ഇലക്ട്രിക്ക് ഓട്ടോ നിയോയെ അവതരിപ്പിച്ച് എക്സൈഡ്
ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് ചുവടുവെച്ച് ഇന്ത്യന്‍ ബാറ്ററി നിര്‍മ്മാതാക്കളായ എക്സൈഡ്. നിയോ എന്ന ഇലക്ട്രിക്ക് ഓട്ടോയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാണ് വാഹനം ആദ്യം വില്‍പ്പനയ്‌ക്കെത്തുക എന്നും കമ്പനി വ്യക്തമാക്കി.

അതേസമയം ഘട്ടം ഘട്ടമായി വിപണി ശ്യംഖല വികസിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. ബാറ്ററിക്ക് പുറമെ മിക്ക് വാഹനത്തിന്റെ ഘടകങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യയില്‍ നിന്നു തന്നെയുള്ള ഉത്പന്നങ്ങ്ള്‍ ഉപയോഗിച്ച് വാഹനം പുറത്തിറക്കാന്‍ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു.

നിലവില്‍ 15 മുതല്‍ 20 ശതമാനം വരെ ഇന്ത്യയില്‍ നിന്നുള്ള ഘടകങ്ങള്‍ തന്നെയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് ഓട്ടോ വിഭാഗത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ അസാധാരണമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. തുടക്കം മുതല്‍ ഞങ്ങള്‍ അതിന്റെ അവിഭാജ്യ ഘടകമാണെന്നും കമ്പനി അറിയിച്ചു.

മികച്ച സാങ്കേതികവിദ്യ, ദൈര്‍ഘ്യമേറിയ യാത്ര, സുഖപ്രദമായ സവാരി എന്നിവ എക്‌സൈഡ് നിയോയില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക്ക് ഓട്ടോ വിഭാഗത്തില്‍ വളര്‍ച്ചയുണ്ടെങ്കിലും നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നതെന്നും കമ്പനി പറഞ്ഞു.

നിയേയില്‍ നല്‍കിയിരിക്കുന്ന ഉല്‍പ്പനങ്ങള്‍ മികച്ചതാണെന്നും ഇത് യാത്രകളെ കൂടുതല്‍ സുഖപ്രദമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാറ്ററി മേഖലയില്‍ നിന്ന് ഇലക്ട്രിക്ക് ഓട്ടോ മേഖലയിലേക്ക് ചുവടുവെച്ച നിര്‍മ്മാതാക്കള്‍ കൂടിയാണ് തങ്കളെന്നാണ് എക്സൈഡ് പറഞ്ഞത്.

ഓട്ടോറിക്ഷ ഓപ്പറേറ്റര്‍മാരുമായി വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള ഞങ്ങള്‍, അനുഭവങ്ങളും അറിവും ഉപയോഗിച്ചാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന എക്സൈഡ് ഇന്‍ഡസ്ട്രീസിന്റെ ഓട്ടോമോട്ടീവ് ഡയറക്ടര്‍ അരുണ്‍ മിത്തല്‍ പറഞ്ഞു.

എല്‍സിഡി ഇന്‍സ്ട്രുമെന്റേഷന്‍ പാനല്‍, റിയര്‍വ്യൂ ക്യാമറ, എബിഎസ് റൂഫിംഗ്, ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍, ഉറപ്പുള്ള ഫ്രണ്ട് പാനല്‍, എന്നിവ എക്‌സൈഡ് നിയോയുടെ സവിശേഷതകളാണ്. അതേസമയം വാഹനത്തിന്റെ മറ്റ് സവിശേഷതകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Most Read: ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

കൊല്‍ക്കത്തയ്ക്ക് അടുത്തുള്ള കമ്പനിയുടെ ഡന്‍കുനി പ്ലാന്റില്‍ നിന്നാണ് വാഹനം വിപണിയില്‍ എത്തുന്നത്. പ്രതിവര്‍ഷം 15,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാറ്ററി സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ലിഥിയം അയണ്‍ ബാറ്ററി തന്നെയാകും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തുക.
Most Read: സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

വാഹനം എളുപ്പത്തില്‍ സ്വന്തമാക്കുന്നതിന് പുതിയൊരു ഫിനാന്‍സിങ് ഓപ്ഷനും കമ്പനി അവതരിപ്പിച്ചേക്കും. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലെഡ് ആസിഡ് സ്റ്റോറേജ് ബാറ്ററികള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് എക്‌സൈഡ് ഇന്‍ഡസ്ട്രീസ്.
Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

ഏഴ് നിര്‍മാണ പ്ലാന്റുകളാണ് എക്‌സൈഡിന് ഉള്ളത്. ആഗോള തലത്തിലുള്ള വില്‍പ്പനയ്ക്കായി ശ്രീലങ്കയിലും കമ്പനിക്ക് ഉല്‍പ്പാദന സൗകര്യമുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറിയതോടെയും വിപണിയില്‍ പുതിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ എത്തി തുടങ്ങിയതോടെയും ആണ് എക്സൈഡും ഈ മേഖലയിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

അടുത്തിടെയാണ് കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊലൂഷന്‍സ് ലിമിറ്റഡ് പുതിയ കൈനറ്റിക് സഫര്‍ സ്റ്റാര്‍ എന്ന് ഇലക്ട്രിക്ക് ഡെലിവറ ഓട്ടോ വിപണിയില്‍ അവതരിപ്പിച്ചത്. ഏകദേശം 2.2 ലക്ഷം രൂപയാണ് വിപണി വില.


Click it and Unblock the Notifications








