പുതിയ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന്നു

By Staff

സന്ദര്‍ഭോചിതമായി മാരുതി ഇടപ്പെട്ടു. മഹീന്ദ്ര മറാസോ തരംഗം വിപണിയില്‍ കത്തിപ്പടരുന്നതിന് തൊട്ടുമുമ്പ് പുത്തന്‍ എര്‍ട്ടിഗയെ മാരുതി വില്‍പ്പനയ്ക്കു കൊണ്ടുവന്നു. മറാസോയെക്കാളും രണ്ടരലക്ഷം രൂപ വിലക്കുറവുള്ള എര്‍ട്ടിഗയ്ക്കായി ഷോറൂമുകളില്‍ 'പിടിവലി' തുടങ്ങി. രാജ്യത്തെ മുഴുവന്‍ മാരുതി ഡീലര്‍ഷിപ്പുകളിലും എര്‍ട്ടിഗ വില്‍പ്പനയ്ക്കു അണിനിരക്കുന്നുണ്ട്.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

നിലവില്‍ നാലാഴ്ച്ച വരെ കാത്തിരിക്കണം എര്‍ട്ടിഗ ബുക്ക് ചെയ്താല്‍ കിട്ടാന്‍. സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്കില്ലാതെത്തുന്ന പുത്തന്‍ എര്‍ട്ടിഗയില്‍ സവിശേഷതകള്‍ ഒരുപാടുണ്ട്. സുരക്ഷയാണ് ഇക്കുറി എര്‍ട്ടിഗ മുഖ്യവിശേഷം.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

ഇന്ത്യയില്‍ കര്‍ശനമാവാനിരിക്കുന്ന ഭാരത് NCAP ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എര്‍ട്ടിഗ വില്‍പ്പനയ്‌ക്കെത്തുന്നത്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഇംപാക്ട്, സൈഡ് ഇംപാക്ട്, പെസസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ടെസ്റ്റുകളെല്ലാം എര്‍ട്ടിഗ പാസാവുമെന്നു മാരുതി തറപ്പിച്ചു പറയുന്നു.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

ഭാരത് NCAP സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന മാരുതിയുടെ ഒമ്പതു കാറുകളില്‍ ഒന്നാണ് എര്‍ട്ടിഗ. സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ ഉള്‍പ്പെടുന്ന പ്രമുഖരും പട്ടികയിലുണ്ട്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്ത കാരണത്താല്‍ ജിപ്‌സി, ഒമ്‌നി, ആള്‍ട്ടോ 800 മോഡലുകളെ അടുത്തവര്‍ഷം പിന്‍വലിക്കുമെന്നു കമ്പനി അറിയിച്ചു കഴിഞ്ഞു.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

സുസുക്കിയുടെ HEARTECT അടിത്തറ ഉപയോഗപ്പെടുത്തുന്ന എര്‍ട്ടിഗയ്ക്ക് മുന്‍തലമുറയെക്കാള്‍ ഭാരം കുറവാണ്. എന്നാല്‍ ദൃഢതയില്‍ വിട്ടുവീഴ്ച്ച സംഭവിച്ചില്ലെന്നു കമ്പനി ഉറപ്പു പറയുന്നു. സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ് മോഡലുകള്‍ അണിനിരക്കുന്നതും HEARTECT അടിത്തറയില്‍ നിന്നാണ്.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

പുതിയ അടിത്തറ മോഡലിന്റെ ഭാരം 20 കിലോയോളം കുറച്ചു. വീല്‍ബേസില്‍ മാറ്റമില്ലെങ്കിലും എംപിവിയുടെ ആകാരയളവുകള്‍ വര്‍ധിച്ചിട്ടുണ്ട്. 99 mm നീളവും 40 mm വീതിയും 5 mm ഉയരവും പുതിയ എര്‍ട്ടിഗ അധികം കുറിക്കുന്നു.

Most Read: ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, വേഗം തിരിച്ചറിഞ്ഞ് അതിവേഗം പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നീ സജ്ജീകരണങ്ങള്‍ എര്‍ട്ടിഗ മോഡലുകളിലെ അടിസ്ഥാന ഫീച്ചറുകളാണ്.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

ഉയരം ക്രമീകരിക്കാവുന്ന മുന്‍ സീറ്റ് ബെല്‍റ്റുകളും ഇഎസ്പിയും ഹില്‍ ഹോള്‍ഡ് ഫംങ്ഷനും ഉയര്‍ന്ന എര്‍ട്ടിഗ മോഡലുകള്‍ കൂടുതലായി അവകാശപ്പെടും. രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയില്‍; 1.3 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ പെട്രോളും.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ട്. പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

എര്‍ട്ടിയുടെ മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കും. അതേസമയം മുന്‍തലമുറയില്‍ തുടിച്ച 1.3 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് പുത്തന്‍ എര്‍ട്ടിഗ ഡീസലില്‍.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

കമ്പനി പരീക്ഷിച്ചു വിജയിച്ച ഫിയറ്റ് എഞ്ചിനാണിത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 25.47 കിലോമീറ്റര്‍ മൈലേജ് ഡീസല്‍ എര്‍ട്ടിഗ കുറിക്കും.

Most Read: അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4, സുരക്ഷയില്‍ ഫോര്‍ച്യൂണറിന് സമാനം

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

മുന്‍തലമുറയെ അപേക്ഷിച്ചു മൈലേജില്‍ പത്തു ശതമാനം വര്‍ധനവു പുതിയ മോഡലുകള്‍ അവകാശപ്പെടുന്നുണ്ട്. 7.44 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് പുത്തന്‍ എര്‍ട്ടിഗയുടെ വിലസൂചിക.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

അടുത്തവര്‍ഷം ഒക്ടോബര്‍ തൊട്ടാണ് BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ കര്‍ശനമാവുക. BNVSAP കല്‍പ്പിക്കുന്ന ക്രാഷ് ടെസ്റ്റ് മറികടക്കുന്ന കാറുകള്‍ക്ക് മാത്രമെ വിപണിയില്‍ വില്‍പ്പനാനുമതി ലഭിക്കുകയുള്ളൂ.

പുത്തന്‍ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന

ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കാറുകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യത.

Source: Autocar India

More from DriveSpark

Article Published On: Thursday, November 29, 2018, 10:39 [IST]
English summary
New Maruti Suzuki Ertiga Meets Bharat NCAP Norms. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X