നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

By Staff

ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കാഴ്ച്ചവെച്ച ആദ്യ ഇന്ത്യന്‍ കാര്‍. ഇന്ത്യന്‍ കാര്‍ ലോകത്ത് പുതു ചരിത്രങ്ങള്‍ രചിക്കുകയാണ് ടാറ്റ നെക്‌സോണ്‍. ഏറ്റവുമൊടുവില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് അഞ്ചു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും ഉറപ്പുവരുത്താനാവുമെന്ന് നെക്‌സോണ്‍ തെളിയിച്ചു.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

നേരത്തെ ഓഗസ്റ്റില്‍ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ തിളക്കം നെക്‌സോണ്‍ എസ്‌യുവി കൈയ്യടക്കിയിരുന്നു. ഇപ്പോള്‍ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ അടിസ്ഥാന ഫീച്ചറായി മാറിയതോടെ നെക്‌സോണിന്റെ സുരക്ഷ കൂടുതല്‍ മെച്ചപ്പെട്ടു. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം വകഭേദങ്ങളില്‍ മുഴുവനുണ്ട്. UN95 ചട്ടങ്ങള്‍ പ്രകാരം സുരക്ഷ വിലയിരുത്തുന്നതിനായി പ്രത്യേക സൈഡ് ഇംപാക്ട് ടെസ്റ്റിനും ഇത്തവണ നെക്‌സോണ്‍ വിധേയമായി.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയില്‍ പതിനേഴില്‍ 16.06 പോയിന്റുകളോടെയാണ് നെക്‌സോണ്‍ ഉജ്ജ്വല വിജയം കുറിച്ചത്. മുമ്പ് നടന്ന ക്രാഷ് ടെസ്റ്റില്‍ 13.56 പോയിന്റുകള്‍ നെക്‌സോണ്‍ നേടിയിരുന്നു.

Most Read: അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

2018 ഡിസംബര്‍ ഏഴു മുതല്‍ പുറത്തുവരുന്ന നെക്‌സോണ്‍ യൂണിറ്റുകള്‍ മുഴുവന്‍ ഇതേ സുരക്ഷ കാഴ്ച്ചവെക്കുമെന്ന് ടാറ്റ വ്യക്തമാക്കി. അടുത്തകാലത്തായി സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ വിപ്ലവം തീര്‍ക്കുകയാണ്. ബജറ്റ് കാറുകള്‍ക്കും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പല അവസരങ്ങളില്‍ ടാറ്റ പറഞ്ഞുവെച്ചു.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

നിരയില്‍ പുതുതായി വരുന്ന ഹാരിയറില്‍ ലോകോത്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളാണ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്. എസ്‌യുവി ശ്രേണിയില്‍ പുതിയ അളവുകോലുകള്‍ തന്നെയായിരിക്കും ഹാരിയര്‍ സൃഷ്ടിക്കുക.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

ഓഗസ്റ്റില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ മുന്‍ യാത്രക്കാരന്റെ തുടകള്‍ക്ക് ശരാശരി സുരക്ഷ മാത്രം കാഴ്ച്ചവെച്ച നെക്‌സോണ്‍ ഇത്തവണ പിന്നില്‍ പോയില്‍. നെക്‌സോണിന്റെ ഘടന ദൃഢമാണെന്ന് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തി.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലുള്ള ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ഇംപാക്ട് ടെസ്റ്റില്‍ വലിയ തോതിലുള്ള ആഘാതം നെക്‌സോണിന് പ്രതിരോധിക്കാനായി. ഇടിയുടെ ആഘാതം എഞ്ചിന്‍ കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗത്തു മാത്രമായി കേന്ദ്രീകരിക്കാന്‍ നെക്സോണിന് കഴിയുന്നു.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

പാസഞ്ചര്‍ ക്യാബിനിലേക്ക് ഗുരുതരമായ ആഘാതങ്ങള്‍ കടന്നെത്തുന്നില്ല. അപകടത്തില്‍ A പില്ലറിന്റെ ദൃഢതയും ശ്രദ്ധിക്കപ്പെട്ടു. ISOFI ചൈല്‍ഡ് റെസ്ട്രെയിന്റ് സംവിധാനമുള്ള (CRS) അപൂര്‍വ്വം ഇന്ത്യന്‍ കാറുകളിലൊന്നാണ് നെക്സോണ്‍.

Most Read: വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

മുതിര്‍ന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കിയെങ്കിലും കുട്ടികളുടെ സുരക്ഷയില്‍ നെക്‌സോണ്‍ പുരോഗമിച്ചിട്ടില്ല. സുരക്ഷാ റേറ്റിംഗ് മുമ്പത്തെ പോലെ മൂന്നു സ്റ്റാറില്‍ തുടരുന്നു. ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്സോണില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

3,995 mm നീളവും 1,730 mm വീതിയും 1,600 mm ഉയരവും നെക്സോണിനുണ്ട്. വീല്‍ബേസ് 2,470 mm; 200 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് നെക്‌സോണില്‍ തുടിക്കുന്നത്.

നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque ഉം ഡീസല്‍ എഞ്ചിനുണ്ട്. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

എന്തായാലും പുതിയ ക്രാഷ് ടെസ്റ്റ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്റ്റാര്‍ നേടിയ മാരുതി ബ്രെസ്സയെക്കാളും മികച്ചത് ടാറ്റ നെക്‌സോണാണെന്നു ഇനി പറയാം. നെക്‌സോണിന്റെ മറ്റൊരു എതിരാളിയായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇതുവരെ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ല.

Most Read Articles

Malayalam
English summary
Tata Nexon Crash Test. Read in Malayalam.
Story first published: Friday, December 7, 2018, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X