ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര
'കൊള്ളാം, ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ സുരക്ഷിതമാണെന്ന് ടാറ്റ മോട്ടോര്‍സ് തെളിയിച്ചു'; ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന്റെ പ്രകടനത്തിന് കൈയ്യടിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാറുകള്‍ ഒട്ടും പിന്നിലല്ലെന്ന് കുറിക്കാന്‍ ടാറ്റയ്‌ക്കൊപ്പം തങ്ങളും അണിചേരുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കൈയ്യടക്കുന്ന ആദ്യ ഇന്ത്യന്‍ കാറാണ് ടാറ്റ നെക്‌സോണ്‍. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയില്‍ പതിനേഴില്‍ 16.06 പോയിന്റുകളോടെയാണ് നെക്സോണ്‍ ഉജ്ജ്വല വിജയം കുറിച്ചത്.

മുമ്പ് നടന്ന ക്രാഷ് ടെസ്റ്റില്‍ 13.56 പോയിന്റുകള്‍ നെക്സോണ്‍ നേടിയിരുന്നു. ഇന്ത്യന്‍ കാറുകളുടെ സുരക്ഷ വര്‍ധിച്ചു വരികയാണെന്ന് ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി.
Most Read: ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടു ഇന്ത്യന്‍ കാറുകള്‍ ബഹുദൂരം പുരോഗമിച്ചു. മുന്‍വര്‍ഷം രണ്ടും മൂന്നും നാലും സ്റ്റാര്‍ നേട്ടങ്ങള്‍ കുറിച്ച ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ ഇത്തവണ അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കംതന്നെ കുറിച്ചു.

2014 ജനുവരിയില്‍ ഇന്ത്യന്‍ കാറുകളെ ആദ്യമായി ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ പങ്കെടുത്ത അഞ്ചു മോഡലുകളും വേദിയില്‍ തകര്‍ന്നുനുറുങ്ങിയിരുന്നു. നാലുവര്‍ഷത്തിനിടെ ഇരുപത്തിമൂന്നിലേറെ ഇന്ത്യന്‍ കാറുകളെയാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകള്‍ക്ക് തിരഞ്ഞെടുത്തത്.

ഒക്ടോബറില്‍ റെനോ ലോഡ്ജി, മാരുതി സ്വിഫ്റ്റ്, മാരുതി ബ്രെസ്സ മോഡലുകളുടെ ക്രാഷ് ടെസ്റ്റ് നടക്കുകയുണ്ടായി. ഇടിപ്പരീക്ഷയില്‍ ലോഡ്ജി പൂജ്യം സ്റ്റാര്‍ കുറിച്ചപ്പോള്‍ സ്വിഫ്റ്റ് രണ്ടു സ്റ്റാര്‍ നേട്ടവും ബ്രെസ്സ നാലു സ്റ്റാര്‍ തിളക്കവും രേഖപ്പെടുത്തി.

എന്തായാലും ഇപ്പോള്‍ ടാറ്റ നെക്‌സോണ്‍ ഇന്ത്യന്‍ കാറുകള്‍ക്ക് പുതിയ മാനം നല്‍കുകയാണ്. ഇത്തവണ നെക്‌സോണിനെ കൂടാതെ മഹീന്ദ്ര മറാസോയും ക്രാഷ് ടെസ്റ്റില്‍ ദൃഢതയാര്‍ന്ന സുരക്ഷ പറഞ്ഞുവെച്ചിരുന്നു.
Most Read: അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഗ്ലോബല്‍ NCAP നേതൃത്വം നല്‍കിയ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാറാണ് മറാസോ കൈയ്യടക്കിയത്. ഇനി ഇന്ത്യയിലെ ഏറ്റവും സുരക്ഷിത എംപിവിയായി മഹീന്ദ്ര മറാസോ അറിയപ്പെടും. മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയാണ് എംപിവി ഉറപ്പുവരുത്തിയത്; കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷും.

നാലു സ്റ്റാര്‍ സുരക്ഷ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ എംപിവിയാണ് മഹീന്ദ്ര മറാസോ. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും മറാസോയില്‍ അടിസ്ഥാന ഫീച്ചറുകളാണ്.
Most Read: ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

പതിനേഴില്‍ 12.85 പോയിന്റുകളോടെയാണ് മഹീന്ദ്ര എംപിവി ക്രാഷ് ടെസ്റ്റ് കടമ്പ പാസായത്. 2018 നവംബര്‍ 16 മുതല്‍ പുറത്തിങ്ങുന്ന മറാസോ എംപിവികള്‍ നാലു സ്റ്റാര്‍ സുരക്ഷാ റേറ്റിംഗോടെയാണ് വില്‍പ്പനയ്ക്ക് വരുന്നതെന്നു മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ നടന്ന ക്രാഷ് ടെസ്റ്റുകളില്‍ ഇന്ത്യന്‍ കാറുകളുടെ പ്രകടനം ഇങ്ങനെ:
| ടാറ്റ നെക്‌സോണ്‍ | അഞ്ചു സ്റ്റാര്‍ |
| ടാറ്റ നെക്‌സോണ്‍ | നാലു സ്റ്റാര്‍ |
| മഹീന്ദ്ര മറാസോ | നാലു സ്റ്റാര്‍ |
| ടൊയോട്ട എത്തിയോസ് | നാലു സ്റ്റാര്‍ |

| ടാറ്റ സെസ്റ്റ് | നാലു സ്റ്റാര്‍ |
| മാരുതി ബ്രെസ്സ | നാലു സ്റ്റാര്‍ |
| ഫോക്‌സ്‌വാഗണ്‍ പോളോ | നാലു സ്റ്റാര്‍ |
| ഫോര്‍ഡ് ആസ്‌പൈര്‍ | മൂന്നു സ്റ്റാര്‍ |

| ഹോണ്ട മൊബീലിയോ | മൂന്നു സ്റ്റാര്‍ |
| റെനോ ഡസ്റ്റര്‍ | മൂന്നു സ്റ്റാര്‍ |
| മാരുതി സ്വിഫ്റ്റ് | രണ്ടു സ്റ്റാര്‍ |
| റെനോ ക്വിഡ് | ഒരു സ്റ്റാര്‍ |

| ഫോര്‍ഡ് ഫിഗൊ | പൂജ്യം സ്റ്റാര്‍ |
| മാരുതി ഈക്കോ | പൂജ്യം സ്റ്റാര്‍ |
| ഹ്യുണ്ടായി ഇയോണ്‍ | പൂജ്യം സ്റ്റാര്‍ |
| മാരുതി ആള്‍ട്ടോ | പൂജ്യം സ്റ്റാര്‍ |

| മഹീന്ദ്ര സ്‌കോര്‍പിയോ | പൂജ്യം സ്റ്റാര്‍ |
| റെനോ ലോഡ്ജി | പൂജ്യം സ്റ്റാര്‍ |
| ഡാറ്റ്‌സന്‍ ഗോ | പൂജ്യം സ്റ്റാര്‍ |
| മാരുതി സെലറിയോ | പൂജ്യം സ്റ്റാര്‍ |
| ടാറ്റ നാനോ | പൂജ്യം സ്റ്റാര്‍ |


Click it and Unblock the Notifications








