ഇന്ത്യൻ നിരത്തുകളിൽ ADAS പ്രാവർത്തികമാണോ?
ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ഘടകമായി സുരക്ഷ മാറികഴിഞ്ഞു. നേരത്തെ മൈലേജ് എത്രയുണ്ടെന്ന് ചോദിക്കുന്നതായിരുന്നു ട്രെൻഡെങ്കിൽ ഇന്ന് സുരക്ഷ റേറ്റിംഗ് എത്രയുണ്ടെന്നാണ് ആളുകൾ ആദ്യം ചോദിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിലേക്ക് അടുത്തിടെ കടന്നെത്തിയ സംവിധാനമാണ് ADAS എന്നറിയപ്പെടുന്ന അഡ്വാന്‍സ്‌ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. എംജി ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയാണ് ആഭ്യന്തര വിപണിയിൽ ഇത് ആദ്യമായി പരിചയപ്പെടുത്തിയെന്നു വേണമെങ്കിൽ പറയാം. പിന്നീട് മറ്റ് താഴ്ന്ന സെഗ്മെന്റിലേക്കും ഇതുകടന്നുവന്നു.

മഹീന്ദ്ര XUV700-ൽ ആദ്യമായി ഒരു സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായി ആരംഭിച്ച ഈ ഫീച്ചർ പതുക്കെ താഴ്ന്ന സെഗ്‌മെന്റുകളിലേക്കും കടന്നുവരുന്നതിന്റെ തെളിവാണ്. വരാനിരിക്കുന്ന പുതിയ ക്രെറ്റ, സോനെറ്റ് തുടങ്ങിയ മോഡലുകളിലേക്കും ഈ സാങ്കേതികവിദ്യ ഇടംപിടിച്ചേക്കാമെന്ന വാർത്തകളുമുണ്ട്. എന്നാൽ ഇന്ത്യൻ റോഡുകളിൽ ADAS ആണോ ഇപ്പോൾ നമുക്ക് വേണ്ടത്? ഇത് നമ്മുടെ നിരത്തുകളിൽ അത്രയ്ക്ക് പ്രായോഗികമാണോ എന്ന കാര്യം ഒന്നു പരിശോധിച്ചാലോ

എന്താണ് ADAS?
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ADAS. സെൻസറുകളും ക്യാമറകളും വഴി റോഡുകൾ മനസിലാക്കാനും ചുറ്റുപാടുകൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ കാറിനെ അനുവദിക്കുകയും ചെയ്യുന്നു എന്നതാണ് ഇത് ചെയ്യുന്നത്.

ഇത് തീർച്ചയായും വികസിച്ചുകൊണ്ടിരിക്കുന്നതും ഉയർന്ന ഡാറ്റയെ ആശ്രയിക്കുന്നതുമായ ഒരു സംവിധാനമാണെന്ന കാര്യം ആദ്യമേ മനസിൽ വെക്കേണ്ട ഒരു കാര്യമാണ്. ADAS ഉപയോഗിച്ച് കാറുകൾക്ക് പാതകൾ മാറ്റാനും വേഗത കുറയ്ക്കാനും വേഗത കൂട്ടാനും മനുഷ്യരുടെ ഏറ്റവും കുറഞ്ഞ ഇടപെടലുകളോടെ പൂർണമായി നിർത്താനും കഴിയും.

അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നു വേണമെങ്കിൽ ചുരുക്കി പറയാം.

എങ്ങനെയാണ് ADAS പ്രവർത്തനം?
ശരിയായ രീതിയിൽ സജ്ജീകരിച്ചാൽ ADAS വളരെ വിശ്വസനീയമായ ഒരു സുരക്ഷാ സവിശേഷതയായിരിക്കും. ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോ-എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ അപകട സാധ്യതകൾ ഗണ്യമായി കുറയ്ക്കും.

