പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

By Staff

ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ രാത്രികളില്‍ നാടുമുഴുവന്‍ പടക്കം പൊട്ടിക്കുന്നതില്‍ മുഴുകിയപ്പോള്‍ ഇങ്ങ് ദില്ലിയില്‍ ഒരുവിരുതന്‍ കത്തിച്ചത് പടക്കങ്ങള്‍ക്ക് പകരം വാഹനങ്ങള്‍. മദ്യലഹരിയില്‍ 18 വാഹനങ്ങള്‍ക്ക് തീയിട്ട യുവാവിന്റെ അക്രമ ദൃശ്യങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ദില്ലിയിലെ മദന്‍ഗിറിലാണ് സംഭവം.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

നാലു കാറുകളും 14 ബൈക്കുകളും അഗ്നിക്കിരയായി. പത്തു വാഹനങ്ങള്‍ പൂര്‍ണ്ണമായും എട്ടു വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. സമീപത്തെ സിസിടിവി ക്യാമറയിലാണ് വാഹനങ്ങള്‍ക്ക് തിരികൊളുത്തുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

മദ്യലഹരിയില്‍ യുവാവ് വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്കില്‍ ആദ്യം തീകൊളുത്തുകയായിരുന്നു. ബൈക്കിന്റെ ഇന്ധന പൈപ്പ് തുറന്ന് പെട്രോള്‍ പുറത്തേക്ക് ഒഴുക്കിയാണ് തീകൊളുത്തല്‍. ബൈക്കില്‍ നിന്നും മറ്റു വാഹനങ്ങളിലേക്കും തീ ആളിപ്പടര്‍ന്നു.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

ഇത്തരത്തില്‍ ആറോളം ബൈക്കുകള്‍ക്കാണ് അജ്ഞാതനായ യുവാവ് തീകൊളുത്തിയത്. വാഹനങ്ങള്‍ക്ക് തീവെച്ചതിനു ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കളേറ്റില്ല.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

തീയും പുകയും പടരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സമീപവാസികള്‍ കാര്യമറിയുന്നത്. തൊട്ടുപിന്നാലെ പൊലീസും അഗ്നിശമന സേനയുമെത്തി തീയണച്ചു. തീ പടര്‍ന്നത് അറിയാന്‍ വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് ദില്ലി സാക്ഷ്യം വഹിക്കുമായിരുന്നു.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

അതേസമയം ബൈക്കുകളുടെ ഇന്ധന പൈപ്പ് ഊരിമാറ്റാന്‍ യുവാവിന് കഴിഞ്ഞതെങ്ങനെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. സാധാരണയായി കാര്‍ബ്യുറേറ്റര്‍ ബൈക്കുകളില്‍ ഇക്കാര്യം സാധ്യമാണ്.

Most Read: 1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

പഴയ ബൈക്കുകള്‍ക്ക് കാര്‍ബ്യുറേറ്റര്‍ ലോക്കുകളില്ലാത്തുകൊണ്ടു നോബ് തിരിച്ചു ആര്‍ക്കും ഇന്ധന പൈപ്പ് ഊരാം. എന്തായാലും വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു ആന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി രക്ഷപ്പെട്ട യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്.

പൊതുവെ വാഹനങ്ങള്‍ക്ക് തീപ്പിടിക്കാനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം:

ഇന്ധനചോര്‍ച്ച

അപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ചോരുന്ന സന്ദര്‍ഭം തീപടരുന്ന സ്ഥിതിഗതികളിലേക്ക് നയിക്കും.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

ഫ്യൂവല്‍ ലൈനില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപ്പടരാറ്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും. സാധാരണയായി വാഹനം രൂപകല്‍പന ചെയ്യുമ്പോള്‍ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

ബോണറ്റില്‍ സാധനങ്ങള്‍ വെച്ചുമറക്കുക

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വെച്ചു പൂട്ടുന്ന ശീലം ചിലര്‍ക്കുണ്ട്. ഈ നടപടിയും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിപ്പടിച്ചേക്കും.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

കൃത്രിമ വയറിംഗ്

ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്‌സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലൈറ്റുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ ചന്തം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരം ആക്സസറികള്‍ക്ക് വേണ്ടി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാനുള്ള സാധ്യത കൂടും.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. കാറില്‍ തീപിടിക്കുന്നതിന് ഷോട്ട് സര്‍ക്യൂട്ടും കാരണമാണ്.

Most Read: കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍

പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് പ്രചാരമേറുന്നുണ്ട്. സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് തന്നെ ഇതിനുകാരണം. സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങള്‍ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തിവിടുന്നത്.

പടക്കങ്ങള്‍ക്ക് പകരം യുവാവ് തീകൊളുത്തിയത് വാഹനങ്ങള്‍ക്ക്, നടുക്കം മാറാതെ ദില്ലി

അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റിലുണ്ടാകുന്ന ചെറിയ പിഴവുപോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റെങ്കില്‍ തീ കത്തിപ്പടരാനുള്ള സാധ്യത കൂടുതലാണ്.

Most Read Articles

Malayalam
English summary
This Drunk Man Burnt 18 Vehicles Instead of Crackers This Diwali. Read in Malayalam.
Story first published: Friday, November 9, 2018, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X