1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

By Staff

ഉത്സവകാലം ആഘോഷമാക്കി മാറ്റുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍. മോഡലുകളില്‍ വിലക്കിഴിവും ആനുകൂല്യങ്ങളും ധാരാളം. കാര്‍ വാങ്ങാന്‍ ഇതിലും മികച്ച അവസരം ഈ വര്‍ഷം ഇനി ലഭിക്കുമോയെന്ന കാര്യം സംശയം. ഈ അവസരത്തില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലക്കിഴിവുള്ള പത്തു കാറുകള്‍ പരിശോധിക്കാം.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി സുസുക്കി വാഗണ്‍ആര്‍

ചെറു ഹാച്ച്ബാക്കുകളില്‍ അന്നും ഇന്നും മാരുതി വാഗണ്‍ആറിന് വന്‍പ്രചാരമുണ്ട്. ശ്രേണിയില്‍ കൂടുതല്‍ കാറുകള്‍ മത്സരിക്കാന്‍ എത്തുന്ന പശ്ചാത്തലത്തില്‍ വാഗണ്‍ആറിന് പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ മാരുതി കാത്തുനില്‍ക്കുകയാണ്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

എന്നാല്‍ അതിനുമുമ്പെ നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കണം. ദീപാവലി കാലം മുന്‍നിര്‍ത്തി 77,000 രൂപയുടെ വിലക്കിഴിവ് വാഗണ്‍ആറിന് മാരുതി പ്രഖ്യാപിക്കാന്‍ കാരണവുമിതുതന്നെ. നിലവില്‍ വാഗണ്‍ആര്‍ മാനുവല്‍ മോഡലുകള്‍ക്ക് 55,000 രൂപവരെ മാരുതി വിലക്കിഴിവ് നല്‍കുന്നുണ്ട്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

എഎംടി വകഭേദങ്ങള്‍ക്ക് 60,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. മാനുവല്‍/സിഎന്‍ജി വകഭേദങ്ങള്‍ക്ക് 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഒരുങ്ങുമ്പോള്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 35,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ ബോണസ് യഥാക്രമം 20,000 രൂപ, 25,000 രൂപ എന്നിങ്ങനെയായി കുറയും. ഇതിനെല്ലാം പുറമെ 2,100 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും മാരുതി വാഗണ്‍ആറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഹ്യുണ്ടായി ഗ്രാന്‍ഡ് i10. മാരുതി സ്വിഫ്റ്റിന് പകരക്കാരന്‍. ശ്രേണിയിലെ മത്സരം മുന്‍നിര്‍ത്തി 75,000 രൂപവരെ ഗ്രാന്‍ഡ് i10 -ല്‍ ഹ്യുണ്ടായിയും വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇതില്‍ 40,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ്. ഇതിനുപുറമെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി പെട്രോള്‍ മോഡലുകളില്‍ നേടാം. ഡീസല്‍ മോഡലുകളില്‍ 10,000 രൂപയുടെ അധിക ക്യാഷ് ഡിസ്‌കൗണ്ട് കൂടി കമ്പനി നല്‍കുന്നുണ്ട്. ഗ്രാന്‍ഡ് i10 വാങ്ങുന്ന ഉപഭോക്താക്കള്‍ 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടിനും അര്‍ഹരാണ്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഹ്യുണ്ടായി എക്‌സെന്റ്

ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി ഹ്യുണ്ടായി പുറത്തിറക്കുന്ന കോമ്പാക്ട് സെഡാനാണ് എക്‌സെന്റ്. ഈ ഉത്സവകാലം 90,000 രൂപവരെ ഹ്യുണ്ടായി എക്‌സെന്റില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 45,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. ഇതുകൂടാതെയാണ് 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട BR-V

