1.32 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി ത്രില്ലർ സിനിമകളുടെ രാജകുമാരൻ, സംവിധായകന്റെ യാത്രകൾ ഇനി വോൾവോയിൽ

മലയാള സിനിമയിലെ പ്രശസ്‌ത സംവിധായകരിൽ ഒരാളാണ് ബി ഉണ്ണികൃഷ്‌ണൻ. ത്രില്ലർ സിനിമകളുടെ രാജകുമാരൻ എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം വലിയൊരു ഹിറ്റ് സമ്മാനിച്ചിട്ട് കുറച്ച് നാളുകളായെങ്കിലും ലാലേട്ടന്റെ മാടമ്പി സുരേഷ് ഗോപിയുടെ ടൈഗർ തുടങ്ങിയ ചിത്രങ്ങൾ മതി ഇങ്ങേരുടെ ലെവൽ മനസിലാവാൻ. ക്രിസ്റ്റഫർ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മിസ്റ്റർ ഫ്രോഡ്, ദി ത്രില്ലർ, ഗ്രാൻഡ്മാസ്റ്റർ, കോടതി സമക്ഷം ബാലൻ വക്കീൽ, പ്രമാണി തുടങ്ങിയ നിരവധി ചിത്രങ്ങളും ഉണ്ണികൃഷ്‌ണൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന് കൂട്ടായി പുതിയൊരാൾ കൂടി കടന്നുവന്നിരിക്കുകയാണ്.

മറ്റൊന്നുമല്ല, ബി ഉണ്ണികൃഷ്‌ണന്റെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര വാഹനം വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഏതാണന്നല്ലേ, മെർസിഡീസ് ബെൻസോ, ബിഎംഡബ്ല്യുവോ, ലാൻഡ് റോവറോ ഒന്നുമല്ല, മാടമ്പിയുടെ സംവിധായകൻ സ്വന്തമാക്കിയിരിക്കുന്നത്. സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ XC90 എസ്‌യുവിയാണ് മോളിവുഡിന്റെ പ്രിയപ്പെട്ട ഫിലിം മേക്കർ കൂടെക്കൂട്ടിയിരിക്കുന്നത്.

Director B Unnikrishnan Buys New Volvo XC90 Luxury SUV Worth Rs 1 32 Crore

ത്രില്ലറുകളുടെ രാജകുമാരൻ സേഫ്റ്റിയുടെ രാജാവിനെ സ്വന്തമാക്കിയെന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ബി ഉണ്ണികൃഷ്ണൻ വോൾവോ XC90 എസ്‌യുവിയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിലാണ് എസ്‌യുവിയുടെ പുതുമോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 1.03 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന വാഹനത്തിന് ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.32 കോടി രൂപയ്ക്ക് മുകളിൽ വരും കൊച്ചിയിലെ ഓൺ-റോഡ് വില.

മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ബി ഉണ്ണികൃഷ്ണന്റെ പുതിയ വോൾവോ എസ്‌യുവിക്ക് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾവീൽ ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ലക്ഷ്വറി എസ്‌യുവിക്കാവും.

Director B Unnikrishnan Buys New Volvo XC90 Luxury SUV Worth Rs 1 32 Crore

വോൾവോയുടെ ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിംഗ് (FSD) സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനായി എസ്‌യുവിയുടെ സസ്‌പെൻഷൻ സജ്ജീകരണവും വോൾവോ പുതിയ മോഡലിൽ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ സ്വിഡീഷ് ബ്രാൻഡിന്റെ ഇലക്ട്രിക് എസ്‌യുവിയായ EX90 ഇവിയോട് വളരെ സാമ്യമുള്ള രൂപം മൊത്തത്തിൽ ചർച്ചയായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന മുൻവശത്തെ പാനലിന് പകരം ഇത്തവണ ആക്‌ടിവ് ഗ്രില്ലാണ് മുൻവശത്ത് ഒരുക്കിയിരിക്കുന്നത്.

പുതിയ പാറ്റേണും സ്ലീക്കർ ഫ്രണ്ട് ബമ്പറും കൂടി ചേരുമ്പോൾ ആഡംബര എസ്‌യുവി വേറെ ലെവലാകുന്നു. ക്രോമിന്റെ ഉപയോഗം കുറവാണെന്നതും ശ്രദ്ധേയമാണ്. സിഗ്നേച്ചർ സ്റ്റൈലായ തോറിന്റെ ഹാമർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഒഴിവാക്കിയിട്ടുമില്ല. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ മുമ്പുണ്ടായിരുന്ന എസ്‌യുവിയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നത് കാണാം. എന്നിരുന്നാലും ഫ്രഷ്നെസ് കൊണ്ടുവരാനായി വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അലോയ് വീൽ ഡിസൈൻ ഒരുക്കിയിട്ടുണ്ട്.

Director B Unnikrishnan Buys New Volvo XC90 Luxury SUV Worth Rs 1 32 Crore

പിന്നിൽ, വോൾവോയുടെ വെർട്ടിക്കൽ ലൈറ്റ് സിഗ്നേച്ചറിന് ഡിസൈൻ തന്നെയാണ് തുടരുന്നത്. എങ്കിലും സ്പ്ലിറ്റ് ഡിസൈൻ വഴി മനോഹരമാക്കാൻ കമ്പനിക്കായിട്ടുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ പുതിയ XC90 ഫെയ്‌സ്‌ലിഫ്റ്റിന്റെ അടിസ്ഥാന രൂപം മുമ്പത്തെപ്പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പക്ഷേ ഡാഷ്‌ബോർഡിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്.

സെന്റർ കൺസോളിൽ അധിക സ്റ്റോറേജ് ​​സ്പേസ് സൃഷ്ടിക്കാനും ഒരു കപ്പ്ഹോൾഡർ കൊണ്ടുവരാനുമുള്ള മാറ്റങ്ങളും കാണാം. ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഹൈ ഫിഡിലിറ്റി ഓഡിയോ സിസ്റ്റത്തോടൊപ്പമാണ് XC90 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് എത്തുന്നത്. വയർലെസ് ഫോൺ ചാർജർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വോൾവോയുടെ ആഡംബര എസ്‌യുവിലുണ്ട്.

More from DriveSpark

Article Published On: Tuesday, August 19, 2025, 18:17 [IST]
English summary
Director b unnikrishnan buys new volvo xc90 luxury suv worth rs 1 32 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X