പല വിദേശ രാജ്യങ്ങളിലും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സജ്ജീകരിച്ച ധാരാളം കാറുകൾ നിരത്തുകളിൽ പായുന്നുണ്ട്. ആയതിനാൽ അവിടെയെല്ലാം ഈ ഫീച്ചർ ഏറെ സ്വീകാര്യവുമായിട്ടുണ്ട്. അവിടുത്തെ റോഡ് സംസ്‌കാരം ഇന്ത്യയുമായി ഏറെ വ്യത്യസ്‌തമാണെന്നതും ഓർമിക്കേണ്ടതാണ്.

ഇന്ത്യൻ റോഡുകളിൽ ADAS പ്രാവർത്തികമാണോ?
നിലവിൽ ഇന്ത്യൻ നിരത്തുകളിൽ അത്ര പ്രായോഗികവും പ്രാവർത്തികവുമല്ല അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നുവേണം പറയാൻ. സാധാരണ ഇന്ത്യൻ നഗര റോഡുകൾക്ക് ഈ സവിശേഷതയെ ആശ്രയിക്കാൻ കഴിയില്ല. കാരണം ലെയ്ൻ ഡിസിപ്ലിൻ ഇന്ത്യയിലില്ല എന്നതു തന്നെയാണ്.

മാത്രമല്ല നമ്മുടെ റോഡുകളിൽ ലെയ്ൻ ദൃശ്യപരമായി വിഭജിക്കപ്പെടാത്ത എണ്ണമറ്റ റോഡുകളുണ്ടുതാനും. ഇത് കാറിനെ ഒരു നേർരേഖയിൽ നിർത്തുന്നത് സിസ്റ്റത്തിന് വളരെ ബുദ്ധിമുട്ടായ കാര്യമായിരിക്കും.

എങ്കിലും വലിയ ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും ADAS-ന് ഒരു മികച്ച സവിശേഷതയാണെന്ന് തെളിയിക്കാനാകും. ഇത് കാറിന്റെ നിയന്ത്രണം നിലനിർത്തുക മാത്രമല്ല ദീർഘദൂര യാത്രയ്ക്ക് ശേഷം നമ്മൾ അനുഭവിക്കുന്ന ക്ഷീണം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

ഇന്ത്യൻ നിരത്തുകളിൽ ADAS ഒരു സൂത്രവിദ്യയോ?
ഇന്ത്യൻ നിരത്തുകളിലെ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഒരുതരം ഗിമ്മിക്ക് ആണ്. ഉപഭോക്താക്കൾ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുവെന്നതിനാൽ ഇത് ഉപയോഗപ്പെടുത്താനാണ് വാഹന നിർമാതാക്കൾ ADAS എന്ന ജാലവിദ്യ ഇന്ത്യൻ വിപണിയിൽ പ്രയോഗിക്കുന്നത്.

സമീപഭാവിയിൽ കൂടുതൽ കാറുകൾ ഈ സവിശേഷതയുമായി സജ്ജീകരിച്ചിരിക്കുന്നതിനാൽ വിപണിയിൽ നിലവിലുള്ള ADAS സജ്ജീകരിച്ച കാറുകളുടെ വിഹിതം പതുക്കെ വർധിക്കാൻ തുടങ്ങും. ഇവി വിപ്ലവം നമ്മുടെ ഇടിയിൽ വരുമ്പോൾ ഈ സംവിധാനം നമുക്ക് മുന്നിൽ 5 വർഷത്തിൽ കൂടുതൽ നിൽക്കില്ല!

ADAS ഉള്ളതുകൊണ്ടാണ് നിങ്ങൾ ഒരു കാർ വാങ്ങുന്നതെങ്കിൽ അതിനൊരു പരമപ്രാധാന്യം കൊടുക്കേണ്ടതില്ല. കാരണം പുതിയ മോഡലുകൾക്കൊപ്പം അവ ഗണ്യമായി മെച്ചപ്പെടും എന്നതാണ് കാരണം. നിലവിൽ ഇന്ത്യൻ റോഡുകളിലെ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വളരെ ആകർഷകമായ ഒരു സവിശേഷതയായി തോന്നുന്നില്ലെന്നതും മനസിലാക്കേണ്ട കാര്യമാണ്.


Click it and Unblock the Notifications








