വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് സ്വന്തമായി നിറയ്ക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡ്രൈവിംഗ് സമയത്ത് കൃത്യമായ കാഴ്ച്ച ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കാറുകളുടെ വിൻഡ്ഷീൽഡുകൾ (windshield) അഥവാ ഫ്രണ്ട് ഗ്ലാസുകൾ. മുന്നിൽ നിന്നും വരുന്ന കാറ്റിനെയും മറ്റ് തടസങ്ങളെയും എല്ലാം പ്രതിരോധിക്കാനാണ് വാഹനങ്ങളിൽ വിൻഷീൽഡുകൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഡ്രൈവിംഗ് സമയം ഈ ഗ്ലാസിന് വൃത്തിയുണ്ടായിരിക്കേണ്ടത് അത്യാവിശ്യമാണ്.
പൊടിയോ മറ്റ് തടസങ്ങളോ അടിഞ്ഞുകൂടി കിടക്കുകയാണെങ്കിൽ അത് ഡ്രൈവിംഗിനെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. ഇനി വാഹനം ഓടുന്നതിനിടയിൽ ഗ്ലാസിൽ എന്തെങ്കിലും വീണാലോ? കാറുള്ളവർക്കെല്ലാം ഇതിനുള്ള പരിഹാരം അറിയാമെങ്കിലും അറിയാത്ത ആളുകളും ചിലപ്പോൾ നമുക്കിടയിലുണ്ടാവുമല്ലോ. കാർ ഉപയോഗിക്കുന്ന ആളുകൾ തീർച്ചയായും വിൻഡ്ഷീൽഡ് പരിപാലിക്കുന്നതിനെ കുറച്ച് അറിഞ്ഞിരിക്കണം. വിൻഡ്ഷീൽഡ് വൃത്തിയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എവിടെയെങ്കിലും യാത്ര ചെയ്‌ത് പോവുമ്പോഴായിരിക്കാം എന്തെങ്കിലും അഴുക്കുകളോ പക്ഷി കാഷ്ഠമോ ഗ്ലാസിലേക്ക് വീഴുന്നത്. ഈ അവസരത്തിൽ പുറത്തിറങ്ങി വിൻഡ്ഷീൽഡ് വൃത്തിയാക്കാൻ പ്രയാസകരമായ കാര്യമാണ്. ആയതിനാൽ, ആധുനിക കാറുകൾ വൈപ്പർ ഫ്ലൂയിഡുമായാണ് വരുന്നത്. ഇത് ഡ്യുവൽ ജെറ്റിലൂടെ വിൻഡ്‌ഷീൽഡിൽ വെള്ളം സ്പ്രേ ചെയ്യുകയാണ് ചെയ്യാറ്. തുടർന്ന് ഇത് വൈപ്പർ തുടച്ചുനീക്കുകയും ചെയ്യുന്നു. ഒരേസമയം നടക്കുന്ന ഈ പ്രക്രിയ വിൻഡ്ഷീൽഡിലെ അഴുക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.
വിൻഡ്ഷീൽഡ് വൈപ്പർ ഫ്യൂയിഡ് ബോണറ്റിനടയി ഒരു റിസർവോയറിലാണ് സംഭരിച്ചിരിക്കുന്നത്. അത് ഫ്ലൂയിഡ് താഴ്ന്ന നിലയിലെത്തുമ്പോഴെല്ലാം എളുപ്പത്തിൽ വീണ്ടും നിറയ്ക്കാനും കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി, ഈ ഫ്ല്യൂയിഡ് ലോ ലെവലിലായിരിക്കുമ്പോഴെല്ലാം, ലോ വിൻഡ്ഷീൽഡ് വൈപ്പർ ഫ്ലൂയിഡിന്റെ അടയാളം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ വന്ന് ഡ്രൈവറെ അറിയിക്കുന്നുമുണ്ട്. ഇനി ഇത് പ്രദർശിപ്പിച്ചില്ലെങ്കിലും വിൻഡ്ഷീൽഡ് വാഷർ ജെറ്റുകൾ ഇടപഴകുമ്പോഴെല്ലാം ഒന്നും സ്പ്രേ ചെയ്യുന്നില്ലെങ്കിൽ, റിസർവോയർ റീഫിൽ ചെയ്യാനുള്ള സമയമായെന്ന് മനസിലാക്കാം.

