ടൊവിനോ പുതിയത് വാങ്ങിയപ്പോൾ കുഞ്ഞിക്ക പൊക്കിയത് അതേവണ്ടിയുടെ സെക്കൻഡ് ഹാൻഡ്! ഇപ്പോൾ കറക്കം ഫുൾ ഇതിലാ

മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരിയായി തന്നെ ഡിക്യുവിന് ആളുകൾക്കിടയിൽ വലിയൊരു സ്ഥാനമുണ്ട്. ഉസ്‌താദ് ഹോട്ടൽ, ചാർലി, എബിസിഡി, ബാംഗ്ലൂർ ഡേയ്‌സ്, വിക്രമാദിത്യൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, പറവ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് താരം മലയാള സിനിമയിലെ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചത്. സമീപകാലത്ത് അന്യഭാഷ ചിത്രങ്ങളിലൂടെ പാൻഇന്ത്യൻ ലെവലിലേക്കും ഉയരാൻ ദുൽഖറിനായിട്ടുണ്ട്. കിങ് ഓഫ് കൊത്തക്ക് ശേഷം മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണെങ്കിലും അടുത്തിടെയെത്തിയ തെലുങ്ക് ചിത്രം ലക്കി ഭാസ്ക്കർ കേരളത്തിലും വലിയ വിജയമായിരുന്നു.

ആര്‍ആര്‍ആറിന് ശേഷം ഏറ്റവുമധികം ആളുകൾ നെറ്റ്ഫ്ലിക്‌സിൽ കണ്ട ഇന്ത്യൻ ചിത്രമായി ലക്കി ഭാസ്‌കര്‍ അടുത്തിടെ മാറിയിരുന്നു. സിനിമകൾ പോലെ തന്നെ ദുൽഖർ സൽമാന് വാഹനങ്ങളോടും ഏറെ പ്രിയമാണെന്ന് സിനിമാ പ്രേമികൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുള്ള കക്ഷിയുടെ ഗരാജിലില്ലാത്ത കാറുകളില്ലെന്ന് വേണം പറയാൻ. അക്കൂട്ടത്തിലേക്ക് പുത്തനൊരു വണ്ടി കൂടി വാങ്ങിയിരിക്കുകയാണ് ഡിക്യു.

Dulquer Salmaan Buys Used Range Rover Autobiography 2010 Model

പക്ഷേ ഇത്തവണ കൊണ്ടുവന്നിരിക്കുന്നത് ഒരു സെക്കൻഡ് ഹാൻഡ് എസ്‌യുവിയാണ് കേട്ടോ. പണമില്ലാഞ്ഞിട്ടല്ല, ഇന്ത്യയിൽ കിട്ടാവുന്നതിൽ വെച്ച് അപൂർവങ്ങളിൽ അപൂർവമായ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് ദുൽഖർ സൽമാന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, 5.0 ലിറ്റർ V8 സൂപ്പർചാർജ്‌ഡ് പെട്രോൾ എഞ്ചിനുമായി വരുന്ന റേഞ്ച് റോവർ L322 എസ്‌യുവിയുടെ അപൂർവ മോഡലുകളിൽ ഒന്നാണിത്.

5.0 ലിറ്റർ V8 സൂപ്പർചാർജ്‌ഡ് എഞ്ചിനുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ 2010 മോഡലാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിൽ താരം കറങ്ങുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുമുണ്ട്. പുത്തൻ വാഹനങ്ങളോടുള്ളതിനേക്കാൾ പ്രണയമാണ് മമ്മൂട്ടിയുടെ മകന് പഴയ ക്ലാസിക് കാറുകളോടുള്ളതെന്ന് ഏവർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണല്ലോ.

Dulquer Salmaan Buys Used Range Rover Autobiography 2010 Model

ഈ പഴയ മോഡൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിലെ 5.0 ലിറ്റർ V8 സൂപ്പർചാർജ്‌ഡ് DOHC 32-വാൽവ് എഞ്ചിന്റെ പെർഫോമൻസിലേക്ക് നോക്കിയാൽ പലരും അന്തംവിട്ട് പോവും. മാനുവൽ മോഡുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ കൂറ്റൻ എഞ്ചിന് 6500 ആർപിഎമ്മിൽ 510 bhp കരുത്തും 2500 ആർപിഎമ്മിൽ പരമാവധി 626 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാൻഡേർഡായി തന്നെ ഫോർവീൽ ഡ്രൈവുമായി വരുന്ന വാഹനം ഓൺ-റോഡിലും ഓഫ്-റോഡിലും ഒരുപോലെ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതിനായി സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ പോലുള്ള കിടിലൻ സംവിധാനങ്ങൾ പോലും അക്കാലത്ത് റേഞ്ച് റോവറിൽ ലാൻഡ് റോവർ വാഗ്‌ദാനം ചെയ്‌തിരുന്നു. അഡാറ് റോഡ് പ്രസൻസുള്ള എസ്‌യുവി വലിപ്പത്തിലും ഭീമനാണ് കേട്ടോ.

Dulquer Salmaan Buys Used Range Rover Autobiography 2010 Model

4999 mm നീളം, 2220 mm വീതി, 1835 mm ഉയരം, 2922 mm വീൽബേസ്, 295.5 mm ഗ്രൌണ്ട് ക്ലിയറൻസ് എന്നിങ്ങനെയാണ് റേഞ്ച് റോവറിന്റെ ഈ പഴയ പടക്കുതിരയ്ക്കുള്ളത്. പഴയതാണെങ്കിലും ഫീച്ചറുകളിലും ധാരാളിയാണ് കക്ഷി. ഡിജിറ്റൽ ക്ലോക്ക്, ഫോൾഡിംഗ് റിയർ സീറ്റുകൾ, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പ്രീമിയം സൌണ്ട് സിസ്റ്റം, പാർക്കിംഗ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ പോലുള്ള അത്യാവിശ്യമായ സവിശേഷതകളെല്ലാം എസ്‌യുവിൽ ഒരുക്കിയിട്ടുണ്ട്.

പുതുതായി വാങ്ങിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി കൂടാതെ മോളിവുഡിന്റെ പാൻഇന്ത്യൻ സ്റ്റാറിന്റെ പോർച്ചിൽ ചില രസകരമായ വാഹനങ്ങൾ കൂടിയുണ്ടേ. ഫെറാറി 458 സ്‌പൈഡർ, പോർഷ 911 കരേര S, ഔഡി Q7, മെർസിഡീസ് ബെൻസ് SLS AMG, റേഞ്ച് റോവർ വോഗ്, ബിഎംഡബ്ല്യു M3 കൺവെർട്ടിബിൾ, ബിഎംഡബ്ല്യു X6, മെർസിഡീസ് ബെൻസ് ജി-വാഗൺ, മെയ്ബാക്ക് ജിഎൽഎസ്, ബിഎംഡബ്ല്യു Z4, ബിഎംഡബ്ല്യു M5, ബിഎംഡബ്ല്യു i8 എന്നിവയാണ് കുഞ്ഞിക്കയുടെ വണ്ടി കളക്ഷനിലുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 14, 2025, 16:23 [IST]
English summary
Dulquer salmaan buys used range rover autobiography 2010 model
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X