വണ്ടിയുണ്ടേൽ 369 നമ്പർ മസ്റ്റാ... 3 കോടിയുടെ മെർസിഡീസ് മെയ്‌ബാക്കിനെ കൂടെക്കൂട്ടി ദുൽഖർ

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന കമ്പമുള്ളവരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകനായ ദുൽഖർ സൽമാനും. പുതിയ ഹൈക്ലാസ് മോഡലുകൾക്ക് പുറമെ വിന്റേജ് മോഡലുകളുടേയും വലിയ കളക്ഷനാണ് ഇരുവരുടേയും ഗരാജിൽ കാണാനാവുക. അടുത്തിടെ ബിബിസിയുടെ ടോപ് ഗിയര്‍ മാഗസീന്‍ കവര്‍ പേജിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ മാറിയിരുന്നു.

ദേ അതിനു പിന്നാലെ ഗരാജിലേക്ക് പുത്തൻ അതിഥിയെയും വരവേറ്റിരിക്കുകയാണ് ഡിക്യു. മൂന്ന് കോടി രൂപയോളം വില വരുന്ന മെർസിഡീസ് മെയ്‌ബാക്ക് GLS 600 എന്ന ആഡംബര എസ്‌യുവിയാണ് താരം തന്റെ യാത്രകൾക്കായി ഇപ്പോൾ കൂടെക്കൂട്ടിയിരിക്കുന്നത്. മലയാള സിമിമാ താരങ്ങളിലെ ആദ്യ മെയ്ബാക്ക് ഉടമ കൂടിയാണ് ദുല്‍ഖര്‍ എന്നതും പ്രത്യേകതയാണ്. രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പ്രായോഗികമായ അത്യാഡംബര വാഹനങ്ങളിൽ ഒന്നാണിത്.

dulquer salmaan buys mercedes maybach gls 600

മമ്മൂട്ടിയുടെ പേരിൽ കോട്ടയം രജിസ്ട്രേഷനിലാണ് മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവി നിരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കാൻ ലേലത്തിലൂടെ 1.85 ലക്ഷം രൂപ മുടക്കിയതായും റിപ്പോർട്ടുണ്ട്. കിടിലൻ കാറുകളുടേയും ബൈക്കുകളുടേയും വലിയ ശേഖരമുള്ള ദുൽഖർ സൽമാന്റെ ഗരാജിലെ സഞ്ചരിക്കുന്ന കൊട്ടാരമാണ് ഈ അൾട്രാ ലക്ഷ്വറി മോഡൽ. കഴിഞ്ഞ വർഷം ബെൻസ് G63 AMG, ലാൻഡ് റോവർ ഡിഫൻഡർ മോഡലുകളുടെ ദുൽക്കർ വാങ്ങിയിരുന്നു.

ഇനി വാഹനത്തിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ ആരും കണ്ടാൽ അമ്പരന്നു നിൽക്കുന്ന ഗാഭീര്യമാണ് മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവിക്കുള്ളത്. പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇത് റോൾസ് റോയ്‌സ് കലിനൻ, ബെന്റ്‌ലി ബെന്റയ്‌ഗ, മസെരാട്ടി ലെവന്റെ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയ്‌ക്കൊപ്പമാണ് മാറ്റുരയ്ക്കുന്നത്. S-ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് പതിപ്പ് കൂടിയാണിത്.

dulquer salmaan buys mercedes maybach gls 600

ഇതിന് ഒരു എക്സ്ക്ലൂസീവ് ലുക്ക് നൽകുന്നതിന് ലംബമായി അടുക്കിയ സ്ലാറ്റുകൾ, ബമ്പറിൽ ക്രോമിന്റെ ഉപയോഗം, വലിയ മൾട്ടി-സ്പോക്ക് 23 ഇഞ്ച് വീലുകൾ, ഫ്രണ്ട് ആൻഡ് റിയർ സ്കിഡ് പ്ലേറ്റ്, മെയ്ബാക്കിന് പ്രത്യേകമായ ഒരു ക്രോംഡ് ഫ്രണ്ട് ഗ്രിൽ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ തീം, ഡി-പില്ലറിൽ മെയ്ബാക്ക് ലോഗോ, വശങ്ങളിൽ താഴെയുള്ള ക്രോം ആക്‌സന്റുകൾ, പ്രമുഖമായ വീൽ ആർച്ചുകൾ എന്നിവയാണ് മെർസിഡീസ് മെയ്ബാക്കിന്റെ മറ്റ് പ്രധാന ഡിസൈൻ സവിശേഷതകൾ.

അകത്തളത്തിലേക്ക് കയറിയാൽ കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. 4 അല്ലെങ്കിൽ 5 സീറ്റിംഗ് ഓപ്ഷനുകളിലാണ് മെയ്ബാക്ക് നിരത്തിലേക്ക് എത്തുന്നത്. നാല് സീറ്ററിൽ രണ്ട് വ്യക്തിഗത ലോഞ്ച് സീറ്റുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നത്. ഈ സീറ്റുകൾക്ക് മുൻ സീറ്റുകൾ പോലെ വ്യക്തിഗത ഹീറ്റിംഗ് സംവിധാനം, വെന്റിലേഷൻ, മസാജ് പ്രവർത്തനങ്ങൾ ഉണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ മോഡലിന് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഏറ്റവും പുതിയ MBUX ഇന്റർഫേസുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ലഭിക്കുന്നത്.

dulquer salmaan buys mercedes maybach gls 600

ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺബ്ലൈൻഡുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹാൻഡ് റൈറ്റിംഗ്, ഗെസ്ച്ചർ കൺട്രോൾ, സെന്റർ കൺസോളിലെ MBUX റിയർ ടാബ്‌ലെറ്റ്, 13-സ്പീക്കർ ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഒരു ഫ്രിഡ്ജ്, ഷാംപെയ്ൻ ഗ്ലാസുകൾ, ഇലക്‌ട്രോണിക് ട്രാക്ഷൻ സിസ്റ്റം 4ETS, ടയർ പ്രഷർ മോണിറ്ററിംഗ്, ഡ്രൈവർ അസിസ്റ്റൻസ് ടെക്‌നോളജി എന്നിവ വരെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവിയുടെ ഇന്റീരിയറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

550 bhp കരുത്തിൽ 730 Nm torque വരെ നൽകുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയ ആഡംബര എസ്‌യുവിയുടെ ഹൃദയം. എഞ്ചിനൊപ്പം 48-വോൾട്ട് ഹൈബ്രിഡ് സിസ്റ്റവും ജർമൻ ആഡംബര വാഹന നിർമാതാക്കൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന്റെ പവർ 22 bhp, 250 Nm torque എന്നിങ്ങനെയാണ്. എഞ്ചിൻ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

dulquer salmaan buys mercedes maybach gls 600

4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ കൈമാറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ടണ്ണിലധികം ഭാരമുണ്ടെങ്കിലും, കൃത്യമായി പറഞ്ഞാൽ 3250 കിലോഗ്രാം ഭാരം വരെ വാഹനത്തിനുണ്ട്. ഇത്രയും ഭാരമുണ്ടെങ്കിലും എസ്‌യുവിക്ക് വെറും 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി ഇലക്ട്രോണിക് സംവിധാനത്തിൽ നിയന്ത്രിച്ചിട്ടുണ്ട്

More from DriveSpark

Article Published On: Wednesday, March 29, 2023, 11:31 [IST]
English summary
Dulquer salmaan buys mercedes maybach gls 600 ultra luxury suv worth rs 3 crore details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X