മിക്ക വാഹനങ്ങളിലും വാഷർ ഫ്ലൂയിഡ് റീഫിൽ ചെയ്യുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്. ഇതിന് ഒരു ഉപകരണവും ആവശ്യമില്ലെന്നതാണ് ശ്രദ്ധേയം. ഏതെങ്കിലും ആക്‌സസറി ഷോപ്പുകളിൽ നിന്നും പുതിയ വാഷർ ഫ്ലൂയിഡ് വാങ്ങി റിസർവോയർ റീഫിൽ ചെയ്യുക. സാധാരണയായി നമ്മളിൽ പലരും ഇതിന് പകരമായി ഷാമ്പൂ അല്ലെങ്കിൽ മറ്റെന്തെങ്കിലും സോപ്പ് വെള്ളമാണ് ഇതിനായി നിറയ്ക്കാറ്.
പക്ഷേ ഗ്ലാസ് വൃത്തിയാക്കാൻ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതാവും ഉചിതം. ഇതിനേക്കാൾ ഫലപ്രദമായി വാഷർ ഫ്ലൂയിഡിന് പ്രവർത്തിക്കാനും ഗ്ലാസ് വൃത്തിയാക്കാനും സഹായിക്കും. കാർ വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ സ്വന്തമായി നിറക്കാം എന്ന് ഒന്നു പറഞ്ഞുതരാം. അറിയാത്ത ആളുകൾക്ക് ഇനി പറയുന്ന വഴികൾ പരീക്ഷിച്ചാൽ അധിക പണം ചെലവഴിക്കേണ്ടിയും വരില്ല.

ആദ്യം നിങ്ങളുടെ കാറിന്റെ ബോണറ്റ് തുറന്ന് എഞ്ചിൻ ബേയിൽ വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് റിസർവോയർ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് കണ്ടെത്തുക. സാധാരണയായി അതിൽ ഒരു നീല ക്യാപ്പും അതിൽ വിൻഡ്ഷീൽഡ് വൈപ്പർ അടയാളവും ഉണ്ടാകും. കാറിന്റെ മോഡൽ ഇയർ, നിർമാണം, മോഡൽ എന്നിവയെ ആശ്രയിച്ച് വിൻഡ്ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് റിസർവോയർ നിരവധി സ്ഥലങ്ങളിൽ സ്ഥിതിചെയ്യാം. അത് കണ്ടെത്തുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, മാർഗനിർദ്ദേശത്തിനായി ഓണേഴ്‌സ് മാനുവൽ പരിശോധിക്കാം.
രണ്ടാമതായി ക്യാപ്പ് തുറന്ന് ഫ്ലൂയിഡ് റിസർവോയറിന് കേടുപാടുകളോ ഓട്ടയോ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം തകരാറുകളൊന്നുമില്ലെങ്കിൽ നല്ല ഫ്ലൂയിഡുമായി മിക്‌സ് ചെയ്‌ത വെള്ളം ഒരു ഫണൽ ഉപയോഗിച്ച് റിസർവോയറിലേക്ക് പകർത്താം. എന്നാൽ ഇതിന്റെ കപ്പാസിറ്റി മുഴുവൻ നിറക്കേണ്ടതില്ല. അൽപം വായൂ കയറാനുള്ള സ്ഥലം വിട്ടതിന് ശേഷം മാത്രമേ നിറയ്ക്കാവൂ.

അവശിഷ്ടങ്ങളോ അഴുക്കുകളോ റിസർവോയറിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. കാരണം ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ വിൻഡ്‌ഷീൽഡിലേക്കുള്ള ഫ്ലൂയിഡ് ലൈനിനെ ഇത് തടസപ്പെടുത്തും. റിസർവോയർ ആവശ്യമായ അളവിൽ നിറഞ്ഞുകഴിഞ്ഞാൽ ഫ്ലൂയിഡ് ഒഴിക്കുന്നത് നിർത്തി ക്യാപ്പ് അടയ്ക്കുക. എന്നിട്ട് വാഷർ ഒന്നു പ്രവർത്തിപ്പിച്ച് ഉറപ്പാക്കുകയും ചെയ്യാം. സ്പ്രേയർ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ബോണറ്റ് അടക്കാവൂ.


Click it and Unblock the Notifications








