ആ പരസ്യം സത്യമായിരുന്നു! കോടികൾ വിലയുള്ള ആഡംബര കാർ ആരാധകന് കൊടുത്ത് രോഹിത് ശർമ

പണം സമ്പാദിക്കാൻ കുറുക്ക് വഴികൾ അന്വേഷിച്ച് നടക്കുന്നവരായിരിക്കും ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും. ഇന്ന് സ്മാർട്ട്ഫോണുകളുടെ ഓണ്‍ലൈന്‍ ലോകത്തിരുന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളും നിരവധിയാണ്. അൽപം റിസ്ക്കുള്ള പരിപാടിയാണെങ്കിലും ഓൺലൈൻ ഗെയിമുകൾ വരുമാനമുണ്ടാക്കാൻ നല്ലൊരു വഴിയാണ്. പക്ഷേ ഇവയ്ക്ക് അഡിക്‌റ്റായാൽ പണികിട്ടുകയും ചെയ്യും കേട്ടോ, ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളിൽ ഏവർക്കും സുപരിചിതമായ ഒന്നായിരിക്കും ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിംസുകളിലൊന്നായ ഡ്രീം ഇലവൻ (Dream11). ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ഐപിഎൽ ഇങ്ങ് എത്തുമ്പോഴേക്കും ടിവിയിലും പരസ്യങ്ങളിലുമെല്ലാം ഡ്രീം ഇലവൻ നിറഞ്ഞുനിൽക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്.

സ്വന്തമായി ഒരു ടീമുണ്ടാക്കാം. അവര്‍ മത്സരത്തില്‍ തിളങ്ങിയാല്‍ പോയിന്റുകള്‍ ലഭിക്കുന്ന രീതിയാണ് ഡ്രീം ഇലവൻ പിന്തുടരുന്നത്. അത് വലിയൊരു സമ്മാനത്തുകയായും മാറും. ഇത്തവണ വിജയിക്ക് സാക്ഷാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ലംബോർഗിനായാണ് ഡ്രീം ഇലവൻ പ്രഖ്യാപിച്ചിരുന്നത്. ഈ സമ്മാനം അടിച്ചെടുത്തിരിക്കുകയാണ് ഒരു ചെറുപ്പക്കാരൻ.

Dream11 Contender Won Rohit Sharma s Lamborghini Urus Luxury SUV

2025 ഐപിഎൽ സീസണിൽ ഡ്രീം ഇലവൻ വിജയിക്ക് സമ്മാനമായി തന്റെ പ്രശസ്തമായ ലംബോർഗിനി ഉറൂസ് നൽകുമെന്ന് രോഹിത് ശർമ്മ ഒരു പരസ്യത്തിലൂടെയാണ് പ്രഖ്യാപിച്ചിരുന്നത്. ഫുൾ ത്രോട്ടിൽ മുംബൈ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഡ്രീം 11 മത്സരാർഥിയായ ചേതൻ ബോർക്കർ ഉറുസ് എസ്‌യുവി സമ്മാനമായി അടിച്ചെടുത്ത വിവരം പങ്കുവെച്ചിരിക്കുന്നത്. വിജയി രോഹിത്തിന്റെ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇക്കൂടെ കാണാം.

എങ്കിലും ഡ്രീം ഇലവൻ പേജ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വേണം പറയാൻ. എന്തായാലും സംഗതി ശരിയാണെങ്കിൽ ഫാൻബോയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ഉപയോഗിച്ചുകൊണ്ടിരുന്ന ലംബോർഗിനിയൊക്കെ സ്വന്തമായി കിട്ടുക എന്ന് പറയുന്നത് അങ്ങനെ എല്ലാവർക്കും കൈവരുന്ന സൗഭാഗ്യമല്ല.

Dream11 Contender Won Rohit Sharma s Lamborghini Urus Luxury SUV

പോരാത്തതിന് ഫാൻസി നമ്പരും ബ്ലൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലംബോർഗിനിക്ക് രോഹിത് സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റിലെ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറായ 264 റൺസിനെ അനുസ്‌മരിപ്പിക്കുന്ന 'MH 01 EB 264' എന്ന നമ്പരാണ് മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഉറൂസിനുണ്ടായിരുന്നത്. ഇന്ന് 4.18 കോടി രൂപയിൽ തുടങ്ങി 4.57 കോടി രൂപ വരെയാണ് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനി ഉറൂസിൻ്റെ എക്‌സ്ഷോറൂം വില വരുന്നത്.

2022 മാർച്ചിലാണ് ക്രിക്കറ്റ് താരം ഈ എസ്‌യുവി വാങ്ങുന്നത്. അന്ന് ഈ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഏകദേശം 3.15 കോടി രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ലംബോയുടെ ആദ്യത്തെ എസ്‌യുവിയാണ് ഉറൂസ്. ഇതിന് മുമ്പ് സൂപ്പർകാറുകൾ മാത്രം നിർമിച്ചിരുന്ന കമ്പനി ആദ്യമായാണ് ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് രോഹിത് ശർമ്മ സ്വന്തമാക്കി വെച്ചിരുന്ന ലംബോർഗിനി ഉറൂസിന് തുടിപ്പേകിയിരുന്നത്.

Dream11 Contender Won Rohit Sharma s Lamborghini Urus Luxury SUV

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന എഞ്ചിന് 657 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 3.3 സെക്കൻഡ് മാത്രം മതിയാവും. അതേസമയം ലംബോർഗിനിയുടെ ആദ്യത്തെ എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഹാൻഡ്‌ലിങ്ങും സ്റ്റെബിലിറ്റിയും തമ്മിൽ മികച്ച ബാലൻസ് നൽകുന്നതിനായി ഫുള്ളി എയർ സസ്‌പെൻഷനോടെയാണ് വാഹനം വരുന്നത്. സബ്ബിയ (സാന്റ്), നീവ് (സ്‌നോ), സ്‌ട്രാഡ (സ്ട്രീറ്റ്), സ്‌പോർട്‌സ്, കോർസ (ട്രാക്ക്), ടെറ (മഡ്) തുടങ്ങിയ ഡ്രൈവിംഗ് മോഡുകളും ഉറൂസിൽ ഉണ്ട്. ഔഡി RSQ8, ആസ്റ്റൺ മാർട്ടിൻ DBX 707, പോർഷ കയീൻ ടർബോ ജിടി, ഫെറാറി പുറോസാങ്ഗ്വേ, മസെരാട്ടി ലെവൻ്റെ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ ഉറൂസിൻ്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Tuesday, April 8, 2025, 15:50 [IST]
English summary
Dream11 contender won rohit sharmas lamborghini urus luxury suv details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X