ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

കാറുകളും ഇരുചക്ര വാഹനങ്ങളും ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കുന്ന കാര്യമെല്ലാം നമുക്ക് സുപരിചിതമാണ്. എന്നാൽ ദേ ഇപ്പോൾ വിമാനങ്ങളും ഇതേ പാതയിലേക്ക് സഞ്ചരിക്കുകയാണ്. ഏവിയേഷൻ-ഗ്രേഡ് ഇന്ധനത്തേക്കാൾ ബാറ്ററികൾക്ക് മുൻഗണന നൽകുന്ന വിമാനങ്ങളുടെ അണിയറയിലാണ് നിരവധി കമ്പനികൾ.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

ഇലക്‌ട്രിക് വിമാന നിർമാണ രംഗത്തെ ടെസ്‌ല എന്നറിയപ്പെടുന്ന പുതിയൊരു ഇലക്‌ട്രിക് വിമാനത്തിന്റെ പണപുരയിലാണ്. 'ടെസ്‌ല ഓഫ് എയർക്രാഫ്റ്റ്' എന്ന് വിളിക്കപ്പെടുന്ന ഏവിയേഷൻ ആലീസ് അടുത്തിടെ തങ്ങളുടെ ദീർഘദൂര വിമാനത്തിന്റെ നിർമ്മാണ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

പണി പൂർത്തിയാക്കി പറന്നുയരാൻ തയാറെടുക്കുന്ന ഏവിയേഷൻ ആലീസിന്റെ പ്രോട്ടോടൈപ്പ് ആദ്യമായി 2017 ൽ പ്രദർശിപ്പിച്ചതു മുതൽ ചൂടൻ ചർച്ചയാണ്. വാണിജ്യപരമായ ഉപയോഗത്തിന് പ്രാപ്യമെന്ന് കരുതപ്പെടുന്ന വളരെ കുറച്ച് ഇലക്ട്രിക് വിമാനങ്ങളിൽ ആദ്യത്തേതാകും ഇത്.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

ഇസ്രായേൽ ആസ്ഥാനമായുള്ള കമ്പനി മുമ്പ് 960 കിലോമീറ്റർ ശ്രേണിഇ-വിമാനത്തിന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ 815 കിലോമീറ്ററായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഒമ്പത് യാത്രക്കാർക്ക് ഇരിക്കാനും രണ്ട് ക്രൂ സജ്ജീകരണവുമുമാണ് ഇലക്‌ട്രിക് വിമാനത്തിലുള്ളത്.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

മാഗ്നിഎക്‌സിൽ നിന്നുള്ള രണ്ട് മാഗ്നി 650 ഇലക്ട്രിക് പ്രൊപ്പൽഷൻ യൂണിറ്റുകളാണ് വിമാനത്തിന് കരുത്ത് നൽകുന്നതെന്നും നൂതന ഫ്ലൈ-ബൈ-വയർ സംവിധാനം ഹണിവെല്ലാണ് വിമാനം നിർമിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

ഏവിയേഷൻ ആലീസ് പരമ്പരാഗത വിമാനങ്ങൾക്ക് 2021 ന്റെ തുടക്കത്തിൽ തന്നെ പ്രവർത്തനച്ചെലവ് വളരെ കുറവാണെന്ന ധീരമായ വാഗ്ദാനങ്ങളാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. എന്നിരുന്നാലും വാണിജ്യ വിമാനത്തിനുള്ള ഔദ്യോഗിക സർട്ടിഫിക്കേഷന് കുറച്ച് വർഷം കൂടി എടുക്കാം.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

ഇന്ന്‌ നമുക്കറിയാവുന്നതുപോലെ കാലഹരണപ്പെട്ട വിമാനങ്ങളിൽ നിന്നും മാറി ഒരു ഓൾ‌-ഇലക്ട്രിക് വിമാനത്തിനായുള്ള നിർമാണത്തിൽ‌ നിരവധി കമ്പനികളാണ് അണിനിരക്കുന്നത്. ടെസ്‌ല സിഇഒ എലോൺ മസ്‌കും മുമ്പ് ഒരു VTOL ഇലക്ട്രിക് വിമാനത്തിന്റെ രൂപകൽപ്പന വെളിപ്പെടുത്തിയിരുന്നു.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

ബാറ്ററി സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം ഭാവിയിൽ അത്തരം വിമാനങ്ങൾ പുറത്തിറങ്ങാൻ അധികം വൈകില്ലെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും വാണിജ്യാവശ്യങ്ങൾക്കായുള്ള സുരക്ഷാ അനുമതിക്കായി ഇവ കാത്തിരിക്കേണ്ടി വരും.

ആകാശത്തും ഇനി ഇലക്‌ട്രിക്; കാർഗോ ഇ-വിമാനവുമായി ഏവിയേഷൻ ആലീസ്

അത്തരം വിമാനങ്ങൾ പറന്നുയരാൻകുറഞ്ഞത് കുറച്ച് വർഷമെങ്കിലും വേണ്ടിവരും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനവുമായി റോൾസ് റോയ്‌സ് വരെ നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ നിർണായക പരിശോധനകൾ വരെ പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി.

Most Read Articles

Malayalam
English summary
Eviation Alice Unveiled The Production Version Of Its Electric Plane. Read in Malayalam
Story first published: Friday, July 2, 2021, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X