ഇനി റോഡിൽ ഒരുത്തനും അഭ്യാസം കാണിക്കേണ്ട, ദുബായ് പൊലീസിൽ എത്തിയ അദ്ഭുത വാഹനത്തെ കണ്ടോ

പൊലീസ് വണ്ടിയെന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന വാഹനങ്ങൾ ബൊലേറോയും പണ്ടത്തെ ജീപ്പും ടാറ്റ സുമോയും ഒക്കെയാവും അല്ലേ. പൊതുവേ ഇന്ത്യയിലെ പൊലീസ് സേനയിൽ ഇത്തരം മോഡലുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ആഡംബര കാറുകളാൽ (Luxury Cars) സമ്പന്നമായ സേനയാണ് ദുബായ് പൊലീസിനുള്ളത് (Dubai Police). ലോകത്തിലെ തന്നെ ഏണ്ണംപറഞ്ഞ സൂപ്പര്‍കാറുകള്‍ ഉള്‍പ്പെടുന്ന വാഹനവ്യൂഹമാണ് ഇവിടെയുള്ളത്. ഏറ്റവും വേഗം കൂടിയ സൂപ്പര്‍കാറുകളും ആഡംബരം നിറഞ്ഞ ലക്ഷ്വറി കാറുകളും തുടങ്ങി ആകാശത്ത് പറക്കാന്‍ ജെറ്റ്പാക്ക് വരെ ദുബായ് പൊലീസിന്റെ ഗരാജിലുണ്ട്.

ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി, മക്ലാരന്‍ 12C, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77, ഫെരാരി FF, ബുഗാട്ടി വെയ്റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി വമ്പൻ കളക്ഷനമാണ് അറബ് രാജ്യത്തിലെ കാവൽക്കാരുടെ പക്കലുള്ളത്. ഇപ്പോൾ വാഹന വിപണിയുടെ ഭാവി വാഗ്‌ദാനമായി എല്ലാവരും കണക്കാക്കുന്ന ഇലക്ട്രിക് വാഹനങ്ങളും ദുബായ് പൊലീസിനൊപ്പം കൂടിയിട്ടുണ്ട്. മെർസിഡീസ് ബെന്‍സ് EQS580, ഔഡി ഇ-ട്രോണ്‍ GT തുടങ്ങിയ തട്ടുപൊളിപ്പൻ ഇവികളാണ് കള്ളൻമാരെ പിടിക്കാനായി സേവനമനുഷ്ഠിക്കുന്നത്.

Dubai Police Adds Tesla Cybertruck To Luxury Patrol Fleet

ഇതിനു പിന്നാലെ ഇപ്പോഴിതാ ഇലോൺ മസ്ക്കിന്റെ ടെസ്‌ല കാറും ദുബായ് പൊലീസിൽ ചേർന്നിരിക്കുകയാണ്. ഏറെ ചൂടുപിടിച്ച ചർച്ചയായ ടെസ്‌ല സൈബർട്രക്കാണ് അറേബ്യയിലെ പട്രോളിംഗിനായി എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിട്ടുമുണ്ട്. 2023 മുതൽ നിർമിക്കുന്ന ടെസ്‌ല സൈബർട്രക്ക് ഒരു ബാറ്ററി ഇലക്‌ട്രിക് മീഡിയം ഡ്യൂട്ടി വാഹനമാണ്.

വലിയ പേലോഡുകൾ വഹിക്കാനോ വലിയ വണ്ടികൾ കെട്ടിവലിക്കാനോ കഴിവുള്ള ഈ വാഹനം നിസാരക്കാരനല്ല. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷിയാണ് ഇതിനുള്ളത്. ട്രക്ക് എന്ന സ്വപ്‌നതുല്യമായ സൈബർ ട്രക്കിന്റെ കണ്‍സെപ്റ്റ് പതിപ്പ് 2019-ലാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. പിന്നീട് കൊവിഡ് മഹാമാരിയെല്ലാം വന്ന് നിർമാണം വൈകിയെങ്കിലും വാഹനം അവതരിപ്പിച്ച്​ നാല്​​ വർഷത്തിനുശേഷം​ സൈബർ ട്രക്ക്​ അമേരിക്കയിലെ ടെക്സാസിലുള്ള ഗിഗ ഫാക്ടറിയിൽ നിന്ന്​ പുറത്തിറക്കി.

