1.60 കോടിയുടെ പൊലീസ് കാർ, ഈ നഗരം കാക്കാൻ ബെൻസിന്റെ ഇലക്ട്രിക് സൂപ്പർസ്റ്റാർ

സൂപ്പർ കാറുകൾ അല്ലെങ്കിൽ സ്പോർട്‌സ് കാറുകൾ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കുറേയെറെ ബ്രാൻഡുകളുണ്ടാവുമല്ലോ. പോർഷയും ലംബോർഗിനിയും ബുഗാട്ടിയും ബെന്റലിയും റോൾസ് റോയ്സുമെല്ലാം നമ്മുടെ നിരത്തുകളിൽ ഒരു അപൂർവ കാഴ്ച്ചയാണെങ്കിലും ഇത്തരം കാറുകളെല്ലാം നമ്മുടെ സ്വപ്‌നത്തിന്റെ ഭാഗം കൂടിയാണ്.

ഈ സൂപ്പർ കാറുകളും ആഡംബര കാറുകളുമെല്ലാം ഒരൊറ്റ ഗരാജിൽ എത്തിയാൽ സംഭവം കളറാവും അല്ലേ. ഇത്തരം വണ്ടകൾ മാത്രമുള്ള ആരെയെങ്കിലും നിങ്ങൾക്കറിയാമോ? അംബാനി അധാനി എന്നൊന്നും ചിന്തിച്ചുകളയരുതേ... അതുക്കും മേലെയാണ് ഈ ഗരാജ്. അതും പൊലീസ് വണ്ടികളായാണ് ഇവയെല്ലാം ഉപയോഗിക്കുന്നതെന്ന് പറഞ്ഞാൽ അതൊരു അത്ഭുതമായി തോന്നിയേക്കാം. സംഭവം പക്ഷേ സത്യമാണെന്ന് മാത്രമല്ല, ദുബായ് പൊലീസ് ഉപയോഗിക്കുന്ന പട്രോളിംഗ് വാഹനങ്ങൾ കണ്ടാൽ ആരായാലും അമ്പരന്നു പോയേക്കാം.

Dubai Police Buys Mercedes Benz EQS580

സൂപ്പർ കാറുകളുടേയും ആഡംബര കാറുകളുടേയും വലിയ ശേഖരമാണ് ദുബായ് പൊലീസിന്റെ ഗാരിജിലുള്ളത്. ഈ സംഭവം പലർക്കുമറിയാവുന്ന ഒന്നാണെങ്കിലും പുതുതായി എത്തിയ അതിഥി ആരാണെന്നും അതിന്റെ വിലയെന്താണെന്നും കേട്ട് ഞെട്ടാൻ തയാറായിക്കോ. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ EQS580 4മാറ്റിക് സെഡാനാണ് പട്രോളിംഗിനായി പുതുതായി വാങ്ങിയിരിക്കുന്നത്.

1.60 കോടി രൂപയോളം വില വരുന്ന ഇവി വാഹന വ്യൂഹത്തിലേക്ക് എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ദുബായ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹാർദ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുത്തൻ ഇലക്ട്രിക് കാർ പൊലീസ് പട്രോള്‍ പൊലീസ് ഗരാജിലേക്ക് കടന്നുവന്നിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ജെബിആര്‍ പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിക്കാനും ഇതിലൂടെയാവും.

ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് എക്‌സ്‌പേര്‍ട്ട് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയാണ് വാഹനം ഏറ്റുവാങ്ങിയത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 717 കിലോമീറ്റര്‍വരെ സഞ്ചരിക്കാനാവുന്ന മെർസിഡീസ് ബെൻസ് EQS580 ഇവിക്ക് 4.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍വരെ വേഗതയും കൈവരിക്കാനാവും.

അതേസമയം 210 കിലോമീറ്റർ/മണിക്കൂറാണ് ഇലക്ട്രിക് കാറിന് പരമാവധി എത്തിപ്പിടിക്കാനാവുന്ന വേഗം. അതായത് പട്രോളിംഗിൽ ഈ പെർഫോമൻസെല്ലാം സഹായകരമാവുമെന്ന് സാരം. 107.8kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയമായി പ്രവർത്തിക്കുന്നത്. 523 bhp കരുത്തിൽ പരമാവധി 885 Nm torque ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഫ്രണ്ട്, റിയർ വീലുകളിലായി ഇടംപിടിച്ചിരിക്കുന്നത്.

Dubai Police Buys Mercedes Benz EQS580

200kW DC ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. വെറും 15 മിനിറ്റിനുള്ളിൽ 300 കിലോമീറ്റർ വരെ റേഞ്ച് നൽകാനും EQS580 4മാറ്റിക്കിനാവും. ഡിസൈനിലേക്ക് നോക്കിയാൽ എയറോഡൈനാമിക് കാര്യക്ഷമതക്ക് ഉത്തേജനം നൽകുന്ന ലോ-സ്ലംഗ് പ്രൊഫൈലിലാണ് ലക്ഷ്വറി ഇലക്ട്രിക് വാഹനം വരുന്നത്. മുൻവശത്ത് ക്ലോസ്‌ഡ് ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രില്ലും അതിന്റെ ഇരുവശത്തും ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.

EQS580 ഇവിയുടെ ഡോറുകൾ ഫ്രെയിംലെസ് ആയതിനാൽ വൃത്തിയുള്ള രൂപം നൽകാനും മെർസിഡീസിന് സാധിച്ചിട്ടുണ്ട്. വലിപ്പത്തിലേക്ക് നോക്കിയാൽ ഇലക്ട്രിക് കാറിന് മൊത്തത്തിൽ 5,216 mm നീളവും 1,926 mm വീതിയും 1,512 mm ഉയരവും 3,210 mm വീൽബേസുമാണുള്ളത്. അകത്തളത്തിലേക്ക് കയറിയാലും ലക്ഷ്വറി ഫീൽ നൽകുന്ന ഇന്റീരിയറാണ് ആഡംബര കാറിൽ തീർത്തിരിക്കുന്നത്.

Dubai Police Buys Mercedes Benz EQS580

നിര്‍മിതബുദ്ധി സംവിധാനങ്ങളും ഡ്രൈവര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുന്ന ഇന്ററാക്ടീവ് സ്‌ക്രീനുകളും ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഇലക്ട്രിക് കാറായി പലരും കണക്കാക്കുന്ന മെർസിഡീസ് EQS580 മികച്ച ലക്ഷ്വറി കാറിനുള്ള വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡും സ്വന്തമാക്കിയിരുന്നു. 56 ഇഞ്ച് MBUX ഹൈപ്പർ സ്‌ക്രീനുകളെല്ലാം യാത്രക്കാർക്ക് അതിമനോഹരമായ ഫീലാണ് നൽകുന്നത്.

More from DriveSpark

Article Published On: Tuesday, August 8, 2023, 18:30 [IST]
English summary
Dubai police buys mercedes benz eqs580 electric luxury car worth rs 1 60 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X