ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

കാർ വാങ്ങുന്നത് ഒരു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായി കാണുന്ന നിരവധി പേരുണ്ട്. എന്നാൽ അവരുടെയെല്ലാം സ്വപ്‌നം കൂടുതൽ യാഥാർഥ്യമാക്കുന്നതാവട്ടെ സെക്കൻഡ് ഹാൻഡ് മോഡലുകളുമായിരിക്കും. പുതിയ വാഹനങ്ങളുടെ വിലയും യൂസ്‌ഡ് കാർ വിപണിയുടെ അനുഗ്രഹമാണ്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

എങ്കിലും ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുക എന്നത് ഒരുപാട് റിസ്‌ക് എലമെന്റ്സുള്ള കാര്യമാണെന്നതും യാഥാർഥ്യമാണ്. നോക്കീം കണ്ടും എത്ര സൂക്ഷ്‌മതോടെയും വാങ്ങിയാലും ചിലപ്പോഴെങ്കിലും നമ്മെ പ്രകടമാക്കാത്ത പല പ്രശ്‌നങ്ങളോ തകരാറുകളോ വാഹനങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടാവും.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

പേപ്പർ വർക്കുകളും വിൽപ്പനക്കാരന്റെ വിശ്വാസ്യത എന്നിവയും സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ നമ്മെ അലട്ടുന്നൊരു കാര്യമാണെന്ന് പറയാതെ വയ്യ. എന്നാൽ ഇതെല്ലാം അധികം പുകിലുകളൊന്നുമില്ലാതെ എളുപ്പമാക്കാനായി മാരുതി, മഹീന്ദ്ര പോലുള്ള കമ്പനികളുടെ സെക്കൻഡ് ഹാൻഡ് ഓതറൈസ്‌ഡ് ഡീലർഷിപ്പുകൾ നമുക്ക് ചുറ്റുമുണ്ട്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

എന്നാൽ ഇവിടെ വിലയൊക്കെ അൽപം കൂടുതലായിരിക്കുമെന്ന് ഏവർക്കുമറിയാം. വ്യക്തിഗത വിൽപ്പനക്കാരനിൽ നിന്ന് വാങ്ങിയാൽ വില അൽപം കുറച്ച് വാങ്ങാനാവുമെന്നത് ഒരു നേട്ടമാണെങ്കിലും വിശ്വാസ്യത അൽപം കുറവാണ്. ഈ പറഞ്ഞ രണ്ട് രീതികൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് എന്തെല്ലാമാണെന്ന് ഒന്നു പരിശോധിച്ചാലോ?

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഡീലർമാരിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയാൽ?

കാർ ഡീലർമാരിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയാലുള്ളതിന്റെ ഗുണങ്ങളെ കുറിച്ചു തന്നെ ആദ്യം പറയാം. ബ്രാൻഡഡ് യൂസ്‌ഡ് കാർ വിൽപ്പനക്കാരനിലേക്ക് പോയാൽ ഒരു പുതിയ കാർ ഡീലറിൽ നിന്നും ലഭിക്കുന്ന അതേ വാങ്ങൽ അനുഭവം തന്നെയാണ് ഇവിടുന്നും അനുഭവപ്പെടുക.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ശരിയായ കാർ തെരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന പ്രൊഫഷണൽ സെയിൽസ് പ്രതിനിധികൾ ഇവർക്കുണ്ട് എന്നതും ഒരു നേട്ടമാണ്. കൂടാതെ ഒന്നിലധികം കാറുകൾ ഒറ്റയടിക്ക് കാണാനും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് കണ്ടെത്താനുമാവുകയും ചെയ്യും.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

