വെറും ഷോയോ? ശരിക്കും കാറുകൾക്ക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ ആവശ്യമുണ്ടോ

പുത്തനൊരു കാർ വാങ്ങാൻ പോവുന്നവർ ഇപ്പോൾ കൂടുതലും പ്രാധാന്യം കൊടുക്കുന്നത് ഫീച്ചറുകളാൽ ആറാട്ടുള്ള മോഡലുകൾക്കായിരിക്കും. പണ്ടൊക്കെ എസിയില്ലാതെയും കാറുകൾ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇന്നിറങ്ങുന്ന എല്ലാ ഫോർവീലറുകളും ഈയൊരു സവിശേഷത സ്റ്റാൻഡേർഡായി തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എസിയുടെ ഉപയോഗം അത്രയേറെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് സാരം.

മഴയായാലും വെയിലായാലും കാറിൽ പോവുമ്പോൾ എസി അത് നിർബന്ധവുമാണ്. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കാറിന്റെ ഉള്‍വശം തണുപ്പിക്കാനും ചൂടാക്കാനും എയര്‍ കണ്ടീഷനുകള്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത. അങ്ങനെ എല്ലാ മോഡലുകളും എസി കാറുകളായപ്പോൾ ഇതിൽ ഒരു പുതുമ കൊണ്ടുവന്ന സംവിധാനമായിരുന്നു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ. മുമ്പ് പ്രീമിയം കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ബജറ്റ് കാറുകളിലേക്കും കൊണ്ടുവരാൻ നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

utomatic Climate Controls

മറ്റ് നിരവധി നൂതന സവിശേഷതകൾക്കൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ആളുകളുടെ ഇൻ-കാർ ക്യാബിൻ അനുഭവം കൂടുതൽ സുഖകരമാക്കിയെന്നു വേണം പറയാൻ. ഇനി എന്താണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചാൽ അക്കാര്യം പലർക്കും അറിയണമെന്നില്ല. ഈ സവിശേഷത ധാരാളം കാറുകളിൽ ഉണ്ടെങ്കിലും പല വാഹന ഉടമകൾക്കും ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയില്ലെന്നതാണ് രസകരം. ആയതിനാൽ എസിയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നമുക്ക് ആദ്യം ചർച്ച ചെയ്യാം.

സാധാരണ എസി സംവിധാനം മാത്രമുള്ള കാറില്‍ താപനില നാം സ്വയം ക്രമീകരിക്കേണ്ടതുണ്ട്. കാറിന്റെ ഡാഷ്ബോര്‍ഡിലെ ഡയല്‍ തിരിക്കുകയോ ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താല്‍ താപനില മാറ്റാം. ഒരിക്കല്‍ നിങ്ങള്‍ താപനില ക്രമീകരിച്ചാല്‍ യാത്രയിലുടനീളം അതേ നിലയില്‍ തുടരും. അതേസമയം ഓട്ടോമാറ്റിക് ക്ലെമറ്റ് കണ്‍ട്രോള്‍ സജ്ജീകരിച്ച കാറുകളാണെങ്കിൽ ഈ വശത്തേക്ക് തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല എന്നതാണ് ഹൈലൈറ്റ്.

utomatic Climate Controls

കാറിനകത്തെ താപനില ഡ്രൈവര്‍ മാനുവലായി ക്രമീകരിക്കേണ്ട കാര്യമില്ലാതെ തന്നെ അത് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതാണീ ഫീച്ചർ. കാറിന് പുറത്തുള്ള താപനില പരിശോധിച്ച് ക്ലൈമറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍ ക്യാബിനിലെ താപനില ക്രമീകരിക്കുകയാണ് ചെയ്യാറ്. പുറത്തെ അന്തരീക്ഷ താപനിലയും ഈർപ്പവും അനുസരിച്ച് ഓൺബോർഡ് സെൻസറുകൾ ചൂടുള്ളതും തണുത്തതുമായ ക്യാബിൻ വായൂ നിയന്ത്രിക്കുന്നു. പക്ഷേ നമ്മുടെ കാറിൽ ഓട്ടോമാറ്റിക് കൺട്രോളറിന്റെ ആവശ്യമുണ്ടോ? ഇവ അത്രയേറെ പ്രായോഗികമാണോ എന്ന കാര്യം ഇനി പരിശോധിക്കാം.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സജ്ജീകരിച്ചിട്ടുള്ള മിക്ക കാറുകളും കണക്റ്റഡ് സാങ്കേതികവിദ്യയുമായാണ് വരുന്നത്. ഹ്യുണ്ടായി വെന്യു, കിയ സെൽറ്റോസ് പോലുള്ള മോഡലുകളിൽ ഡ്രൈവർക്ക് എസി സിസ്റ്റം റിമോട്ട് വഴി ടോഗിൾ ചെയ്യാനും കഴിയും. നല്ല വെയിലുള്ള കാലാവസ്ഥയിൽ എവിടെയെങ്കിലും പാർക്ക് ചെയ്‌ത് പോയാൽ തിരിച്ചെത്തുമ്പോൾ കാറിനകത്തുള്ള ചുട്ടുപൊള്ളുന്ന അവസ്ഥ നമുക്കറിയാമല്ലോ. എന്നാൽ കണക്റ്റഡ് ഫീച്ചറുണ്ടെങ്കിൽ വാഹനത്തിന് അടുത്ത് എത്തുന്നതിനു മുമ്പ് എസി ഓണാക്കി ക്യാബിൻ തണുപ്പിക്കാനാവും. അങ്ങനെ ആ ബുദ്ധിമുട്ട് ഒഴിവാക്കാനാവും.

