ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

By Staff

ഓരോ തവണ ഹാരിയര്‍ ടീസര്‍ പുറത്തുവരുമ്പോഴും ടാറ്റ ഉറക്കെ പ്രഖ്യാപിക്കുന്നു, 'സൗകര്യങ്ങളില്‍ യാതൊരു പിശുക്കും ഞങ്ങള്‍ കാട്ടിയിട്ടില്ല'. വരാന്‍പോകുന്നത് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ ആദ്യ പ്രീമിയം എസ്‌യുവിയാണ്. ഹാരിയറിനെ വിപണി കണ്ടിരിക്കുന്നു. ലാന്‍ഡ് റോവര്‍ പ്രഭാവം നിറഞ്ഞുനില്‍ക്കുന്ന ഹാരിയര്‍, ജീപ് കോമ്പസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും മഹീന്ദ്ര XUV500 -യ്ക്കും ഒരുപോലെ ഭീഷണി മുഴക്കും.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ഹാരിയര്‍ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചെങ്കിലും എസ്‌യുവി വാങ്ങണമോയെന്ന ആശങ്കയിലാണ് ഒരുവിഭാഗം ഉപഭോക്താക്കള്‍. പുറമെ കണ്ട പരിചയം മാത്രമെ ഇതുവരെയുള്ളൂ. ഹാരിയറിന്റെ അകത്തളം എങ്ങനെയിരിക്കുമെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ഒരുപാടുണ്ട്.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

എന്തായാലും തുടരെ പുറത്തുവരുന്ന ടീസര്‍ ദൃശ്യങ്ങള്‍ ഈ ആശയക്കുഴപ്പം തീർക്കും. ഹാരിയറിന്റെ ഡാഷ്‌ബോര്‍ഡും എസി വെന്റുകളും ജെബിഎല്‍ ശബ്ദ സംവിധാനവുമെല്ലാം ടാറ്റ വെളിപ്പെടുത്തി കഴിഞ്ഞു. ഇപ്പോള്‍ എസ്‌യുവിയിലെ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനത്തിലേക്കും വെളിച്ചം വീശുകയാണ് കമ്പനി.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ഒന്നിലധികം ഡ്രൈവിംഗ് മോഡുകളുള്ള ഡ്രൈവ് സെലക്ട് യൂണിറ്റ് ഹാരിയറില്‍ ഒരുങ്ങുമെന്നു ഇതോടെ വ്യക്തം. ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കാനും എസ്‌യുവിയില്‍ കഴിയും.

Most Read: അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4, സുരക്ഷയില്‍ ഫോര്‍ച്യൂണറിന് സമാനം

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

പുതുലമുറ ലാന്‍ഡ് റോവര്‍ എസ്‌യുവികളിലേതിനു സമാനമായ റോട്ടറി ഡയല്‍ ഹാരിയറില്‍ കാണാം. റോട്ടറി ഡയല്‍ കുറിച്ചിട്ടുള്ളതുപോലെ മൂന്നു ടെറെയ്ന്‍ ഓപ്ഷനുകളായിരിക്കും ഹാരിയറില്‍ തിരഞ്ഞെടുക്കാനാവുക.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

