ദുബൈ പൊലീസ് സൂപ്പര്‍ കാറുകളെല്ലാം ഒറ്റ വീഡിയോയില്‍
സൂപ്പര്‍കാറുകളെ സംഘടിതമായും വ്യവസ്ഥാപിതമായും ആരാധിക്കുന്ന കൂട്ടരാണ് ദുബൈ പൊലീസ്. എണ്ണയും ടൂറിസവും വരുമാനമാര്‍ഗമായ ഈ നഗരത്തിന് പൊലീസിന്റെ സൂപ്പര്‍കാര്‍ പ്രണയം കൊണ്ട് ചില പ്രത്യേക നേട്ടങ്ങളുണ്ട്. ടൂറിസ്റ്റുകളെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുന്നുവെന്നാണ് ദുബൈ അധികാരികള്‍ പറയുന്നത്.
ദുബൈ പൊലീസ് വീണ്ടും ഞെട്ടിക്കുന്നു
തങ്ങളുടെ പക്കലുള്ള എല്ലാ സൂപ്പര്‍ കാറുകളെയും അവതരിപ്പിക്കുന്ന ഒരു വീഡിയോ ദുബൈ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ഫെരാരി എഫ്എഫ്, മെഴ്‌സിഡിസ് എസ്എല്‍എസ് എഎംജി, മക്‌ലാറന്‍ 12സി, ബെന്‍ലി കോണ്‍ടിനെന്റല്‍ തുടങ്ങിയ എല്ലാ പൊലീസ് സൂപ്പര്‍ കാറുകളെയും ഈ വീഡിയോയില്‍ കാണാം.


Click it and Unblock the Notifications








