ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

By Staff

പരിഷ്‌കരിച്ച ലാന്‍ഡ് റോവര്‍ അടിത്തറയില്‍ ടാറ്റ ഹാരിയര്‍ ജനുവരിയില്‍ വില്‍പ്പനയ്ക്കു വരും. സസ്‌പെന്‍ഷനും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും തുടങ്ങി ലാന്‍ഡ് റോവര്‍ മോഡലുകളെ കഴിയുന്നിടത്തോളം അനുകരിക്കാന്‍ ഹാരിയര്‍ ശ്രമിക്കുന്നുണ്ട്. നിരയില്‍ ഹെക്‌സയ്ക്കും മുകളിലാണ് ഹാരിയര്‍ തലയുയര്‍ത്തുക. എസ്‌യുവിയുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മീഡിയ ഡ്രൈവുകള്‍ കഴിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യം അനുഭവപ്പെട്ടു തുടങ്ങി.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഹാരിയര്‍ കൊള്ളാമെന്നു എല്ലാവരും പറയുന്നു. ജീപ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയുമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയില്‍ ഹാരിയര്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിക്കും. പ്രീമിയം നിരയിലേക്കുള്ള ടാറ്റയുടെ നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഹാരിയര്‍.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഹിതം മാനിച്ച് കൃത്യമായ ഗൃഹപാഠം മോഡലില്‍ കമ്പനി നടത്തിയിട്ടുണ്ടുതാനും. എന്നാല്‍ ഹാരിയര്‍ നൂറു ശതമാനം മികച്ചതാണെന്ന് അഭിപ്രായപ്പെടാന്‍ കഴിയില്ല. പുതിയ എസ്‌യുവിയില്‍ ഒരുപിടി പോരായ്മകളും നിഴലിക്കുന്നുണ്ട്. ടാറ്റ ഹാരിയറിന്റെ ഗുണങ്ങളും പോരായ്മകളും പരിശോധിക്കാം.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ടാറ്റ ഹാരിയറിന്റെ ഗുണങ്ങള്‍

പുതുതലമുറ ഡിസൈന്‍:കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്കാണ് ഹാരിയര്‍ തുടക്കം കുറിക്കുന്നത്. സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളില്‍ നിന്നും ഹാരിയര്‍ വേറിട്ടു ചിന്തിക്കുന്നു.

Most Read: അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ബമ്പറിലുള്ള ഹെഡ്‌ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്‌ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും. നെക്‌സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്. മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്. പുറംമോടിയില്‍ രണ്ടിടത്തു മാത്രമെ ഹാരിയര്‍ പതിഞ്ഞിട്ടുള്ളൂ. വകഭേദം സൂചിപ്പിക്കുന്ന ബാഡ്ജുകള്‍ ഹാരിയറിനില്ല.

Most Read: നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

OMEGA അടിത്തറ: ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ 2008 -ല്‍ ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കിയെങ്കിലും ഇപ്പോഴാണ് ബ്രിട്ടീഷ് കമ്പനിയുടെ പിന്തുണയോടെ ആദ്യ മോഡല്‍ പുറത്തുവരുന്നത്. ഡിസ്‌കവറി സ്‌പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍ എന്നതിന്റെ ചരുക്കപ്പേരാണ് OMEGARC. ഇന്നു വില്‍പ്പനയിലുള്ള എല്ലാ അഞ്ചു സീറ്റര്‍ മോഡലുകളെക്കാളും വലുപ്പം ഹാരിയര്‍ അവകാശപ്പെടും.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

OMEGARC അടിത്തറ തന്നെയാണിതിന് കാരണം. രൂപഭാവത്തില്‍ ഡിസ്‌കവറി സ്പോര്‍ടിന്റെ മിന്നലാട്ടങ്ങള്‍ കാഴ്ച്ചക്കാരന് കാണാം.

Most Read: ആഢംബര മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

മികവുറ്റ എഞ്ചിന്‍: ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ പരിഷ്‌കരിച്ച ഫിയറ്റ് എഞ്ചിന്‍ ക്രൈയോട്ടെക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒഴുക്കോടെ കരുത്തെത്തിക്കാന്‍ ക്രൈയോട്ടെക് എഞ്ചിന് കഴിയുന്നു. എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ജീപ് കോമ്പസിലും ഇതേ എഞ്ചിന്‍ തുടിക്കുന്നുണ്ടെങ്കിലും കരുത്തുത്പാദനം വ്യത്യസ്തമാണ്.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

