സിനിമ നടികൾക്ക് പോലുമില്ല! 4 കോടിയുടെ റേഞ്ച് റോവർ വാങ്ങി പാർവതി, ഈ സംരംഭകയെ മനസിലായോ
കാനഡ, യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആളുകളെ സഹായിക്കുന്ന മൾട്ടി നാഷണൽ കൺസൾട്ടൻസി സ്ഥാപനമായ ആംസ്റ്റർ ഇമിഗ്രേഷൻ സർവീസസിനെ കുറിച്ച് കേൾക്കാത്ത മലയാളികളുണ്ടാവില്ല. ആംസ്റ്റർ ഗ്രൂപ്പിന്റെ സ്ഥാപകയും സിഇഒയുമായ പാർവതിയും സ്ത്രീ സംരംഭക എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഇമിഗ്രേഷൻ സർവീസ് മാത്രമല്ല കേട്ടോ, ദുബായിയിലെ ദേ പുട്ടിന്റെ പിന്നിലെ ശക്തിയും ഇവർ തന്നെയാണ്. വിവാദങ്ങളിലും തീരെ പഞ്ഞമില്ലാത്ത ആംസ്റ്റർ ഗ്രൂപ്പിനെതിരെ നിരവധി പരാതികളും ഒരിടയ്ക്ക് ഉയർന്നുവന്നിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്, കൂലിപ്പട്ടാളത്തിൽ ചേർക്കാൻ ശ്രമം തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നുവന്നത്.
എന്നാൽ ഇതിലൊന്നും തളരാതെ സംരംഭകയായ പാർവതി മുന്നേറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ആഡംബര വാഹനശേഖരത്തിന്റെ പേരിലും പാർവതി ശ്രദ്ധേയയാണ്. ദുബായിൽ റോൾസ് റോയ്‌സ് വാങ്ങി വണ്ടിഭ്രാന്തൻമാരുടെ മനസിൽ കുടിയേറിയ സുന്ദരി ഇപ്പോഴിതാ കോടികൾ വില വരുന്ന മറ്റൊരു ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ആവശ്യങ്ങൾക്കായാണ് സംരംഭക പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

റോൾസ് റോയ്‌സ് ഗോസ്റ്റ്, ലാൻഡ് റോവർ ഡിഫൻഡർ 110 HSE, മെഴ്‌സിഡസ് ബെൻസ് G63 AMG തുടങ്ങിയ വമ്പൻ കാറുകളുള്ള പാർവതിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലേംഗ് വീൽബേസാണ്. ഏകദേശം 3.50 കോടി മുതൽ 4 കോടി രൂപ വരെയാണ് അത്യാഡംബര വാഹനത്തിനായി കേരളത്തിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ.
നമ്മുടെ സൂപ്പർ താരങ്ങളായ മോഹൻലാൽ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് പോലുള്ളവരും റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലേംഗ് വീൽബേസ് മോഡൽ ഉപയോഗിക്കുന്നുണ്ട്. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നുമാണ് പാർവതിയും തന്റെ പുതിയ എസ്‌യുവി വാങ്ങിയിരിക്കുന്നത്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ഇന്ത്യൻ വിപണിയിൽ സ്റ്റാൻഡേർഡ് വീൽബേസ് (SWB), ലോംഗ് വീൽബേസ് (LWB) എന്നിങ്ങനെ രണ്ട് ബോഡി സ്റ്റൈലുകളിലാണ് വരുന്നത്.

