ആഢംബര മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

By Staff

2018 ഓട്ടോ എക്‌സ്‌പോയില്‍ H5X എസ്‌യുവി കോണ്‍സെപ്റ്റിനെ ടാറ്റ കൊണ്ടുവന്നപ്പോള്‍ കൗതുകമായിരുന്നു ഏവര്‍ക്കും. ഒടുവില്‍ ലാന്‍ഡ് റോവര്‍ മോഡലുകളെ അനുകരിക്കാന്‍ ടാറ്റ ശ്രമിക്കുന്നു. പത്തുവര്‍ഷം മുമ്പ് ബ്രിട്ടീഷ് ആഢംബര കാര്‍ കമ്പനി ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ വാങ്ങിയെന്ന് അറിഞ്ഞതു മുതല്‍ വിപണി കാത്തിരുന്നു, ഈ നിമിഷത്തിനായി. ടാറ്റയുടെ ലാന്‍ഡ് റോവര്‍ മോഡല്‍. കൃത്യം പത്തുമാസമെടുത്തു H5X കോണ്‍സെപ്റ്റ് ഹാരിയറായി രൂപാന്തരപ്പെടാന്‍.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ടാറ്റ ഹാരിയറിനെ കുറിച്ച് വിപണിയ്ക്ക് വമ്പന്‍ പ്രതീക്ഷകളാണ്. ടിയാഗൊയായാലും, നെക്‌സോണായാലും; ഇതുവരെ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റുകളൊന്നും നിരാശപ്പെടുത്തിയിട്ടില്ല. ഹാരിയറും ഈ പതിവു തെറ്റിക്കില്ലെന്നു ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഹാരിയര്‍, ടാറ്റയുടെ പ്രീമിയം മോഹം

എസ്‌യുവി ലോകത്ത് ടാറ്റ തുടക്കക്കാരല്ല. വീറും വാശിയുമേറിയ എസ്‌യുവി മത്സരം സിയെറ, സഫാരി, നെക്‌സോണ്‍ മോഡലുകളിലൂടെ ടാറ്റ പയറ്റി തെളിഞ്ഞതാണ്. പ്രീമിയം ശ്രേണിയില്‍ കടക്കാമെന്ന ചിന്ത ടാറ്റയ്ക്കുണ്ടായതും ഇവരുടെ വിജയം മുന്‍നിര്‍ത്തി തന്നെ.

Most Read: അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

H5X കോണ്‍സെപ്റ്റില്‍ നിന്നും ഹാരിയര്‍ കാര്യമായി വ്യതിചലിച്ചിട്ടില്ല. ഓട്ടോ എക്‌സ്‌പോയില്‍ കണ്ട അക്രമണോത്സുക ഭാവം ഹാരിയറില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. പക്ഷെ ഇതൊന്നുമല്ല പ്രധാന വിശേഷം; ഹാരിയറിന്റെ ഡിഎന്‍എ ലാന്‍ഡ് റോവറിന്റേതാണെന്ന് ആരാധകര്‍ അഭിമാനത്തോടെ പറയുന്നു.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവികള്‍ അണിനിരക്കുന്ന D8 അടിത്തറ ഹാരിയറിനായി ടാറ്റ പരിഷ്‌കരിച്ചു; അടിത്തറയ്ക്ക് OMEGARC എന്ന പേരും നല്‍കി. അതേസമയം ടാറ്റ ബാഡ്ജ് പതിപ്പിച്ച ലാന്‍ഡ് റോവര്‍ മോഡലല്ല ഹാരിയറെന്നു ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഹാരിയറില്‍ ടാറ്റ വേണ്ടുവോളം ഗൃഹപാഠങ്ങള്‍ നടത്തിയിട്ടുണ്ട്. ലാന്‍ഡ് റോവറുകളുടെ മൂന്നിലൊന്ന് വിലയില്‍ ഹാരിയര്‍ വില്‍പ്പനയ്ക്കു വരുമ്പോള്‍ ടാറ്റ നല്‍കുന്ന പ്രതീക്ഷകള്‍ പരിശോധിക്കാം; ഒപ്പം സംഭവിച്ച പാളിച്ചകളും.

