്രണ്ട് ഏരിയയിൽ അധിക ഡിസൈൻ ഹിഞ്ച് സവിശേഷതകൾ ഉൾക്കൊള്ളുന്നതിനാൽ ഇത് ഒരു ഫുൾ-ഫേസ് ഹെൽമെറ്റിനേക്കാൾ അൽപ്പം ഭാരം കൂടുതലാണ്.

ഹാഫ് ഷെൽ ഹെൽമെറ്റുകൾ

സ്‌കൾ ഹെൽമെറ്റുകൾ എന്നും പൊതുവേ അറിയപ്പെടുന്നവയാണ് ഹാഫ് ഷെൽ ഹെൽമെറ്റുകൾ. തലയുടെ മുകൾഭാഗം മുതൽ ചെവി വരെ മറയ്ക്കാൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്. ആയതിനാൽ തന്നെ ഇത് ഏതെങ്കിലും ആഘാതത്തിൽ മുഖത്ത് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പരിക്ക് കൂടാതെ വിൻഡ് ബ്ലാസ്റ്റ്, അമിതമായ ശബ്ദ മലിനീകരണം, റൈഡിംഗ് സമയത്ത് വായു മലിനീകരണം എന്നിവയയെല്ലാം ഹാഫ് ഷെൽ ഹെൽമെറ്റുകൾ ഉപയോഗിച്ചാൽ റൈഡറെ ബാധിക്കുന്ന മറ്റ് കാര്യങ്ങളാണ്.

ഓഫ്-റോഡ് ഹെൽമെറ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ, സിറ്റി ട്രാഫിക്കിൽ നിന്നും വ്യത്യസ്‌തമായി ഓഫ്-റോഡിംഗ് സമയത്ത് ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് ഓഫ്-റോഡ് ഹെൽമെറ്റുകൾ. താടിയിലും ഒന്നിലധികം എയർ വെന്റുകളാലും പരമാവധി പരിരക്ഷയാണ് ഇവ നൽകുന്നത്. എന്നാൽ കണ്ണിന് പരിരക്ഷ നൽകാൻ ഇവയ്ക്ക് പൊതുവെ വൈസറുകൾ നൽകാറില്ല. ആയതിനാൽ ഈ ഹെൽമെറ്റിനൊപ്പം റൈഡർ പ്രത്യേകം കണ്ണട വാങ്ങേണ്ടതുണ്ട്. പൊടിയിൽ നിന്ന് സംരക്ഷിക്കാനും ഹെൽമെറ്റ് സഹായിക്കുന്നു. മികച്ച ഓഫ് റോഡ് ഹെൽമെറ്റ് നിർമിച്ചിരിക്കുന്നത് കാർബൺ ഫൈബർ പോലെയുള്ള വസ്തുക്കളിൽ നിന്നാണ് എന്നതിനാൽ തന്നെ ഇവയ്ക്ക് ഭാരം കുറവായിരിക്കും.

ഡ്യുവൽ സ്‌പോർട്ട് ഹെൽമെറ്റ്

ഫുൾ ഫേസും ഓഫ് റോഡ് ഹെൽമെറ്റിന്റെയും ഒരു മിശ്രിതമാണ് ഡ്യുവൽ സ്‌പോർട്ട് ഹെൽമെറ്റുകൾ. ഓഫ് റോഡിലും സ്ട്രീറ്റ് റൈഡിംഗിലും ഉപയോഗിക്കാനാവുന്ന മികച്ച ഹെൽമെറ്റ് ആണിത്. ഫുൾ ഫെയ്‌സ് ഹെൽമെറ്റിനേക്കാൾ മികച്ച നേത്ര സംരക്ഷണ വൈസർ ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്. കൂടാതെ റൈഡർക്ക് കണ്ണടകൾ ഉപയോഗിക്കുന്നതിനായി ഇത് മുകളിലേക്ക് സ്‌നാപ്പ് ചെയ്യാനും കഴിയും. ഒരു ഡ്യുവൽ-സ്പോർട് ഹെൽമെറ്റിന്റെ വിസർ എയറോഡൈനാമിക് ആണ്, അതിനാൽ മിക്ക ഓഫ്-റോഡ് ഹെൽമെറ്റുകളിൽ നിന്നും വ്യത്യസ്തമായി അത് കാറ്റ് പിടിക്കുകയുമില്ല.

Most Read Articles

Malayalam
English summary
Different types of motorcycle helmets to make an informed choice
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X