ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

By Staff

മോഡിഫിക്കേഷന്‍ ലോകത്ത് മഹീന്ദ്ര എസ്‌യുവികള്‍ക്കുള്ള പ്രചാരം പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല. ഥാറിന്റെയും ബൊലേറോയുടെയും അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചകള്‍ക്ക് നിരവധി തവണ വാഹന പ്രേമികള്‍ സാക്ഷികളാണ്. ഇപ്പോള്‍ ജീപ് റാംഗ്ലറാവാന്‍ ബൊലേറോ നടത്തിയ ഏറ്റവും പുതിയ ശ്രമം മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം കല്‍പ്പിക്കുന്നു.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

ജീപ് റാംഗ്ലര്‍ അണ്‍ലിമിറ്റഡിലേക്കുള്ള പ്രയാണത്തില്‍ ബൊലേറോ മഹീന്ദ്രയുടെ തനത് വ്യക്തിത്വം പാടെ ഉപേക്ഷിച്ചു. 2010 മോഡല്‍ ബൊലേറോ CRDe എസ്‌യുവിയാണ് റാംഗ്ലറായി ഇവിടെ രൂപാന്തരപ്പെട്ടത്. ഗ്രുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂണിംഗ് സ്ഥാപനമാണ് മോഡിഫിക്കേഷന് പിന്നില്‍.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

റാംഗ്ലറിന്റെ മാതൃകയില്‍ പ്രത്യേക ബോഡി കിറ്റുതന്നെ ബൊലേറോയ്ക്കായി ഇവര്‍ നിര്‍മ്മിച്ചു. എഞ്ചിനും ഷാസിയും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും മോഡിഫിക്കേഷന്റെ ഭാഗമായി പൊളിച്ചെഴുതപ്പെട്ടു. എസ്‌യുവിക്ക് ലഭിച്ച ഏഴു സ്ലാറ്റ് ഗ്രില്ലില്‍ ജീപ്പിന്റെ മുഖച്ഛായ തെളിഞ്ഞു കാണാം.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

ബമ്പറുകളും പരിഷ്‌കരിക്കപ്പെട്ടു. വലിച്ചു നീക്കാന്‍ സഹായിക്കുന്ന പ്രത്യേക 'ടോ ഹുക്ക്' മുന്‍ ബമ്പറില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ബമ്പറിനോടു ചേര്‍ന്നുള്ള എല്‍ഇഡി യൂണിറ്റ് എസ്‌യുവിക്ക് പരുക്കന്‍ വേഷം പകരുന്നു.

Most Read: ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

പരിഷ്‌കരിച്ച ബോണറ്റും ഫെന്‍ഡറുകളും ബൊലേറോയുടെ റാംഗ്ലര്‍ പരിവേഷത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഇരട്ട സണ്‍റൂഫുകളുള്ള മേല്‍ക്കൂരയും എസ്‌യുവിയുടെ സവിശേഷതയാണ്.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

വശങ്ങളില്‍ വലിയ മിററുകളിലാണ് ശ്രദ്ധയാദ്യം പതിയുക. കസ്റ്റം നിര്‍മ്മിത പാനലുകളും ഹാന്‍ഡിലുകളും വീതി കൂടിയ വീല്‍ ആര്‍ച്ചുകളും എസ്‌യുവിയുടെ ബോക്‌സി ഘടന എടുത്തുകാണിക്കും.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

പിറകിലും മാറ്റങ്ങള്‍ ഒരുപാട് കാണാം. ഒത്ത നടുവിലുള്ള ഭീമന്‍ സ്‌പെയര്‍ ടയര്‍ പിന്നില്‍ ഏറിയ പങ്കും കൈയ്യടക്കുന്നു. സാറ്റിന്‍ മാറ്റ് ഗ്രെയ് നിറമാണ് റാംഗ്ലറായി മാറിയ ബൊലേറോയ്ക്ക് ഇവര്‍ പൂശിയത്. ഉയര്‍ത്തിയ സസ്‌പെന്‍ഷനും വലുപ്പമേറിയ മാക്‌സിസ് LT 315/75R16 ടയറുകളുമാണ് വാഹനത്തിന്റെ പരുക്കന്‍ ഭാവത്തിന് പൂര്‍ണ്ണത നല്‍കുന്നത്.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

പുറംമോടിയില്‍ മാത്രമല്ല, അകത്തളത്തിലും ജീപ്പിനെ കൊണ്ടുവരാന്‍ ഇവര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിനും സീറ്റുകള്‍ക്കും പരിഷ്‌കാരങ്ങള്‍ സംഭവിച്ചു. ഇരട്ട സണ്‍റൂഫ് ഉള്ളില്‍ പുതുമ സമര്‍പ്പിക്കും.

Most Read: ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

ഇതൊക്കെയാണെങ്കിലും എഞ്ചിനില്‍ മാറ്റങ്ങളില്ല. ടര്‍ബ്ബോ പിന്തുണയുള്ള 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 63 bhp കരുത്തും 180 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. അതേസമയം യഥാര്‍ത്ഥ ജീപ് റാംഗ്ലറില്‍ തുടിക്കുന്നത് 3.6 ലിറ്റര്‍ V6 സിലിണ്ടര്‍ എഞ്ചിനും. 280 bhp കരുത്തും 347 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

എന്തായാലും ഒരുമാസമെടുത്തു ബൊലേറോയെ ജീപ് റാംഗ്ലറാക്കി മാറ്റിയെടുക്കാന്‍. ഉടമയ്ക്ക് എട്ടര മുതല്‍ പത്തുലക്ഷം രൂപയോളം മോഡിഫിക്കേഷന് ചിലവായി. ഇന്ത്യയില്‍ 58 ലക്ഷം രൂപയാണ് ജീപ് റാംഗ്ലറിന് വില.

Image Source: Instagram/GREEN ARMY Motorsports

Most Read Articles

Malayalam
English summary
Mahindra Bolero Modification. Read in Malayalam.
Story first published: Friday, December 14, 2018, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X