ഇതിൽ രണ്ടാമത്തേത് 7 സീറ്റുകളുള്ള മോഡലായും ഉപയോഗിക്കാം. മികച്ച സ്ഥലസൗകര്യം, സുഖസൗകര്യങ്ങൾ, പ്രായോഗികത, ആഡംബരം എന്നിവ കാരണം മിക്ക സെലിബ്രിറ്റികളും ഓട്ടോബയോഗ്രഫിയുടെ LWB പതിപ്പാണ് സ്വന്തമാക്കാറുള്ളത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ലാൻഡ് റോവറിന്റെ എസ്‌യുവി വിപണനത്തിന് എത്തുന്നത്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ പെട്രോൾ മോഡലുകൾക്ക് 523 bhp കരുത്തിൽ പരമാവധി 750 Nm torque വരെ നൽകുന്ന 4.4 ലിറ്റർ എഞ്ചിനാണ് തുടിപ്പേകുന്നത്.
അതേസമയം ഡീസൽ വേരിയന്റുകൾ 346 bhp പവറിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ 8 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. കാഴ്ച്ചയിലേതു പോലെ തന്നെ എസ്‌യുവിയിലെ യാത്രയും അതിഗംഭീരമായിരിക്കും. ഒരു റേഞ്ച് റോവറിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫീച്ചർ സമ്പന്നമായാണ് ബ്രിട്ടീഷ് ബ്രാൻഡ് വാഹനത്തിന്റെ പുതിയ ക്യാബിൻ ഒരുക്കിയിരിക്കുന്നത്. മെറിഡിയനിൽ നിന്നുള്ള 35-സ്പീക്കർ സൗണ്ട് സിസ്റ്റവമാണ് എടുത്തു പറയേണ്ട ഒന്ന്.

അതോടൊപ്പം തന്നെ വീൽ വൈബ്രേഷനുകൾ, എഞ്ചിൻ ശബ്ദം, ടയർ ശബ്ദം, റോഡ് ശബ്ദം, മറ്റ് ആംബിയന്റ് ശബ്ദങ്ങൾ എന്നീ ശബ്ദ തരംഗത്തെ എതിർക്കുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സാങ്കേതികവിദ്യയും റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ ഒരുക്കിയിട്ടുണ്ട്. സമഗ്രമായ വാഹന വിവരങ്ങൾ പ്രദർശിപ്പിക്കുന്ന 13.1 ഇഞ്ച് കൂറ്റൻ സ്‌ക്രീനും യാത്രകളിൽ ഉപയോഗപ്രദമാണ്. ഫ്ലോട്ടിംഗ്-ടൈപ്പ്, ഓൾ-ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ റേഞ്ച് റോവർ അവതരിപ്പിക്കുന്നു.
തീർന്നിട്ടില്ല, ഹെഡ്-അപ്പ് ഡിസ്പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, പിൻസീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ശിഖർ ധവാൻ തന്റെ യാത്രകൾക്കായി കൂടെക്കൂട്ടിയിരിക്കുന്ന പുത്തൻ ലക്ഷ്വറി എസ്‌യുവിയുടെ പ്രത്യേകതകളാണ്. പുറംകാഴ്ച്ചകളിലേക്ക് വന്നാൽ പുതിയ ലാൻഡ് റോവർ റേഞ്ച് റോവറിന് അതിന്റെ മുൻഗാമികളെ അപേക്ഷിച്ച് സമൂലവും അതുല്യവുമായ രൂപകൽപ്പനയുണ്ടെന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും.
ഹെഡ്‌ലാമ്പുകളിൽ പ്രൊജക്ടർ എൽഇഡി ലൈറ്റുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും കമ്പനി നൽകിയിട്ടുണ്ട്. അതേസമയം ഒരു പ്രീമിയം ടച്ചുള്ള പുതിയ ബമ്പർ തികച്ചും മികവാർന്നതാണ്. റേഞ്ച് റോവർ വെലാറിൽ കാണുന്ന ഫ്ലഷ് ഫിറ്റിംഗ് ഡിസൈനിനോട് സാമ്യമുള്ള പുതുക്കിയ ഡോർ ഹാൻഡിലുകളുണ്ടെങ്കിലും എസ്‌യുവി അതിന്റെ സൈഡ് പ്രൊഫൈലിൽ ഐക്കണിക് രൂപഘടന നിലനിർത്തിയിരിക്കുന്നതും പ്രശംസനീയം തന്നെയാണ്.


Click it and Unblock the Notifications