പണത്തിനൊത്ത മൂല്യം: എന്നത്തേയും പോലെ വിലയില്‍ കടുംപിടുത്തും നടത്താന്‍ ടാറ്റ ഇത്തവണയും തയ്യാറല്ല. 16 മുതല്‍ 21 ലക്ഷം രൂപ വരെയാകും ഹാരിയര്‍ മോഡലുകള്‍ക്ക് വിലയെന്നു കമ്പനി സൂചന നല്‍കിയിട്ടുണ്ട്.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഈ വിലയ്ക്ക് എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളും സംവിധാനങ്ങളും ടാറ്റ ഉറപ്പുവരുത്തിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ടെറെയ്ന്‍ റെസ്‌പോണ്‍സ്, വലിയ ടച്ച്‌സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിങ്ങനെ നീളും ഹാരിയറിലെ സവിശേഷതകള്‍.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ടാറ്റ ഹാരിയറിലെ പോരായ്മകള്‍

ഓള്‍ വീല്‍ ഡ്രൈവില്ല (AWD): ലാന്‍ഡ് റോവറുമായി അടിത്തറ പങ്കിടുന്നുണ്ടെങ്കിലും ഓള്‍ വീല്‍ ഡ്രൈവോ, നാലു വീല്‍ ഡ്രൈവോ ഹാരിയറിന് ലഭിക്കുന്നില്ല. മുന്‍ വീല്‍ ഡ്രൈവ് മാത്രമായിട്ടുകൂടി ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍ നല്‍കാനുള്ള ടാറ്റയുടെ തീരുമാനം വാഹന പ്രേമികളെ കുഴക്കുന്നു. നോര്‍മല്‍, വെറ്റ്, റഫ് എന്നിങ്ങനെ പ്രതലങ്ങള്‍ക്ക് അനുസൃതമായി ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍ ഹാരിയറില്‍ തിരഞ്ഞെടുക്കാം.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്ല: ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഹാരിയറിലുള്ളൂ. ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഹാരിയറിന് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

എന്തായാലും നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം മതി ഹാരിയറിന്. ഓട്ടോമാറ്റിക്കിനെ കുറിച്ച് പിന്നീടുള്ള അവസരത്തില്‍ ചിന്തിക്കാമെന്ന് ടാറ്റ വ്യക്തമാക്കി. ഒരുപക്ഷെ എഎംടി ഗിയർബോക്സായിരിക്കും ഹാരിയറിൽ ഇടംപിടിക്കുക.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഫിനിഷിംഗ് പാളിച്ചകള്‍: പുറംമോടിയില്‍ ആകര്‍ഷകമായ ശൈലി സ്വീകരിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മമായ നോക്കിയാല്‍ ഡിസൈന്‍ ചെറിയ പാളിച്ചകള്‍ കണ്ണിലുടക്കും. പലയിടത്തും പാനലുകള്‍ക്ക് കൃത്യതയില്ല. ഡ്രൈവ്‌സ്പാര്‍ക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്ത ഹാരിയറില്‍ നിന്നുള്ള അനുഭവമാണിത്.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

എന്നാല്‍ വില്‍പ്പനയ്ക്കു വരുന്ന മോഡലുകളില്‍ ഇത്തരം അപാകതകളുണ്ടായിരിക്കില്ലെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

പിറകിലെ എസി സംവിധാനം ഫലപ്രദമല്ല: പിറകില്‍ പില്ലറുകളിലാണ് പിന്‍ എസി സംവിധാനം ടാറ്റ സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം ഉറപ്പുവരുത്തിയെങ്കിലും കൂളിംഗ് മികവ് പിന്‍ നിരയില്‍ കാര്യമായി അനുഭവപ്പെടില്ല (പൂര്‍ണ്ണ വേഗത്തില്‍ ബ്ലോവര്‍ ക്രമീകരിച്ചാല്‍ പോലും).

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

സൗകര്യങ്ങളിലുമുണ്ട് അഭാവം: ഫീച്ചറുകളുടെ ധാരാളിത്തം ഹാരിയറിലുണ്ടെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ആവശ്യമായ നിരവധി സംവിധാനങ്ങള്‍ നല്‍കാന്‍ ടാറ്റ വിട്ടുപോയതായി ഇവിടെ ചൂണ്ടിക്കാട്ടണം.

ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

സണ്‍റൂഫ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഡിമ്മിംഗ് ഫംങ്ഷനുള്ള മിററുകള്‍ തുടങ്ങിയ സംവിധാനങ്ങളൊന്നും ഹാരിയറിലില്ല. എന്നാല്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ്, ഒമ്പത് സ്പീക്കര്‍ ഓഡിയോ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ടാറ്റ നല്‍കുന്നുണ്ടുതാനും.

Most Read Articles

Malayalam
English summary
Tata Harrier Pros And Cons. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X