BR-V, ഹോണ്ടയുടെ ക്രോസ്ഓവര്‍ എസ്‌യുവി. ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവരുമായുള്ള മത്സരിക്കുന്ന BR-V -യില്‍ ഒരുലക്ഷം രൂപവരെ ആനുകൂല്യങ്ങളാണ് ഹോണ്ട പ്രഖ്യാപിക്കുന്നത്. ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളില്‍പ്പെടും. 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 16,000 രൂപയുടെ ആക്‌സസറികളും BR-V -യില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഫോക്‌സ്‌വാഗണ്‍ വെന്റോ

മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേര്‍ണ, ഹോണ്ട സിറ്റി എന്നിവരുമായാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ മത്സരം. നിലവില്‍ 1.15 ലക്ഷം രൂപവരെ വെന്റോയില്‍ വിലക്കിഴിവുണ്ട്. 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും വെന്റോയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ടൊയോട്ട കൊറോള ആള്‍ട്ടിസ്

ഡി സെഗ്മന്റ് കാറുകളില്‍ ഏറ്റവും വില്‍പനയുള്ള കൊറോള ആള്‍ട്ടിസില്‍ ഒരുലക്ഷം രൂപവരെയാണ് ടൊയോട്ട നല്‍കുന്ന വിലക്കിഴിവ്. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. ഇതിനുപുറമെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് 45,000 രൂപയുടെ അധിക ക്യാഷ് ഡിസ്‌കൗണ്ടും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ ഹെക്‌സ

ഈ ഉത്സവകാലം ടാറ്റയുടെ വിലകൂടിയ മോഡലായ ഹെക്‌സയില്‍ 98,000 രൂപവരെ വിലക്കിഴിവ് നേടാം. ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണ് 98,000 രൂപയുടെ വിലക്കിഴിവ്. 4X2, 4X4 വകഭേദങ്ങളില്‍ ടാറ്റ ഹെക്‌സ വിപണിയില്‍ ലഭ്യമാണ്. ഏഴു സീറ്റര്‍ എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെയും ടാറ്റ അവതരിപ്പിക്കുന്നുണ്ട്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

റെനോ ഡസ്റ്റര്‍

റെനോ ഡസ്റ്ററിന് പ്രചാരം പതിയെ കുറയുകയാണ്. പുതിയ പതിപ്പിനെ അവതരിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും നിലവിലെ വില്‍പന മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് ഡസ്റ്ററില്‍ റെനോയും വമ്പന്‍ ആനുകൂല്യങ്ങള്‍ നവംബറില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 9.95 ലക്ഷം രൂപയെന്ന പ്രത്യേക പ്രാരംഭ വിലയിലാണ് ഡസ്റ്ററിന്റെ സിവിടി വകഭേദം ഇപ്പോള്‍ വില്‍പനയ്‌ക്കെത്തുന്നത്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഒപ്പം 110 bhp ഡസ്റ്റര്‍ മോഡലുകള്‍ക്ക് ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും റെനോ ഉറപ്പുവരുത്തും. അതേസമയം മോഡലിന്റെ ഓള്‍ വീല്‍ ഡ്രൈവ് വകഭേദത്തില്‍ ഓഫറുകളില്ല.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

മഹീന്ദ്ര സ്‌കോര്‍പിയോ

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ഉത്സവകാലം മുന്‍നിര്‍ത്തി 70,500 രൂപ വിലക്കിഴിവിലാണ് സ്‌കോര്‍പിയോ വില്‍പനയ്‌ക്കെത്തുന്നത്. സ്‌കോര്‍പിയോ S5, S7, S11 മോഡലുകളില്‍ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഒപ്പം 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,500 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ സഫാരി സ്റ്റോം

148 bhp/320 Nm, 154 bhp/400 Nm എന്നിങ്ങനെ രണ്ടു ട്യൂണിംഗ് നിലകളിലാണ് 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള ടാറ്റ സഫാരി സ്റ്റോം വിപണിയില്‍ എത്തുന്നത്. നിലവില്‍ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും മോഡലില്‍ ലഭിക്കും.

Source: Mycarhelpline

Most Read Articles

Malayalam
English summary
November Car Discounts. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X