വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

2023 മുതല്‍ പരമ്പരാഗത ഫോസില്‍ ഫ്യുവല്‍ പൂര്‍ണ്ണമായി നീക്കി വാഹനമേഖലയില്‍ വൈദ്യുതീകരണത്തിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ പ്രതിസന്ധിയിലാവുന്നത് നഗരത്തിലെ ഇന്ധന വിപണന രംഗത്ത് ഇറക്കിയിരിക്കുന്ന 1.2 ലക്ഷം കോടിയുടെ നിക്ഷേപമാണ്.

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ചയ്ക്കും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും പദ്ധതികള്‍ നടപ്പിലാക്കുന്ന നീതി ആയോഗ് 2030 -ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍കാവൂ എന്ന നിലപാടിലാണ്.

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

നിലവില്‍ വിവധ മേഖലകളിലുള്ള പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ നിര്‍ത്തുന്നതിന് അതാത് മേഖലകള്‍ക്കും കാലയളവുകള്‍ വേര്‍തിരിച്ച് നല്‍കിയിരിക്കുകയാണ്. മുച്ചക്ര വാഹനങ്ങള്‍ക്ക് 2023 ഏപ്രില്‍ വരെയും, 150 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2025 ഏപ്രില്‍ വരെയും, ടാക്ക്‌സികള്‍ക്ക് 2026 ഏപ്രില്‍ വരേയുമാണ് അനുവദിച്ചിരിക്കുന്ന കാലയളവ്.

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

വാഹനങ്ങളുടെ വൈദ്യുതീകരണ പദ്ധതി മിക്ക വാഹന നിര്‍മ്മാതാക്കളേയും അധൈര്യപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ലേലങ്ങളിലൂടെ വലിയ തുക ചിലവഴിച്ച് നഗരങ്ങളില്‍ ഗ്യാസ് വിതരണത്തിന് ലൈസന്‍ശ് നേടിയ പല വാഹന നിര്‍മ്മാതാക്കളും വളരെ ആശങ്കയിലാണ്. നഗരത്തിലെ ഗ്യാസ് വിതരണ വ്യവസായത്തിന് ഇത് വളരെ വലിയൊരു തിരിച്ചടിയാണ്.

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം പുതിയതായി ലൈസന്‍സ് ലഭിച്ചവരെ വളരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലൈസന്‍സ് ലഭിക്കുന്നതിനായി കമ്പനികള്‍ പൂര്‍ത്തീകരിക്കാം എന്ന് നല്‍കിയ വാഗ്ദത്തങ്ങള്‍ പലതും നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥയിലാണിപ്പോള്‍. മേഖലയില്‍ ഇത്തരം അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് ബാങ്കുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

വൈദ്യുത പദ്ധതികള്‍ എങ്ങനെ മേഖലയെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, അദാനി ഗ്യാസ് എന്നീ വ്യവസായ വമ്പമാരോട് അന്വേഷണം നടത്തിയെങ്കിലും ഇതിനെപ്പറ്റി പ്രതികരിക്കാന്‍ ആരും തന്നെ തയ്യാറായില്ല.

Most Read: ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

ഒരു വര്‍ഷത്തിന് മുമ്പാണ് രാജ്യത്തിന്റെ പകുതി ജനസംഖ്യുമായി ബന്ധിപ്പിക്കാന്‍ 136 ഭൂമിസാസ്ത്ര മേഖലകളില്‍ പുതിയ ലൈസന്‍സുകള്‍ നല്‍കിയത്. ഈ ലൈസന്‍സുകള്‍ നേടിയെടുക്കാനായി 20 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും 3.5 കോടി ഭവനങ്ങള്‍ സംയോജിപ്പിക്കാന്‍ 7,200 CNG ഗ്യാസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതികള്‍ക്ക് ഇപ്പോള്‍ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.

Most Read: എംജി ഹെക്ടര്‍ - എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

വാഹനങ്ങളുടെ വൈദ്യുതീകരണം രാജ്യത്തെ പെട്രോളിയം രംഗത്തെ ഏറ്റവും ലാഭകരമായ CNG -യുടെ വില്‍പ്പനയെ വളരെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മുച്ചക്ര വാഹനങ്ങളും ടാക്ക്‌സികളുമായിരുന്നു CNG -യുടെ പ്രധാന ഉപഭോക്താക്കള്‍. ഇത്തരം വാഹനങ്ങള്‍ വൈദ്യുതീകരിച്ചാല്‍ CNG വില്‍പ്പന രാജ്യത്ത് കൂപ്പ് കുത്തുമെന്നതില്‍ ഒരു സംശയവുമില്ല.

Most Read: രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

വാഹന മേഖലയിലെ വൈദ്യുതീകരണം: CNG പമ്പുകള്‍ക്ക് വന്‍ തിരിച്ചടി

വീട്ട് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന LPG പൈപ്പ് ലൈനുകള്‍ വഴിയാക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഒരു പക്ഷേ അങ്ങനെ ചെയ്താലും അവയുടെ ഉപയോഗം വളരെ ചെറിയ തോതിലായിരിക്കും. വ്യവാസ സ്ഥാപനങ്ങള്‍ ഇവ ഉപയോഗിക്കുമെങ്കിലും എല്ലാ സ്ഥലങ്ങളിലും ഇത്തരം വലിയ സ്ഥാപനങ്ങള്‍ ഉണ്ടാവണമെന്നില്ല. അതിലുപരി ഇത്തരം സ്ഥാപനങ്ങള്‍ക്ക് CNG -യിലും വിലക്കുരവില്‍ മറ്റ് ഇന്ധനങ്ങള്‍ ലഭിക്കുന്നത് വീണ്ടും CNG -യുെട വിപണി ഇടിക്കും.

Source: Economic Times

Most Read Articles

Malayalam
English summary
EV Covertion Hits the CNG industry badly. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X