എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി സഹകരിച്ച് പൈലറ്റ് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ടൊയോട്ട കൊറോള ആൾട്ടിസ് ഹൈബ്രിഡിന്റെ രൂപത്തിൽ ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ കാർ ലഭിച്ചു.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയിൽ വരാനിരിക്കുന്ന ഫ്ലെക്‌സ് ഫ്യുവൽ യുഗത്തോടുള്ള താത്പര്യം ഉയർത്താൻ ടൊയോട്ട കൊറോള ആൾട്ടിസ് ഹൈബ്രിഡിൽ നിന്നുള്ള കണ്ടെത്തലുകൾ മൂല്യവത്തായ ഉൾക്കാഴ്‌ചകൾ പ്രദാനം ചെയ്യും. അതുവരെ, ഈ പ്രീമിയം സെഡാന്റെ ഈ പ്രത്യേക പതിപ്പിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ലെഫ്റ്റ് സൈഡ് സ്റ്റിയറിംഗ് വീൽ

ഈ പദ്ധതിയുടെ ആവശ്യത്തിനായി ടൊയോട്ട കൊറോള ആൾട്ടിസ് ഹൈബ്രിഡിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിനെയാണ് ഇറക്കുമതി ചെയ്‌തിരിക്കുന്നത്. ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുകൾ സാധാരണമായ ബ്രസീലിൽ നിന്നാണ് ഈ കാർ കൊണ്ടുവന്നിരിക്കുന്നതെന്നാണ് അനുമാനം. ഈ തലമുറയിലുള്ള കൊറോള ഹൈബ്രിഡ് വിദേശ വിപണികളിൽ രണ്ട് വർഷമായി വിൽപ്പനയ്‌ക്കെത്തുന്ന വാഹനമാണ്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

മൂന്ന് തരത്തിലുള്ള ഊർജവുമായി പൊരുത്തപ്പെടുന്ന എഞ്ചിൻ

ഫ്ലെക്സ് ഫ്യൂവൽ ഹൈബ്രിഡ് എഞ്ചിനിൽ പെട്രോളിലും എഥനോളിലും പ്രവർത്തിക്കാൻ ശേഷിയുള്ള 1.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഉപയോഗിക്കുന്നത്. കൂടാതെ, സെൽഫ് ചാർജിംഗ് പവർട്രെയിനിന്റെ ഹൈബ്രിഡ് ഭാഗത്തിനായി ഒരു ഇലക്ട്രിക് മോട്ടോറും കാറിൽ അവതരിപ്പിക്കുന്നുണ്ട്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഈ സിസ്റ്റം വ്യത്യസ്‌ത ഡ്രൈവ് മോഡുകളുള്ള ഒരു പ്രത്യേക തരം സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നതും. ബ്രസീലിൽ കൊറോള ആൾട്ടിസ് ഹൈബ്രിഡിന്റെ എഞ്ചിൻ 101 bhp കരുത്തിൽ പരമാവധി 142 Nm torque വരെ (100 ശതമാനം എഥനോളിൽ) ഉത്പാദിപ്പിക്കും. അതേസമയം ഹൈബ്രിഡ് മോട്ടോറിന്റെ 72 bhp, 163 Nm ഉത്പാദിപ്പിക്കുന്ന മോട്ടോറും സംയോജിച്ച് പ്രവർത്തിക്കുന്നതോടെ പവർ കണക്കുകൾ ഉയരും.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

നോൺ-ഹൈബ്രിഡ് ഫ്ലെക്സ് ഫ്യുവൽ ഓപ്ഷൻ

പെട്രോളിലും എത്തനോളിലും പ്രവർത്തിക്കാൻ കഴിയുന്ന കൊറോള ആൾട്ടിസിന് ഹൈബ്രിഡ് സാങ്കേതികതയില്ലാത്ത 2.0 ലിറ്റർ ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ജൈവ ഇന്ധനത്തിൽ ഇതിന് 177 bhp പവറിൽ 210 Nm torque പരമാവധി ഔട്ട്പുട്ട് ഉണ്ട്. ഒരു സിവിടി ഗിയർബോക്‌സ് ഓപ്ഷൻ തന്നെയാണ് കമ്പനി ഇവിടെയും ലഭ്യമാക്കിയിരിക്കുന്നത്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ധനക്ഷമത

ടൊയോട്ട ബ്രസീൽ കൊറോള ആൾട്ടിസ് ഹൈബ്രിഡിനായി അവകാശപ്പെടുന്ന ഇന്ധനക്ഷമത കണക്കുകളൊന്നും ഉദ്ധരിക്കുന്നില്ലെങ്കിലും സിറ്റിയിലും ഹൈവേയിലും 20 കിലോമീറ്ററിലധികം മൈലേജ് കൈവരിക്കാൻ വാഹനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ വലിപ്പവും ഭാരവും കണക്കിലെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധേയമാണ്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ചെറിയ ഹോണ്ട സിറ്റി ഹൈബ്രിഡിന് യഥാർഥ റോഡ് സാഹചര്യങ്ങളിൽ 23 കിലോമീറ്റർ വരെ മൈലേജ് നൽകാനാകും. അതേസമയം മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് 25 കിലോമീറ്റർ വരെ കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

പെട്രോളിൽ എഥനോൾ കൂടുന്നതിനനുസരിച്ച് മൈലേജ് കണക്കുകൾ കുറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ജൈവ ഇന്ധനം കൂടുതൽ താങ്ങാനാവുന്നതിനാൽ, ഇപ്പോഴും പ്രവർത്തനച്ചെലവ് കുറവാണെന്നത് ഗുണകരമാണ്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

അവതരണം ഉണ്ടാവുമോ?

ഫ്ലെക്‌സ്-ഫ്യുവൽ ഹൈബ്രിഡ് സെഡാൻ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത് ഗവേഷണാഠിസ്ഥാനത്തിലാണ്. 2020-ന്റെ തുടക്കത്തിൽ ടൊയോട്ട കൊറോള ആൾട്ടിസിനെ ഇന്ത്യയിൽ നിന്നും പിൻവലിച്ചിരുന്നു. സെഗ്‌മെന്റിലെ കുറഞ്ഞ ഡിമാൻഡും ബിഎസ്-VI കംപ്ലയിന്റ് മോഡലിന്റെ വർധിച്ചുവരുന്ന ചെലവുകളുമാണ് അന്ന് നിർത്തലാക്കാൻ കാരണമായത്.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ എഥനോൾ കലർന്ന ഇന്ധനം പരീക്ഷിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റിനായി അവതരിപ്പിച്ച ഹൈബ്രിഡ് വേരിയന്റ് വിൽപ്പനയ്ക്ക് എത്തിയാലും വളരെ വിലയുള്ളതായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട.

എന്താണ് ഈ പൈലറ്റ് പ്രൊജക്‌ട്? കൊറോള ആൾട്ടിസ് ഹൈബ്രിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

അതിനാൽ സ്കോഡ ഒക്ടാവിയയെ മാത്രം എതിരാളിയാക്കി ഐക്കണിക് സെഡാൻ നമ്മുടെ വിപണിയിലേക്ക് മടങ്ങിയെത്താൻ സാധ്യതയില്ല. എന്നിരുന്നാലും ഒരു എസ്‌യുവിയിലേക്ക് ഇതേ എഞ്ചിൻ എത്തിക്കുന്നത് ടൊയോട്ട ചിലപ്പോൾ പരിഗണിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരം.

More from DriveSpark

Article Published On: Friday, October 14, 2022, 10:02 [IST]
English summary
Everything you need to know about the toyota corolla altis hybrid from the flex fuel project
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X