കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

By Staff

ട്രാഫിക് നിയമം ആരായാലും പാലിക്കണം; മുഖം നോക്കാതെ നടപടിയെടുക്കുന്ന കാര്യത്തില്‍ മുംബൈ പൊലീസ് ഇതുവരെ കണിശത കാട്ടി. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ് എന്നും ഇവരെ തേടിയെത്താറ്. പക്ഷെ ഇത്തവണ ദുല്‍ഖര്‍ സല്‍മാനെ നിയമം പഠിപ്പിക്കാന്‍ ചെന്ന മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി.

കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

ഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ ഉയര്‍ത്തി പിടിച്ച് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു, 'തിരശ്ശീലയിലായാലും ജീവിതത്തിലായാലും ഇത്തരം സാഹസങ്ങള്‍ അനുവദിച്ചു നല്‍കാനാവില്ല'.

കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

സംഭവം ശരിയാണ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിയമം എല്ലാവര്‍ക്കും ബാധകമാണ്. ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയുണര്‍ത്തും.

Most Read: ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

അപ്പോള്‍ പിന്നെ ദുല്‍ഖര്‍ സല്‍മാന്‍ കൈയ്യും വിട്ട് കാറോടിക്കുന്ന വീഡിയോ വൈറലാവുമ്പോള്‍ മുംബൈ പൊലീസ് നോക്കിയിരിക്കുന്നതെങ്ങനെ? ബോളിവുഡ് നടി സോനം കപൂര്‍ ദുല്‍ഖര്‍ സല്‍മാന്റെ ഈ പ്രവര്‍ത്തി ഏറെ വിചിത്രമെന്ന് അഭിപ്രായപ്പെടേണ്ട താമസം മുംബൈ പൊലീസ് ചാടിവീണു, താരത്തെ നിയമം പഠിപ്പിക്കാന്‍.

ദുല്‍ഖറിനൊപ്പം സോനവും കാറിലുണ്ടായിരുന്നു. സോനത്തിന്റെ പ്രസ്താവനയോട് യോജിപ്പ് അറിയിച്ച പൊലീസ് ദുല്‍ഖറിന്റെ പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇതുവരെ ദുല്‍ഖര്‍ കുറ്റക്കാരനാണെന്ന് പൊലീസ് സമര്‍ത്ഥിച്ചു.

കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

എന്നാല്‍ തൊട്ടു പിന്നാലെ സോനം കപൂര്‍ മറുപടി നല്‍കിയതോടെയാണ് കാര്യങ്ങളുടെ കിടപ്പുവശം മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ദുല്‍ഖറും സോനവും സഞ്ചരിച്ചത് ട്രക്കിന് മുകളില്‍ വെച്ച കാറിലായിരുന്നു. ദുല്‍ഖറല്ല ഡ്രൈവ് ചെയ്തത്.

എന്തായാലും തങ്ങളുടെ കാര്യത്തില്‍ കാട്ടിയ ഈ ആത്മാര്‍ത്ഥതയില്‍ സന്തോഷമുണ്ട്. സാധാരണക്കാരുടെ കാര്യത്തിലും ഇതേ ആത്മാര്‍ത്ഥത പൊലീസില്‍ നിന്നും പ്രതീക്ഷിക്കുന്നതായി സോനം ട്വീറ്റ് ചെയ്തു.

Most Read: ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗമായിരുന്നു വൈറലായ വീഡിയോ. മുംബൈ പൊലീസിന് അബദ്ധം പിണഞ്ഞതും ഈ വീഡിയോയില്‍ തന്നെ.

സോനത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും മുംബൈ പൊലീസിന് മറുപടി നല്‍കി കളത്തില്‍വന്നു. വസ്തവമറിഞ്ഞാട്ടാണ് പൊലീസിന്റെ ട്വീറ്റെങ്കില്‍ അഭിനന്ദിക്കാം. പൊതുനിരത്തില്‍ ചിത്രീകരണത്തിനായി മുംബൈ പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങിയിരുന്നു.

ഷൂട്ടിംഗ് ഇടത്ത് പൊലീസുമുണ്ടായിരുന്നു കൂടെ. ട്രക്കിന് മുകളിലെ കാറില്‍ നിന്നാണ് ദൃശ്യങ്ങളെന്ന് തെളിയിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം ദുല്‍ഖര്‍ പോസ്റ്റ് ചെയ്തു. എന്തായാലും തെറ്റു സംഭവിച്ചെന്നു ബോധ്യപ്പെട്ടതിന് പിന്നാലെ മുംബൈ പൊലീസ് ക്ഷാമപണം അറിയിച്ചു.

എല്ലാവരുടെയും കാര്യത്തില്‍ തങ്ങള്‍ക്ക് കരുതലുണ്ടെന്ന് കുറിച്ച മുംബൈ പൊലീസ്, ദുല്‍ഖറിന്റെയും സംഘത്തിന്റെയും സുരക്ഷയില്‍ പാളിച്ചകളില്ലാത്തതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.

More from DriveSpark

Article Published On: Friday, December 14, 2018, 20:28 [IST]
English summary
Dulquer Salmaan Responds To Mumbai Police. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X