ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ ഫീച്ചറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ഏവിയേഷനും വാഹന മേഖലയും തമ്മിൽ പണ്ടേ ശക്തമായ ബന്ധമാണുള്ളത്. വ്യോമയാന വ്യവസായം കണ്ടുപിടിച്ചതും നടപ്പിലാക്കിയതുമായ നിരവധി സാങ്കേതികവിദ്യകൾ പിന്നീട് ഓട്ടോമൊബൈൽ വ്യവസായം സ്വീകരിക്കുകയുണ്ടായി. അത്തരത്തിലുള്ള ഒരു ഇൻ-കാർ ടെക്നോളജി എയ്ഡഡ് സവിശേഷതയാണ് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD). യുദ്ധവിമാനങ്ങൾക്കായി വ്യോമയാന വ്യവസായമാണ് ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും.

എന്നിരുന്നാലും പിന്നീട് ഈ സാങ്കേതികവിദ്യ വാഹന വ്യവസായവും സ്വീകരിച്ചു. തുടക്കത്തിൽ ഹൈ-എൻഡ് കാറുകളിൽ മാത്രമായിരുന്നു ഹെഡ്-അപ്പ് ഡിസ്പ്ലേകൾ (HUD) ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ വർധിച്ച സാങ്കേതിക വികസനത്തോടെ നിരവധി മിഡ്-റേഞ്ചിലുള്ളതും വിലയുടെ കാര്യത്തിൽ താങ്ങാനാവുന്നതുമായ കാറുകളും ഈ സവിശേഷത കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിൽ HUD-യുടെ ലഭ്യതയാണ് ഏറ്റവും പുതിയ ഉദാഹരണം. ഇതിലൂടെ സാധാരണക്കാർക്കും ഈ ഫീച്ചർ ലഭ്യമായി തുടങ്ങി.

ഹെഡ്-അപ്പ് ഡിസ്പ്ലേ ഫീച്ചറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

കാറുകളിലേക്കുള്ള ഹെഡ്-അപ്പ് ഡിസ്പ്ലേയുടെ വരവ്

ഹെഡ്-അപ്പ് ഡിസ്‌പ്ലേ അല്ലെങ്കിൽ HUD എന്നത് വിൻഡ്‌സ്‌ക്രീനിലോ മറ്റേതെങ്കിലും സുതാര്യമായ പാനലിലോ ഉള്ള പ്രധാനപ്പെട്ട വിവരങ്ങൾ കാണിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇത് ഡ്രൈവർക്ക് മുന്നിലുള്ള റോഡിൽ തന്റെ കാഴ്ച്ച നിലനിർത്താൻ അനുവദിക്കുന്നു. ചുരുക്കത്തിൽ HUD ഡ്രൈവറുടെ ദൃശ്യപരതയെ ബാധിക്കാതെ സൂക്ഷിക്കുന്നുവെന്ന് പറയാം. തൽഫലമായി ഇത് മികച്ച ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്നു. 1940-കളിൽ തന്നെ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് (RAF) യുദ്ധവിമാനങ്ങളാണ് ഈ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചതെങ്കിലും വാഹന ലോകം സാങ്കേതികവിദ്യയിൽ മെച്ചം കാണുകയും 1980 കളുടെ അവസാനത്തിൽ അത് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.

1988-ൽ ഓൾഡ്‌സ്‌മൊബൈൽ കട്ട്‌ലാസ് കൺവെർട്ടിബിളിന്റെ ലിമിറ്റഡ് ഇൻഡി പേസ് കാർ എഡിഷൻ HUD ഉള്ള ആദ്യത്തെ കാറായി മാറി. സ്പീഡോമീറ്ററിന്റെയും ഇൻഡിക്കേറ്ററുകളുടെയും ലളിതമായ റീഡിംഗ് കാണിക്കുന്നതിനാണ് ഇത് അന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പരീക്ഷണാത്മക ഫീച്ചറിന് അങ്ങേയറ്റം നല്ല പ്രതികരണം ലഭിച്ചപ്പോൾ ഷെവർലെ കോർവെറ്റിലും മറ്റ് കാറുകളിലും ജനറൽ മോട്ടോർസ് ഇത് ഉപയോഗിക്കാൻ തുടങ്ങി. എന്നിരുന്നാലും ഈ സവിശേഷത പിന്നീട് കമ്പനി ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്തു. 1989-ൽ നിസാൻ തങ്ങളുടെ 240SX-ൽ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഹെഡ് അപ് ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് കാർ നിർമാതാക്കളായി മാറി. അതിനുശേഷം പ്രീമിയം കാറുകൾക്കും ചില ലോ-ബജറ്റ് മോഡലുകൾക്കും ഈ ഫീച്ചർ ഒരു സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഒന്നായി മാറി.

