15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

By Staff

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകളാണ്. 2020 ഏപ്രിലിന് മുമ്പ് മുഴുവന്‍ മോഡലുകളെയും ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരണം. നിലവിലെ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കണം. കര്‍ശനമാവാന്‍ പോകുന്ന പുതിയ സുരക്ഷാ ചട്ടങ്ങള്‍ (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) മാനിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും പരിഷ്‌കാരങ്ങളും കാറുകളില്‍ നടപ്പിലാക്കണം.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

നിലവില്‍ 15 കാറുകളാണ് ഇന്ത്യയില്‍ മാരുതിക്കുള്ളത്. ഇവയിലെല്ലാം ഒന്നിലധികം എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ടുതാനും. ഇക്കാരണത്താല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി മാരുതിക്ക് 40 ഓളം എഞ്ചിന്‍, ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ പരിഷ്‌കരിക്കേണ്ടതായി വരും.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

എന്നാല്‍ ഇവിടംകൊണ്ടു കഴിഞ്ഞില്ല. ബിഎസ് VI മലിനീകരണ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എഞ്ചിനുകള്‍ ഒരുക്കിയതിന് ശേഷം പഴയ പ്രകടനക്ഷമതയും ഇന്ധനക്ഷമതയും ഉറപ്പുവരുത്താന്‍ വീണ്ടും ഇതേ യൂണിറ്റുകള്‍ റീട്യൂണ്‍ ചെയ്യണം.

Most Read: 34 വര്‍ഷത്തെ ഓട്ടം മതിയാക്കി മാരുതി ഒമ്‌നി

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

ബിഎസ് VI പരിഷ്‌കാരങ്ങള്‍ക്ക് പുറമെ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുകയാണ് മാരുതിയെ സംബന്ധിച്ചുള്ള അടുത്ത പ്രധാന വെല്ലുവിളി. ഒമ്‌നി, ആള്‍ട്ടോ, വാഗണ്‍ആര്‍, ജിപ്‌സി, ഈക്കോ തുടങ്ങിയ ഒരുപിടി പഴയ മോഡലുകളില്‍ സുരക്ഷ ശരാശരിയില്‍ താഴെയാണ്.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

അതേസമയം പുതുതലമുറ മാരുതി കാറുകള്‍ ഭാരത് NCAP നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് വില്‍പ്പനയ്ക്കു വരുന്നത്. സിയാസ്, എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസൈര്‍, എസ്-ക്രോസ്, ബലെനോ, സെലറിയോ, ഇഗ്നിസ്, ബ്രെസ്സ മോഡലുകള്‍ ഇതില്‍പ്പെടും.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ച ബ്രെസ്സ മാരുതിയുടെ നടപടികള്‍ ശരിയായ ദിശയിലാണെന്ന സൂചന നല്‍കിക്കഴിഞ്ഞു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ബിഎസ് VI, BNVSAP ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റോഹ്ത്തക്ക്, ഗുരുഗ്രാം ശാലകളില്‍ ആവശ്യമായ നടപടികള്‍ തങ്ങള്‍ സ്വീകരിച്ചെന്നു മാരുതി സുസുക്കി ഇന്ത്യാ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിവി രാമന്‍ പറയുന്നു.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

കൂടുതല്‍ ജീവനക്കാരെ ഇരു ശാലകളിലും കമ്പനി നിയോഗിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് കാറുകള്‍ മുഴുവന്‍ പരിഷ്‌കരിക്കാന്‍ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ സഹായവും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ വിപണിയില്‍ പുറത്തിറക്കരുതെന്ന് നിര്‍മ്മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ബിഎസ് VI വാഹനങ്ങള്‍ മാത്രമെ 2020 ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കാന്‍ പാടുള്ളൂ.

Most Read: ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും, 33 വര്‍ഷത്തെ ഓട്ടം മതിയാക്കി മടങ്ങുന്നു

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഉത്തരവ്. ബിഎസ് VI വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള നിര്‍മ്മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുകൂല നിലപാടും വിധിയില്‍ നിര്‍ണ്ണായകമായി.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്. എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു.

15 കാറുകള്‍, 40 വകഭേദങ്ങള്‍ — മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

2016 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ നഗരങ്ങളില്‍ വായു മലിനീകരണം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ബിഎസ് V ഒഴിവാക്കി നേരെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്കു കടക്കാനാണ് കേന്ദ്ര തീരുമാനം. 1991 മുതല്‍ക്കാണ് വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായി നടപ്പിലാകാന്‍ തുടങ്ങിയത്.

Source: AutoCar Pro

More from DriveSpark

Article Published On: Wednesday, December 5, 2018, 11:08 [IST]
English summary
All 15 Maruti Cars To Be BS6 compliant by Jan 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X