Automatic Climate Controls

കിയ സെൽറ്റോസ്, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ മുതലായ നിരവധി കാറുകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഒരു ബിൽറ്റ്-ഇൻ എയർ പ്യൂരിഫയറും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ക്യാബിനിനുള്ളിലെ വായു സ്വയമേവ ശുദ്ധീകരിക്കുകയും കണികകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. മെർസിഡീസ് S-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ ചില ആഡംബര കാറുകളിൽ ബിൽറ്റ്-ഇൻ പെർഫ്യൂം ഡിഫ്യൂസറിനൊപ്പവും ഈ ഫീച്ചർ കാണാറുണ്ട്. ആയതിനാൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉണ്ടെങ്കിൽ ഇതൊരു മെച്ചമാണ്.

കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ പുറകിൽ ഇരിക്കുന്നവർക്ക് കാറിന്റെ മുൻവശത്ത് ഇരിക്കുന്ന ആളുകളുടെ അതേ തലത്തിലുള്ള തണുപ്പ് ആവശ്യമായി വരില്ല. മാനുവൽ എസി സംവിധാനങ്ങൾ ഘടിപ്പിച്ച കാറുകളിൽ വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത രീതിയിൽ താപനില നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സജ്ജീകരിച്ചിരിക്കുന്ന കാറുകളിൽ ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും.

Automatic Climate Controls

പല ആധുനിക ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സജ്ജീകരിച്ച കാറുകളും മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനങ്ങളോടെയാണ് വരുന്നത്. ഉദാഹരണത്തിന് ടൂ, ത്രീ അല്ലെങ്കിൽ ക്വാഡ്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് ഒട്ടുമിക്ക വാഹനങ്ങളിലും ലഭ്യമായിട്ടുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS തുടങ്ങിയ ചില ആഡംബര എസ്‌യുവികളിൽ ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് പോലും സജ്ജീകരിച്ചിരിട്ടുണ്ട് എന്നതിനാൽ എല്ലാ യാത്രക്കാർക്കും സുഖകരമായ യാത്ര ഇത് ഉറപ്പുവരുത്തുന്നു.

ഈ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ഗുണങ്ങളാണെങ്കിലും ഇവയ്ക്ക് ചില പോരായ്‌മകളും ഉണ്ടെന്നത് സത്യമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ രസകരമായി തോന്നിയേക്കാമെങ്കിലും ഇവയുടെ പ്രവർത്തനം അൽപം സങ്കീർണമാണെന്ന് വേണം പറയാൻ. പ്രത്യേകിച്ച് ഇവ പരിചയമില്ലാത്ത ഉപഭോക്താക്കൾക്ക് വാഹനമോടിക്കുമ്പോൾ ഇവ ക്രമീകരിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. കൂടാതെ, ഒരു കാർ ക്യാബിൻ ഒരു പരിമിതമായ ചെറിയ ഇടമായതിനാൽ, വ്യത്യസ്ത താപനിലകളുള്ള വായു സമ്മിശ്രമാകാനുള്ള ഉയർന്ന സാധ്യതയുമുണ്ട്.

സിംപ്ലിസിറ്റിയാണ് ഏറ്റവും നല്ലതെന്ന് പറയാറുണ്ട്. മാനുവൽ എസി പ്രവർത്തിപ്പിക്കുകയോ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അവ ശരിയാക്കുകയോ ചെയ്യുന്നത് ശ്രമകരമോ ചെലവേറിയതോ ആയ ഒരു പ്രക്രിയയല്ലെങ്കിലും, സെൻസറുകളും ഇലക്ട്രോണിക്‌സും ഉള്ളതിനാൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന് എന്തെങ്കിലും പണിവന്നാൽ പോക്കറ്റ് വേഗം കാലിയാകുമെന്നതിൽ സംശയമൊന്നും വേണ്ട. എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നതുപോലെ കാറിലെ ഈ ഫീച്ചറിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

More from DriveSpark

Article Published On: Wednesday, June 28, 2023, 13:49 [IST]
English summary
Do cars really need automatic climate controls explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X