സാധാരണ ഡ്രൈവിംഗ് മോഡിനു പുറമെ തെന്നലുള്ള പ്രതലങ്ങളിലൂടെയും സമതലമല്ലാത്ത പരുക്കന്‍ പ്രതലങ്ങളിലൂടെയും കടന്നുപോകാന്‍ വെവ്വേറെ മോഡുകള്‍ എസ്‌യുവിയിലുണ്ട്. ഡ്രൈവിംഗ് മോഡ് അടിസ്ഥാനപ്പെടുത്തി ഹാരിയറിലെ സസ്‌പെന്‍ഷന്‍ മികവും എഞ്ചിന്‍ മികവും വ്യത്യാസപ്പെടും.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം കൂടാതെ പഡില്‍ ലാമ്പുകളും ഹാരിയറില്‍ ടാറ്റ നല്‍കിയിട്ടുണ്ട്. ടാറ്റ കാറില്‍ ഇതാദ്യമായാണ് പഡില്‍ ലാമ്പുകള്‍ ഇടംപിടിക്കുന്നത്. സാധാരണയായി ലാന്‍ഡ് റോവര്‍ എസ്‌യുവികളില്‍ കൂടുതലായി കണ്ടുവരുന്ന സൗകര്യമാണിത്.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ഇളം തവിട്ടും കറുപ്പും കലര്‍ന്ന ഇരട്ടനിറമായിരിക്കും ഹാരിയറിന്റെ അകത്തളത്തിന്. തടി നിര്‍മ്മിതിയെന്നു തോന്നിപ്പിക്കും വിധമാണ് ഡാഷ്‌ബോര്‍ഡിന് താഴെയുള്ള ഭാഗങ്ങളുടെ ഒരുക്കം. സ്റ്റീയറിംഗ് വീല്‍ ശൈലി ഉള്‍പ്പെടെ നെക്‌സോണിലെ ഒരുപിടി ഫീച്ചറുകള്‍ ഹാരിയറിലേക്കും ചേക്കേറിയിട്ടുണ്ട്.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ടാറ്റ ഹാരിയറിന്റെ മുഖ്യവിശേഷങ്ങളില്‍പ്പെടും. കോണ്‍സെപ്റ്റ് എസ്‌യുവി സങ്കല്‍പ്പത്തോടു പരമാവധി ചേര്‍ന്നുനില്‍ക്കാന്‍ ഹാരിയറില്‍ ടാറ്റ ശ്രമിക്കുന്നുണ്ട്.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

H5X കോണ്‍സെപ്റ്റിനെ അപേക്ഷിച്ചു ഹാരിയറിന് വലിയ വീതികൂടിയ ഗ്രില്ലാണ് ലഭിക്കുന്നത്. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുമായി ചേര്‍ന്നണയുന്ന ഗ്രില്ല് ടാറ്റ കാറുകള്‍ക്ക് ഇതുവരെയില്ലാത്ത അക്രമണോത്സുക ഭാവം സമ്മാനിക്കുന്നു.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ഗ്രില്ലിന് നടുവില്‍ സമാന്യം വലുപ്പത്തില്‍ തന്നെ ടാറ്റ ലോഗോയും ഇടംപിടിച്ചിട്ടുണ്ട്. ബോണറ്റിനോളം ഉയരമുള്ള ബമ്പറാണ് എസ്‌യുവിയുടെ പ്രധാന സവിശേഷത. ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ടര്‍ബ്ബോ ഇന്റര്‍കൂളറും ബമ്പറില്‍ തന്നെ.

Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ഏറ്റവും താഴെയുള്ള സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് ഹാരിയറിന്റെ പൗരുഷം വെളിപ്പെടുത്തും. ഹെഡ്‌ലാമ്പുകളുടെ ചട്ടക്കൂടിനകത്തു ഫോഗ്ലാമ്പുകളും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. പിറകില്‍ കറുത്ത ഡിസൈന്‍ ഘടനയുടെ ഭാഗമായാണ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

പുത്തന്‍ ടെയില്‍ലാമ്പ് ക്ലസ്റ്റര്‍ പിന്നഴകിനെ വരിഞ്ഞുകെട്ടിയ പ്രതീതിയാണ് നല്‍കുന്നത്. OMEGA ARC (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍) അടിത്തറയില്‍ ഒരുങ്ങുന്ന ഹാരിയര്‍ ജനുവരിയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരും.

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സഹായത്തോടെ പൂനെ ശാലയില്‍ ഹാരിയറിനായി പ്രത്യേക അസംബ്ലി ലൈന്‍ തന്നെ ടാറ്റ സ്ഥാപിച്ചു കഴിഞ്ഞു. ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഹാരിയറില്‍ തുടിക്കുക.

Most Read: ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

എഞ്ചിന് 140 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ക്രൈയോട്ടെക് എഞ്ചിനെന്നാണ് യൂണിറ്റിന് ടാറ്റ നല്‍കുന്ന പേര്. സമീപഭാവയില്‍ ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും ടാറ്റ വിപണിയില്‍ കൊണ്ടുവരും.

Most Read Articles

Malayalam
English summary
Tata Harrier Teased Again. Gets Terrain Response System.
Story first published: Wednesday, November 28, 2018, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X