പുറമെ കാണാന്‍

കഴിഞ്ഞവര്‍ഷം നെക്‌സോണിനെ ടാറ്റ യാഥാര്‍ത്ഥ്യമാക്കി. ഈ വര്‍ഷം ഹാരിയറിനെയും. ടാറ്റയുടെ എസ്‌യുവി സങ്കല്‍പ്പങ്ങള്‍ക്ക് പരിണാമം സംഭവിക്കുകയാണ്. ഭാവികാല ഡിസൈനില്‍ കമ്പനി പതിയെ ചേക്കേറുന്നു.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ബമ്പറില്‍ ഗ്രില്ലിന് താഴെ നിലകൊള്ളുന്ന സീനോണ്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ബോണറ്റിനോടു ചേര്‍ന്ന നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹാരിയറിന് വിശിഷ്ടമായ മുഖച്ഛായ സമ്മാനിക്കുകയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളായും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കും.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

നെക്‌സോണില്‍ കമ്പനി തുടക്കമിട്ട ഹ്യുമാനിറ്റി ലൈന്‍ ശൈലി ഹാരിയറിലും കാണാം. ഗ്രില്ലില്‍ ത്രിമാനാകൃതിയില്‍ ഹ്യുമാനിറ്റി ലൈനിന് കമ്പനി ഇടംകണ്ടെത്തിയിട്ടുണ്ട്. വശങ്ങളിലേക്കു ചെന്നാല്‍ മാത്രമെ എസ്‌യുവിയുടെ ഭീമാകരമായ ആകാരം കണ്ണില്‍പ്പെടുകയുള്ളൂ.

Most Read: വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഇന്നു വില്‍പ്പനയിലുള്ള എല്ലാ അഞ്ചു സീറ്റര്‍ മോഡലുകളെക്കാളും വലുപ്പം ഹാരിയര്‍ അവകാശപ്പെടും. OMEGARC അടിത്തറ തന്നെയാണിതിന് കാരണം. രൂപഭാവത്തില്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ മിന്നലാട്ടങ്ങള്‍ കാഴ്ച്ചക്കാരന് അനുഭവപ്പെടും.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

അതേസമയം 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ ഹാരിയറിന്റെ രൂപത്തോടു നീതിപുലര്‍ത്തുന്നില്ല. വീലുകള്‍ ഒരല്‍പം ചെറുതായി തോന്നും. പിന്‍ ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കാനും ടാറ്റ തയ്യാറായിട്ടില്ല.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

താഴ്ന്നിറങ്ങിയാണ് ക്യാബിന്റെ ഒരുക്കം. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര ഇക്കാര്യം എളുപ്പം ശ്രദ്ധയില്‍പ്പെടുത്തും. വിന്‍ഡോലൈനിന് മുകളിലൂടെയുള്ള ക്രോം വര ഹാരിയറിലെ ഡിസൈന്‍ സവിശേഷതയാണ്. കാറിന് അടിവരയിടുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് മോഡല്‍ പരുക്കനാണെന്ന് പറഞ്ഞുവെയ്ക്കാനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ട്.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

വിടര്‍ന്ന ഇതളുകള്‍ കണക്കെയുള്ള ടെയില്‍ലാമ്പുകളെ തമ്മില്‍ പിയാനൊ ബ്ലാക്ക് പാനല്‍ ബന്ധിപ്പിക്കുന്നു. എല്‍ഇഡി യൂണിറ്റാണ് ടെയില്‍ലാമ്പുകള്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ക്രോം അലങ്കാരം പുറമോടിയില്‍ കാര്യമായില്ല. പുറംമോടിയില്‍ രണ്ടിടത്തു മാത്രമെ ഹാരിയര്‍ ബാഡ്ജുകള്‍ പതിഞ്ഞിട്ടുള്ളൂ. വകഭേദം സൂചിപ്പിക്കുന്ന ബാഡ്ജുകള്‍ ഹാരിയറിനില്ല.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

അകത്തു കയറിയാല്‍

മറ്റു ടാറ്റ കാറുകളുമായി താരതമ്യം ചെയ്താല്‍ ഹാരിയറിന്റെ അകത്തളത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. തടിക്കും തുകലിനും പിയാനൊ ബ്ലാക്ക് പാനലുകള്‍ക്കും ഉള്ളില്‍ ക്ഷമാമില്ല. എസി വെന്റുകളിലും ഇന്‍സ്ട്രമെന്റ് കണ്‍സോളിലും ഡോര്‍ പാഡുകളിലും ഉള്ളിലെ ഡോര്‍ ഹാന്‍ഡിലുകളിലും സാറ്റിന്‍ ക്രോം ആവരണം തിളങ്ങി നില്‍പ്പുണ്ട്.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നു തെറ്റാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്റ്റീയറിംഗ് വീലില്‍ ഒരുങ്ങുന്നു. കാറിലെ ഒട്ടുമിക്ക സൗകര്യങ്ങളും സ്റ്റീയറിംഗില്‍ സ്ഥാപിച്ച ബട്ടണുകള്‍ ലഭ്യമാക്കും. വൈദ്യുത യൂണിറ്റല്ല സ്റ്റീയറിംഗ്. ചിലവു നിയന്ത്രിച്ചു നിര്‍ത്താന്‍ ഹാരിയറിന് ഹൈഡ്രോളിക് സ്റ്റീയറിംഗ് സംവിധാനം മതിയെന്നാണ് ടാറ്റയുടെ തീരുമാനം.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