ഹെഡ്-അപ്പ് ഡിസ്പ്ലേയുടെ വ്യത്യസ്‌ത തരങ്ങൾ

നിലവിൽ വാഹന വ്യവസായത്തിൽ രണ്ട് തരം ഹെഡ്-അപ്പ് ഡിസ്പ്ലേ സംവിധാനങ്ങൾ ലഭ്യമാണ്. ഒന്ന് പ്രൊജക്ഷൻ അധിഷ്ഠിത ഡിസ്പ്ലേയാണ്. മറ്റൊന്ന് റിഫ്ലെക്ഷൻ അടിസ്ഥാനമാക്കിയുള്ള ഡിസ്പ്ലേയാണ്. സ്പീഡ് നാവിഗേഷൻ ഡാറ്റ, റെവ് കൗണ്ടർ, വിൻഡ്ഷീൽഡിന്റെ ഒരു പ്രത്യേക ഭാഗത്ത് ഇന്ധന ഉപഭോഗം തുടങ്ങിയ വിവരങ്ങൾ പ്രൊജക്റ്റ് ചെയ്യുന്നതിന് പ്രൊജക്ഷൻ അടിസ്ഥാനമാക്കിയുള്ള ഡിസ്പ്ലേ എൽഇഡി ലൈറ്റുകളോ ലേസറുകളോ ഉപയോഗിക്കുന്ന സംവിധാനമാണ് പതിവ്. ഈ സാങ്കേതികവിദ്യ ഡിസ്പ്ലേ തെളിച്ചമുള്ളതും വ്യക്തവുമാണെന്ന് ഉറപ്പാക്കുന്നു. ഇരുണ്ട ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ലൈറ്റ് ബ്ലീഡ് ഇല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ഹെഡ്-അപ്പ് ഡിസ്പ്ലേ വിലയേറിയതും പ്രീമിയം കാറുകളിൽ മാത്രമേ ലഭ്യമാകൂ.

മറ്റൊരു തരം HUD സിസ്റ്റം ഒരു റിഫ്ലെക്ഷൻ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് പ്രത്യേകം രൂപകൽപ്പന ചെയ്ത സുതാര്യമായ ഗ്ലാസാണ് ഉപയോഗിക്കുന്നത്. ഇത് പ്രൊജക്ഷൻ അടിസ്ഥാനമാക്കിയുള്ള ഹെഡ്-അപ്പ് ഡിസ്പ്ലേ പോലെ ഷാർപ്പായതല്ല. കൂടാതെ, ഇരുണ്ട ഡ്രൈവിംഗ് പരിതസ്ഥിതികളിൽ ഉയർന്ന ലൈറ്റ് ബ്ലീഡുമായി ഇത് വരുന്നു. എന്നിരുന്നാലും റിഫ്ലെക്ഷൻ അധിഷ്‌ഠിത HUD സാങ്കേതികവിദ്യയുടെ പ്രയോജനം അവ പ്രൊജക്ഷൻ അടിസ്ഥാനമാക്കിയുള്ളതിനേക്കാൾ വളരെ വില കുറഞ്ഞതാണ് എന്നതാണ്. കൂടാതെ വലിയ കാലിബ്രേഷൻ ഇല്ലാതെ തന്നെ മിക്ക കാറുകളിലും പ്ലഗ് ആൻഡ് പ്ലേ സൊല്യൂഷൻ ആയി അവ ഉപയോഗിക്കാനാകും. ഇത്തരത്തിലുള്ള സാങ്കേതികവിദ്യ പ്രധാനമായും മിഡ് റേഞ്ചിലുള്ള താങ്ങാനാവുന്ന വാഹനങ്ങളിലാണ് പൊതുവേ കാണാറുള്ളത്.

ഹെഡ്-അപ്പ് ഡിസ്പ്ലേയുടെ പ്രയോജനങ്ങൾ

ഹെഡ്-അപ്പ് ഡിസ്പ്ലേ പ്രാഥമികമായി ഒരു സജീവ സുരക്ഷാ ഫീച്ചറാണ്. ഡ്രൈവിംഗ് സമയത്ത് ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് താഴേക്ക് നോക്കേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു. റോഡിൽ നിന്നും കണ്ണെടുക്കാതെ തന്നെ മറ്റ് വിവരങ്ങൾ അറിയാൻ ഇവ ഡ്രൈവറിനെ അനുവദിക്കുന്നു. അങ്ങനെ സുരക്ഷിതമായ ഡ്രൈവിംഗ് HUD ഉറപ്പാക്കുന്നു. നാവിഗേഷൻ ഗൈഡൻസ്, വാണിംഗ് ലൈറ്റുകൾ, എഞ്ചിൻ റിവേഴ്‌സ് തുടങ്ങിയ വൈവിധ്യമാർന്ന വിവരങ്ങൾ പ്രദർശിപ്പിക്കാൻ കഴിവുള്ള HUD സാങ്കേതികവിദ്യ മുമ്പത്തേക്കാൾ വളരെ മുന്നേറിക്കഴിഞ്ഞു.

HUD ഉള്ള ഇന്ത്യയിലെ കാറുകൾ

ഇന്ത്യയിൽ, നിലവിൽ 35-ലധികം കാറുകൾ ഹെഡ്-അപ്പ് ഡിസ്പ്ലേ ഫീച്ചർ ഉപയോഗിച്ച് വിപണിയിൽ എത്തുന്നുണ്ട്. അതിൽ മെർ‌സിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലെക്‌സസ്, ജാഗ്വർ, ലാൻഡ് റോവർ, വോൾവോ, മിനി തുടങ്ങിയ ആഡംബര കാർ ബ്രാൻഡുകളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. എന്നിരുന്നാലും മാരുതി സുസുക്കി ബലേനോയ്‌ക്കൊപ്പം കിയ സെൽറ്റോസും ടൊയോട്ട കാമ്രിയും HUD ഉള്ള മാസ്-മാർക്കറ്റ് കാർ ബ്രാൻഡുകളുടെ മോഡലുകളാണ്.

More from DriveSpark

Article Published On: Saturday, December 17, 2022, 13:00 [IST]
English summary
Everything you need to know about head up display feature in cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X