റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

റോഡിലും ട്രെയിൻ ട്രാക്കിലും ഓടിക്കാൻ കഴിയുന്ന ഒരു വാഹനത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ടൻ പ്രവർത്തനക്ഷമമാകാൻ സാധ്യതയുള്ള ഈ വാഹനത്തെ കുറിച്ച് കേൾക്കാനല്ല, കാണാൻ തന്നെ ഉടൻ തയാറായിക്കോ.

റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

ജപ്പാനിലെ ഒരു ചെറിയ ഗതാഗത കമ്പനി കുറച്ചുകാലമായി അത്തരമൊരു ഡ്യുവൽ മോഡ് വാഹനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 23 യാത്രക്കാർക്ക് ഇരിക്കാവുന്ന സാധാരണ മിനിബസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഈ വാഹനം.

റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

ജപ്പാനിലെ ടോക്കുഷിമ പ്രിഫെക്ചറിലെ ആസാ കടൽത്തീര റെയിൽ‌വേ കോർപ്പറേഷൻ ഇത് വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്‌ത് വരുന്നത്. ഒരു ബട്ടൺ അമർത്തിയാൽ വാഹനത്തിന് ബസ് മോഡിലേക്കും ട്രെയിൻ മോഡിലേക്കും ഇതിന് മാറാൻ കഴിയുമെന്നാണ് പ്രത്യേകത.

റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

ട്രെയിൻ ട്രാക്കുകൾക്കായുള്ള ഒരു ജോഡി വീലുകൾ ഏകദേശം 15 സെക്കൻഡിനുള്ളിൽ വാഹനത്തിന്റെ അടിയിൽ നിന്ന് ഉയർന്നുവരുന്ന സംവിധാനമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

ഇത് ട്രെയിൻ ട്രാക്കുകളിൽ എളുപ്പത്തിൽ ഓടാൻ കഴിവുള്ള ഒരു ചെറിയ റെയിൽ കോച്ചായി മാറുകയും ചെയ്യും. റെയിൽ‌വേ ട്രാക്കുകളിൽ ഡ്യുവൽ‌ മോഡ് വാഹനത്തിന് ആറ് വീലുകൾ ഉപയോഗിച്ച്‌ 30 കിലോമീറ്റർ‌ വേഗതയിൽ‌ സഞ്ചരിക്കാൻ കഴിയും.

പ്രദേശത്തെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബസുകളിലേക്കും ട്രെയിനുകളിലേക്കും മാറി മാറി സഞ്ചരിക്കാതെ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ സഹായിക്കുന്നതിനായാണ് വാഹനം വികസിപ്പിക്കുന്നത്.

റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

അവ-കൈനാൻ സ്റ്റേഷനും കൈഫു സ്റ്റേഷനും ഇടയിലുള്ള പാതയിലാണ് ഡ്യുവൽ മോഡ് വാഹനം കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. റോഡുകളിൽ സഞ്ചരിക്കാനും ട്രാക്കുകളിലൂടെ സഞ്ചരിക്കാനും കഴിയുന്ന ഡ്യുവൽ മോഡ് വാഹനം (DMV) ASA കടൽത്തീര റെയിൽ‌വേയിൽ ഉൾപ്പെടുത്താനാണ് പദ്ധതി.

റോഡിലും ട്രെയിൻ ട്രാക്കിലും ഓടും; കേട്ടിട്ടുണ്ടോ അത്തരം ഒരു വാഹനത്തെ കുറിച്ച്?

എല്ലാം ശരിയായി നടന്നുവെങ്കിൽ വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ഈ സവിശേഷ പൊതുഗതാഗതം ആരംഭിക്കാം. സമാരംഭിക്കുമ്പോൾ ലോകത്തിലെ ആദ്യത്തെ വാണിജ്യ ഡ്യുവൽ മോഡ് വാഹന ഗതാഗത സേവനമാകുമിത്.

Source: Asatetu

Most Read Articles

Malayalam
English summary
Ever Heard Of A Vehicle That Can Run On Both Tarmac Roads And Train Tracks. Read in Malayalam
Story first published: Wednesday, July 21, 2021, 9:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X