ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

By Staff

ജീപ് കോമ്പസ് തരംഗം വിപണിയില്‍ പതിയെ കെട്ടടങ്ങുകയാണ്. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഏറ്റവും ചെറിയ എസ്‌യുവി. ബേബി ജീപ്പിനായുള്ള തിക്കും തിരക്കും വിപണിയില്‍ കുറഞ്ഞു. കോമ്പസിന്റെ കുതിപ്പു കണ്ടു XUV500 -യെ മഹീന്ദ്ര പരിഷ്‌കരിച്ചതും ജീപ്പിന് തിരിച്ചടിയായി.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഇനിയിപ്പോള്‍ ടാറ്റ ഹാരിയര്‍ കൂടി വന്നാല്‍ കോമ്പസ് മത്സരത്തില്‍ നിന്നു പുറത്താവുമോയെന്ന ആശങ്ക കമ്പനിക്കുണ്ട്. വരാനിരിക്കുന്ന കോമ്പസ് ട്രെയില്‍ഹൊക്ക്, നൈറ്റ് ഈഗിള്‍ പതിപ്പുകളിലാണ് ജീപ്പിന്റെ പ്രതീക്ഷ മുഴുവന്‍.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

എന്നാല്‍ നിലവില്‍ ഇടിയുന്ന കോമ്പസ് വില്‍പ്പനയ്ക്ക് തടയിടാന്‍ വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ നവംബര്‍ മാസം ഒരുലക്ഷം രൂപ വരെ കോമ്പസില്‍ വിലക്കിഴിവ് നേടാം. വിലക്കിഴിവ് ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനപ്പെടുത്തി.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

വിവിധ ആനുകൂല്യങ്ങളായാണ് വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതില്‍ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് രാജ്യത്തെ മുഴുവന്‍ ജീപ് ഡീലര്‍ഷിപ്പുകളും കോമ്പസില്‍ ഉറപ്പുവരുത്തും. ഇതിനുപുറമെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് കോമ്പസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

15,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടിന് പുറമെയാണിത്. കോമ്പസിന്റെ ഡീസല്‍ വകഭേദങ്ങള്‍ക്കാണ് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുക. പെട്രോള്‍ മോഡലുകളുടെ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമെ വിലക്കിഴിവ് ഒരുങ്ങുന്നുള്ളൂ.

Most Read: ഇന്ത്യയിൽ ഫിയറ്റും കച്ചവടം മതിയാക്കുന്നു

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

നിലവില്‍ ജീപ് കോമ്പസാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഇന്ത്യാ നിരയില്‍ ഏറ്റവും വില്‍പ്പനയുള്ള വാഹനം. 15 മുതല്‍ 25 ലക്ഷം രൂപ വരെയുള്ള എസ്‌യുവി മോഡലുകളില്‍ കോമ്പസിന് മോശമല്ലാത്ത പ്രചാരമുണ്ട്. എന്നാല്‍ എസ്‌യുവിക്ക് ഒരുവര്‍ഷം പഴക്കമുള്ളതിനാല്‍ വില്‍പ്പന കുറയുന്നതാണ് നിലവിലെ ചിത്രം.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

തുടക്കക്കാലത്ത് പ്രതിമാസം 2,500 യൂണിറ്റുകളുടെ വില്‍പ്പനയുണ്ടായിരുന്ന കോമ്പസ്, അടുത്തകാലത്തായി 1,200 യൂണിറ്റുകളിലേക്കു ചുരങ്ങുകയാണ്. പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക്, ഈഗിള്‍നൈറ്റ് പതിപ്പുകള്‍ വരുന്നതോടെ കോമ്പസ് പഴഞ്ചനായെന്ന പരിഭവം ജീപ്പ് പരിഹരിക്കും.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

കോമ്പസ് ട്രെയില്‍ഹൊക്കിനെ ജീപ് വിപണിയില്‍ ഉടന്‍ എത്തിക്കുമെന്നാണ് സൂചന. കോമ്പസ് നിരയിലെ ഏറ്റവും സ്പോര്‍ടി പതിപ്പായിരിക്കും ട്രെയില്‍ഹൊക്ക്. മോഡലിന്റെ വരവു പ്രമാണിച്ചു ഡീലര്‍ഷിപ്പുകള്‍ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് തുടങ്ങി.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

50,000 രൂപയാണ് ബുക്കിംഗ് തുക. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ട്രെയില്‍ഹൊക്ക് പതിപ്പില്‍ കൂടുതല്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ജീപ് നല്‍കും. പുതിയ റോക്ക് മോഡാണ് മോഡലിന്റെ പ്രധാന വിശേഷം.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ജീപ്പിന്റെ ആക്ടിവ് ഡ്രൈവ് ലോ റേഞ്ച് 4X4 സംവിധാനമാണ് റോക്ക് മോഡ് ഉപയോഗിക്കുക. ട്രെയില്‍ഹൊക്കിന് ശേഷം വരാന്‍ പോകുന്ന കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിന് ലിമിറ്റഡ് വകഭേദം ആധാരമാകും.

Most Read: മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

രൂപത്തിലും ഭാവത്തിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്ഡേറ്റുകള്‍ മാത്രമെ കോമ്പസ് നൈറ്റ് ഈഗിള്‍ അവകാശപ്പെടുകയുള്ളൂ. പരിഷ്‌കരിച്ച 18 ഇഞ്ച് അലോയ് വീലുകള്‍, തിളക്കമേറിയ കറുത്ത ഡിസൈന്‍ ഘടനകള്‍, പുതിയ നിറങ്ങള്‍ എന്നിവയെല്ലാം നൈറ്റ് ഈഗിള്‍ പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഷാഡോ ബ്ലാക്, മെറ്റാലിക് കാര്‍ബണ്‍ ബ്ലാക് നിറങ്ങളായിരിക്കും കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പില്‍ ഒരുങ്ങുക. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ജീപ് കോമ്പസ് വിപണിയില്‍ അണിനിരക്കുന്നുണ്ട്.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

കോമ്പസിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഡീസല്‍ മോഡലുകളിലെ മാനുവല്‍ ഗിയര്‍ബോക്സ്.

കോമ്പസ് പെട്രോളിലുള്ള 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque -മാണ് ഉത്പാദിപ്പിക്കുക.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ മോഡലിലുണ്ട്. നിലവില്‍ കോമ്പസിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കമ്പനി നല്‍കുന്നുള്ളൂ. ഓള്‍ വീല്‍ ഡ്രൈവ് ഒരുങ്ങുന്നത് ഡീസല്‍ മോഡലില്‍ മാത്രം.

ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

15.34 ലക്ഷം മുതലാണ് കോമ്പസ് പെട്രോള്‍ മോഡലുകള്‍ക്ക് വിപണിയില്‍ വില. ഡീസല്‍ മോഡലുകള്‍ക്ക് വില 16.55 ലക്ഷം മുതലും. വില ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

Source: CarDekho

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass SUV Discounts. Read in Malayalam.
Story first published: Thursday, November 22, 2018, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X