Dubai Police Adds Tesla Cybertruck To Luxury Patrol Fleet

സൈബർട്രക്കിന് ഏകദേശം 5,000 കിലോഗ്രാം ടവിംഗ് ശേഷിയുണ്ട്. സിംഗിൾ ചാർജിൽ ഏകദേശം 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ടെസ്‌ല അവകാശപ്പെടുന്നതും. സൈബർബീസ്റ്റ്, ഓൾ-വീൽ-ഡ്രൈവ്, റിയർ-വീൽ-ഡ്രൈവ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് സൈബർട്രക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. സൈബർബീസ്റ്റ് വേരിയന്റിന് 2.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 209 കിലോമീറ്റർ വേഗതയാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാനാവുക.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 845 bhp പവറും ഏകദേശം 14,000 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ടെസ്‌ല സൈബർട്രക്കിനാവും. ഇത് കാറിൻ്റെ ടോവിംഗ് കപ്പാസിറ്റി ഉറപ്പാക്കുന്ന കാര്യമാണ്. ഇലക്ട്രിക് വാഹനത്തിന്റെ AWD വേരിയൻ്റിന് 600 bhp വരെ നൽകാനാവും വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിന് സിംഗിൾ ചാർജിൽ പരമാവധി 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കിട്ടുക.

Dubai Police Adds Tesla Cybertruck To Luxury Patrol Fleet

RWD പതിപ്പിന് 3,400 കിലോഗ്രാം ടവിംഗ് ശേഷിയും 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമാണുള്ളത്. ഇത് അടുത്ത വർഷം മുതൽ ഡെലിവറി ചെയ്യുമെന്നാണ് അമേരിക്കൻ വാഹന നിർമാതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ കോണാകൃതിയിലുള്ള ബോഡി വർക്കുകളും കാറിൻ്റെ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന വ്യക്തമായ ചാരനിറത്തിലുള്ള പാനലുകളുമാണ് പ്രധാന ആകർഷണം.

ശരിക്കും പറഞ്ഞാൽ ചില സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്ന പോലുള്ള രൂപകൽപ്പനയാണ് ടെസ്‌ല സൈബർ ട്രക്കിനുള്ളത്. ഇതോടൊപ്പം വലിപ്പമുള്ള വിന്‍ഡ് ഷീല്‍ഡ്, ഗ്ലാസ് റൂഫ്, ട്രക്ക് ബെഡ്, വിന്‍ഡ് ഷീല്‍ഡ്, റിയര്‍വ്യൂ മിറര്‍ തുടങ്ങിയവയാണ് ഈ കിടിലൻ വാഹനത്തെ ഗാംഭീര്യമുള്ളതാക്കുന്നത്. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ലഭിക്കുന്നതിനാൽ കൂടുതൽ സുഖപ്രദമായ ഡ്രൈവും വാഹനം വാഗ്ദാനം ചെയ്യുന്നു.

ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടനയുള്ള വാഹനമാണ്​ സൈബർ ട്രക്ക്​. കാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്​. ആറ് പേർക്ക്​ വാഹനത്തിൽ സഞ്ചരിക്കാനാവും. സൈബർട്രക്കിന് ഇതിനകം 10 ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ടെസ്​ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് തന്നെയാണ്​ പറയുന്നത്​. എന്തായാലും ദുബായ് പൊലീസിന്റെ ഗരാജിലേക്ക് എത്തിയതോടെ മോഡൽ കൂടുതൽ ആളുകളിലേക്ക് എത്തിയേക്കാം.

More from DriveSpark

Article Published On: Tuesday, June 18, 2024, 8:30 [IST]
English summary
Dubai police adds tesla cybertruck to luxury patrol fleet details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X