മിക്ക ഡീലർമാരും സെക്കൻഡ് ഹാൻഡ് കാറുകൾക്ക് വാറണ്ടിയും സർവീസ് പാക്കേജുകളും ഇപ്പോൾ വാഗ്ദാനം ചെയ്തുവരുന്നുണ്ട്. നിങ്ങൾ വാങ്ങുന്ന മോഡലിന് കുറഞ്ഞത് 6 മാസം വരെ വാറണ്ടി വരെ ലഭിച്ചേക്കാം. അതേസമയം ഒരു വർഷം വരെ വാറണ്ടിയും വിൽപ്പനാനന്തര ആനുകൂല്യങ്ങളും നൽകുന്നവരുമുണ്ട്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഇത്തരം ഡീലർമാർ സർട്ടിഫൈഡ് യൂസ്‌ഡ് കാറുകളാണ് വിൽപ്പനക്കായി തെരഞ്ഞെടുക്കുന്നത് എന്നതും വളരെ സ്വാഗതാർഹമായ കാരണമാണ്. അതിനർഥം അവർ ആവശ്യമായ എല്ലാ പരിശോധനകളിലൂടെയും ഇൻസ്പെക്ഷനിലൂടെയും കടന്നുപോയി എന്നാണ്. കൂടാതെ ആർസി ട്രാൻസ്ഫർ, ഇൻഷുറൻസ് തുടങ്ങിയ എല്ലാ പേപ്പർവർക്കുകളും ഡീലർ ശ്രദ്ധയോടെയായിരിക്കും കൈകാര്യം ചെയ്യുക.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഇനി ഇത്തരം ഡീലർമാരിൽ നിന്നും വാങ്ങിയാൽ അഭിമുഖീകരിക്കാവുന്ന ചില പോരായ്‌മകളും നമുക്ക് ഒന്നു നോക്കാം. ഇവർ നൽകുന്ന സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ ഓർഗനൈസ്‌ഡ് ഡീലർമാർ വിൽക്കുന്ന കാറുകൾ കൂടുതൽ ചെലവേറിയതായിരിക്കും. ഒരു സ്വകാര്യ വിൽപ്പനക്കാരന് നിങ്ങൾ നൽകേണ്ട തുകയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞത് 20 ശതമാനമെങ്കിലും കൂടുതലായിരിക്കുമിത്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ധാരാളം ചെറുകിട യൂസ്ഡ് കാർ ഡീലർമാർ വിൽപ്പനക്കാരന്റെയും വാങ്ങുന്നവന്റെയും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നതും പ്രത്യേകം ഓർമിക്കുക. ഈ സാഹചര്യത്തിൽ ഒരു കമ്മീഷനോ ബ്രോക്കറേജ് തുകയോ വാഹനം വാങ്ങുമ്പോൾ ഉൾപ്പെടുകയും ചെയ്യും. പാർക്ക് ആൻഡ് സെയിൽ എന്നൊക്കെ വിളിപ്പേരുള്ള ഈ സംഭവം കൂടുതലും ചെറുകിട ഡീലർമാർക്കിടയിലാണ് കാണാറുള്ളത്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

കൂടാതെ ചില ഡീലർമാർ ബ്രോക്കറേജിലെ പേപ്പർവർക്കിനുള്ള ചാർജുകൾ ഉൾപ്പെടുത്തുമ്പോൾ മറ്റുള്ളവർ അതിനായി നിങ്ങളിൽ നിന്ന് പ്രത്യേകം നിരക്ക് ഈടാക്കിയേക്കാം. അതിനാൽ കരാർ ഒപ്പിടുന്നതിന് മുമ്പ് അത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഉടമ/വ്യക്തിഗത വിൽപ്പനക്കാരന്റെ കൈയിൽ നിന്നും കാർ വാങ്ങിയാൽ?

