രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

നാലു വര്‍ഷം മുന്‍പ് നിര്‍ത്തിയെങ്കിലും ലോകമെങ്ങും മിത്സുബിഷി ലാന്‍സറിന് ആരാധകരേറെയാണ്. 2015 -ല്‍ ഇവോ X -ന് ശേഷം മറ്റൊരു ലാന്‍സര്‍ കാറിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി പുറത്തിറക്കിയിട്ടില്ല. ഐതിഹാസിക ലാന്‍സറിന്റെ പത്തു തലമുറകള്‍ക്ക് വാഹന ലോകം സാക്ഷിയായിട്ടുണ്ട്.

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ലോക റാലി ചാമ്പ്യന്‍ഷിപ്പില്‍ സുബാരു ഇംപ്രസ്സയുമായി നടത്തിയ പോരാട്ടങ്ങളാണ് മിത്സുബിഷി ലാന്‍സറിന്റെ പേര് ലോകം മുഴുക്കെ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ലാന്‍സര്‍ വിസ്മൃതിയിടഞ്ഞിട്ട് നാലു വര്‍ഷം കഴിഞ്ഞു. ലാന്‍സറോളം പ്രചാരം നേടിയ മറ്റൊരു കാര്‍ മിത്സുബിഷി നിരയില്‍ ശേഷം പിറന്നിട്ടില്ല.

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ലാന്‍സറിനെ നിര്‍ത്തിയ തീരുമാനം തെറ്റായിരുന്നോ? കമ്പനി ആലോചിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ലാന്‍സറിന് രണ്ടാം ജന്മം നല്‍കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ മിത്സുബിഷി ആരംഭിച്ചിരിക്കുന്നു. പ്രകടനക്ഷമത കൂടിയ സെഡാനായോ, ഹാച്ച്ബാക്കായോ ലാന്‍സര്‍ തിരിച്ചുവരും. റെനോ-നിസാന്‍ കമ്പനികളുമായി സഹകരണം ഉറപ്പിച്ച അടിസ്ഥാനത്തില്‍ ലാന്‍സറിനായി പുതിയ അടിത്തറയും പവര്‍ട്രെയിനും കണ്ടെത്താന്‍ മിത്സുബിഷിക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

റെനോ-നിസാന്‍ കമ്പനികള്‍ ഉപയോഗിച്ചുവരുന്ന CMF-CD F4 മോഡ്യുലാര്‍ ഡിസൈന്‍ പ്ലാറ്റ്‌ഫോം പുതുതലമുറ ലാന്‍സര്‍ ഇവോ പങ്കിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതലമുറ റെനോ മെഗെയ്ന്‍ RS -ന്റെ എഞ്ചിനായിരിക്കും ലാന്‍സറിന് ലഭിക്കുക. 340 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാന്‍ മെഗെയന്‍ RS -ലെ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ പ്രാപ്തമാണ്.

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

2015 -ല്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ ലാന്‍സര്‍ ഇവോ X -ന് 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനായിരുന്നു മിത്സുബിഷി നല്‍കിയത്. അന്ന് കാര്‍ കുറിച്ചതാകട്ടെ 294 bhp കരുത്തും 366 Nm torque ഉം. എന്തായാലും മെഗെയ്ന്‍ RS -ലെയും ലാന്‍സറിലെയും എഞ്ചിനുകള്‍ തമ്മില്‍ വ്യത്യാസം കുറിക്കുമെന്നാണ് സൂചന.

Most Read: എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

കാരണം വരാനിരിക്കുന്ന റെനോയുടെ പുതിയ പതിപ്പ് മുന്‍ വീല്‍ ഡ്രൈവ് ഘടന പിന്തുടരും. മറുഭാഗത്ത് ലാന്‍സര്‍ ഇവോ മിത്സുബിഷിയുടെ വിഖ്യാത S-AWC ഓള്‍ വീല്‍ ഡ്രൈവ് യൂണിറ്റില്‍ നിന്നും മാറി ചിന്തിക്കില്ല. രണ്ടാംവരവ് ആഘോഷമാക്കാന്‍ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും പുതുതലമുറ ലാന്‍സര്‍ ഇവോയ്ക്ക് കമ്പനി സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്.

Most Read: 9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

മിത്സുബിഷി ലാന്‍സര്‍ ഇന്ത്യയില്‍

1973 -ല്‍ മിത്സുബിഷി നിരയില്‍ കീയ്ക്കും ഗലാന്‍ഡിനുമിടയിലെ അകലം കുറച്ചാണ് ലാന്‍സര്‍ വില്‍പ്പനയ്ക്ക് വന്നത്. പിന്നെയും രണ്ടു പതിറ്റാണ്ടുകള്‍ വേണ്ടിവന്നു മിത്സുബിഷി ലാന്‍സര്‍ ഇന്ത്യന്‍ തീരത്തെത്താന്‍. 1998 -ലാണ് മിത്സുബിഷി ലാന്‍സര്‍ ആദ്യമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വന്നത്.

Most Read: ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ലാന്‍സറില്‍ പത്തു തലമുറകള്‍ കടന്നുപോയെങ്കില്‍ കാറിന്റെ ഇന്ത്യന്‍ പതിപ്പിന് രണ്ടു തവണ മാത്രമാണ് പരിഷ്‌കാരങ്ങള്‍ ലഭിച്ചത്. 2006 -ല്‍ ലാന്‍സര്‍ സീഡിയ വന്നു. ശേഷം 2011 -ല്‍ ലാന്‍സര്‍ ഇവോയും (പത്താം തലമുറ) മിത്സുബിഷി നിരയിലെത്തി. പക്ഷെ പ്രതീക്ഷിച്ചപോലെ വലിയ വിജയം കുറിക്കുന്നതില്‍ ലാന്‍സര്‍ ഇവോ ഇന്ത്യയില്‍ പരാജയപ്പെട്ടു. ഉയര്‍ന്ന വില കാറിന്റെ പ്രചാരത്തില്‍ തിരിച്ചടിയായി.

Source: Motor1

More from DriveSpark

Article Published On: Friday, June 28, 2019, 15:09 [IST]
English summary
Mitsubishi Lancer Evo To Come Back Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X