സെമി - ഡിജിറ്റല്‍ ശൈലിയുള്ള ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ഹാരിയറിന് മത്സരത്തില്‍ മേല്‍ക്കൈ നല്‍കും. സ്പീഡോമീറ്റര്‍ മാത്രമാണ് അനലോഗ് യൂണിറ്റ്. ടാക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ TFT ഡിസ്‌പ്ലേ ഭംഗിയായി നല്‍കും. വിമാനങ്ങളിലെ ത്രസ്റ്റ് ലെവര്‍ മാതൃകയുള്ള ഹാന്‍ഡ്‌ബ്രേക്ക് ആരോചകമായി പലര്‍ക്കും അനുഭവപ്പെട്ടേക്കാം.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ശബ്ദാനുഭവം

ഫ്‌ളോട്ടിംഗ് ഐലന്‍ഡെന്ന് ടാറ്റ വിശേഷിപ്പിക്കുന്ന 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ് ഹാരിയറിലെ മറ്റൊരു പ്രധാന വിശേഷമാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ട്. ഹാരിയറിന്റെ താഴ്ന്ന വകഭേദങ്ങളില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് കമ്പനി നല്‍കുക. ഇതുവരെ കാറുകള്‍ക്ക് ഹാര്‍മന്‍ ഓഡിയോ സംവിധാനം ഉറപ്പുവരുത്തിയ ടാറ്റ, ഇക്കുറി ഒമ്പതു സ്പീക്കറുകളുള്ള ജെബിഎല്‍ സംവിധാനമാണ് ഹാരിയറില്‍ ലഭ്യമാക്കുന്നത്.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

പ്രായോഗികത എന്തുമാത്രം?

അകത്തള വിശാലതയ്ക്ക് ടാറ്റ കാറുകള്‍ എന്നും പേരുകേട്ടിട്ടുണ്ട്. ഹാരിയറിലും ചിത്രം വ്യത്യസ്തമല്ല. ക്യാബിനിലുടനീളം ധാരാളം സ്റ്റോറേജ് ഇടങ്ങള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. നടുവിലുള്ള ആംറെസ്റ്റിന് കീഴില്‍ പോലും കാണാം ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേകയിടം.

Most Read: പുതിയ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന്നു

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

പതുപതുത്ത സീറ്റുകളാണ് ഹാരിയറില്‍. സീറ്റുകളുടെ ശൈലി യാത്രക്കാരെ ഉള്ളില്‍ പിടിച്ചിരുത്തും. എട്ടു വിധത്തില്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാം. പിറകിലും വിശാലതയ്ക്ക് യാതൊരു കുറവുമില്ല. ആറടി ഉയരമുള്ളവര്‍ക്ക് വരെ പിന്നില്‍ തലമുട്ടാതെ സുഖമായി യാത്ര ചെയ്യാം.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

പിറകില്‍ നടുവില്‍ സഞ്ചരിക്കുന്ന യാത്രക്കാരന് ഹെഡ്‌റെസ്റ്റ് മാത്രം ലഭിക്കില്ല. 425 ലിറ്ററാണ് ഹാരിയറിന്റെ ബൂട്ട് സ്‌പേസ്. 60:40 അനുപാതത്തില്‍ പിന്‍ സീറ്റുകള്‍ മടക്കി വിഭജിക്കാന്‍ കഴിയും. 810 ലിറ്റര്‍ വരെ ബൂട്ട് സ്‌പേസ് വര്‍ധിപ്പിക്കാം.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഡ്രൈവിംഗ് അനുഭവം