ആദ്യം നേട്ടങ്ങൾ

ഒരു വ്യക്തിഗത വിൽപ്പനക്കാരനിൽ നിന്നോ ഉടമയിൽ നിന്നോ നേരിട്ടു വാങ്ങുക എന്നതിനർഥം നിങ്ങൾ രണ്ടുകൂട്ടർക്കും അനുയോജ്യമായ വില ചർച്ച ചെയ്യുന്നതിനുള്ള മികച്ച അവസരമാണ്. അതിനാൽ വളരെ കുറഞ്ഞ വിലയ്ക്ക് കാർ സ്വന്തമാക്കാനായേക്കും.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഇവിടെ അധിക ചെലവുകൾ ഒന്നുമില്ല. കാരണം ഒരു ഡീലറെ അപേക്ഷിച്ച് നേരിട്ട് ഉടമയിൽ നിന്നും കൈമാറുന്ന വാഹനത്തിനായി സെയിൽസ് റെപ്രസെന്റേറ്റീവ്, കമ്മീഷൻ, പരസ്യം എന്നിവ റീകണ്ടീഷൻ ചെയ്യുന്നതിന് ഉടമ പണം നൽകേണ്ടതില്ല. ആയതിനാൽ ഈ തുകയെല്ലാം കുറച്ചുള്ള പണമായിരിക്കും നിങ്ങൾ കണ്ടെത്തിയ കാറിനായി മുടക്കേണ്ടി വരിക.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഒരു ഉടമയിൽ നിന്നും വാഹനം വാങ്ങുകയാണെങ്കിൽ അയാൾ എത്രയും വേഗം കാർ വിൽക്കാനുള്ള നീക്കങ്ങളായിരിക്കും നടത്തുക. മിക്ക കേസുകളിലും, പുതിയൊരു കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് അവർ വാഹനം വിൽക്കുന്നത്. അതിനാൽ അവരുടെ വാഹനങ്ങൾ വാങ്ങാൻ ആത്മാർഥമായി താൽപ്പര്യമുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ എത്രയും വേഗം ഡീൽ അവസാനിപ്പിക്കാൻ ഉടമകൾ പൊതുവേ ആഗ്രഹിക്കാറുണ്ട്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഇനി പോരായ്‌മകൾ

ഒരു അപരിചിതനിൽ നിന്നാണ് കാർ വാങ്ങുന്നതെങ്കിൽ ഇത് ഒരൽപം റിസ്‌ക്കുള്ള കാര്യമാണ്. അതിനാൽ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് ആർക്കും പറയാനാവില്ല. കാറിന്റെ കണ്ടീഷൻ ഒന്നു ഓടിച്ചു നോക്കിയാലൊന്നും അത്ര വേഗത്തിൽ കണ്ടെത്താനായേക്കണമെന്നുമില്ല. ഒരു മെക്കാനിക്കിനെ കൊണ്ട് ആദ്യം പരിശോധിക്കുക, കാറിന്റെ പേപ്പർ എല്ലാം ക്ലിയർ ആണോയെന്ന് നോക്കുക തുടങ്ങിയ പൊല്ലാപ്പുപിടിച്ച ഒട്ടേറെ പണിയുണ്ട് ഇതിന്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യലും മറ്റുള്ളവയ്‌ക്കൊപ്പം സെക്കൻഡ് ഹാൻഡ് കാർ ഇൻഷുറൻസ് നേടലും ഉൾപ്പെടുന്ന എല്ലാ പേപ്പർവർക്കുകളും നിങ്ങൾ സ്വയം ചെയ്യേണ്ടി വരുമെന്ന ബുദ്ധിമുട്ടലുകളിലൂടെ കടന്നുപോകേണ്ടിവരും. അതും ഇന്നത്തെ കാലത്ത് മെനക്കെടാൻ ആർക്കും താത്പര്യമില്ലാത്ത ഒരു കാര്യമാണ്.

ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

പേപ്പർ വർക്കുകൾ മാറ്റാനായി ഒരു ഏജന്റിനെ സമീപിച്ചാലും കുറച്ച് പണം കൂടി മുടക്കേണ്ടിയും വന്നേക്കാം. ഒരു സ്വകാര്യ ഉടമയിൽ നിന്ന് വാഹനം നേരിട്ട് വാങ്ങുമ്പോൾ വാറണ്ടിയോ മറ്റ് ഉറപ്പുകളോ ഒന്നും തന്നെ ലഭിച്ചേക്കില്ല. ഭാവിയിൽ പശ്ചാത്തപിക്കാതിരിക്കാൻ വാഹനം നല്ല നിലയിലാണെന്ന് ഉറപ്പാക്കേണ്ടത് വാങ്ങുന്നയാൾ എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തമായി ഇവിടെ മാറുന്നു.

More from DriveSpark

Article Published On: Monday, July 18, 2022, 12:09 [IST]
English summary
Direct from the owner or from the dealer which one is the best option to buy a second hand car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X