2.0 ലിറ്റര്‍ ക്രൈയോട്ടെക് നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഹാരിയറില്‍. എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. പറഞ്ഞുവരുമ്പോള്‍ ജീപ് കോമ്പസിനും ഫിയറ്റില്‍ നിന്നുള്ള എഞ്ചിനാണ് (170 bhp/350 Nm). രഞ്ജന്‍ഗോണ്‍ ശാലയില്‍ നിന്നും ഫിയറ്റും ടാറ്റയും സംയുക്തമായി നിര്‍മ്മിക്കുന്ന എഞ്ചിനാണിത്.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമായ പരിഷ്‌കാരങ്ങള്‍ എഞ്ചിനില്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ നിലവില്‍ ഹാരിയറിലുള്ളൂ. പിന്നീടൊരു ഘട്ടത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഒരുപരിധി വരെ ഡീസല്‍ എഞ്ചിന്‍ സുഗമമായ പ്രകടനം കാഴ്ച്ചവെക്കും. 1,200 ആര്‍പിഎമ്മില്‍ തന്നെ ടോര്‍ഖ് കാര്യമായി അനുഭവപ്പെടുമെങ്കിലും ആര്‍പിഎം ഉയരുന്നതോടെ ഡീസല്‍ എഞ്ചിന്‍ ഉച്ചത്തില്‍ ശബ്ദിച്ച് തുടങ്ങും. 1,500 - 2,500 സൂചികയ്ക്കിടയില്‍ ആര്‍പിഎം നില തുടരുമ്പോഴാണ് ഹാരിയര്‍ മികവോടെ കുതിക്കുക. അതേസമയം 4,000 ആര്‍പിഎം ആകുമ്പോഴേക്കും ഡീസല്‍ എഞ്ചിന്‍ കിതയ്ക്കും.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ഹാരിയറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമില്ലെന്നതാണ് പ്രധാന നിരാശ. ഇത്രയേറെ പ്രതീക്ഷ ഉയര്‍ത്തിയിട്ട് മുന്‍ വീല്‍ ഡ്രൈവ് എസ്‌യുവിയായി മാത്രമാണ് ഹാരിയറിനെ ടാറ്റ നിര്‍മ്മിക്കുന്നത്. അതേസമയം ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം ഹാരിയറിലുണ്ടുതാനും.

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ചെറിയ ഓഫ്‌റോഡിംഗ് സാഹസങ്ങളില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയെ പിന്തുണയ്ക്കും. എന്നാല്‍ നാലു ചക്രങ്ങളിലേക്കും കരുത്തെത്താത് ഹാരിയറിലെ നിരാശയായി തന്നെ തുടരും. സസ്‌പെന്‍ഷന്റെ കാര്യത്തില്‍ ഹാരിയര്‍ പരാതിക്ക് അവസരം നല്‍കുന്നില്ല. ജാഗ്വാര്‍ ലാന്‍ഡ് റോവറും ലോട്ടസ് എഞ്ചിനീയറിംഗുമാണ് ഹാരിയറിലെ മുന്‍ സസ്‌പെന്‍ഷന് പിന്നില്‍. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിലുള്ള മക്‌ഫേഴ്‌സണ്‍ യൂണിറ്റാണിത്.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു
Engine 2.0-Litre Turbocharged
Fuel Type Diesel
No. Of Cylinders In-Line 4
Power (bhp) 138 @ 3750rpm
Torque (Nm) 350 @ 1750–2500rpm
Transmission 6-Speed Manual
Tyres (mm) 235/65 R17
Kerb Weight (kg) 1675
Fuel Tank Capacity (Litres) 50
ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു
Dimension Scale (mm)
Length 4598
Width 1894
Height 1706
Wheelbase 2741
Ground Clearance 205
ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

വകഭേദങ്ങളും നിറങ്ങളും

നാലു വകഭേദങ്ങളാണ് ഹാരിയറില്‍. XE, XM, XT, XZ മോഡലുകള്‍ ഹാരിയറില്‍ തിരഞ്ഞെടുക്കാം. കാലിസ്‌റ്റോ കോപ്പര്‍ (റിവ്യു ചെയ്തത്), ഏരിയല്‍ സില്‍വര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഓര്‍ക്കസ് വൈറ്റ്, ടെലസ്‌റ്റോ ഗ്രെയ് നിറങ്ങളില്‍ ടാറ്റ ഹാരിയര്‍ ലഭ്യമാണ്.

Most Read: 15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

എസ്‌യുവിയുടെ ഔദ്യോഗിക മൈലേജ് വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ശരാശരി 13 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹാരിയറില്‍ പ്രതീക്ഷിക്കാം. ഹൈവേ യാത്രകളില്‍ മൈലേജ് 16 കിലോമീറ്റര്‍ വരെ ലഭിക്കും.

ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ടാറ്റ പറയുന്ന സുരക്ഷ

  • ആറു എയര്‍ബാഗുകള്‍
  • ESP & TCS
  • കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍
  • ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്
  • പിന്‍ പാര്‍ക്കിംഗ് ക്യാമറ & സെന്‍സറുകള്‍
ആഢംബരം മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

എതിരാളികൾ

Specifications Tata Harrier Hyundai Creta Jeep Compass
Engine 2.0-litre diesel 1.6-litre diesel 2.0-litre diesel
Power (bhp) 138 128 170
Torque (Nm) 350 260 350
Transmission 6-speed MT 6-Speed MT (AT) 6-speed MT
Drivetrain 2WD 2WD 4WD
Most Read Articles

Malayalam
English summary
Tata Harrier Review In Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X