ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. യാത്രക്കിടെ ഹെല്‍മറ്റ് ഉപയോഗിച്ചില്ലെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി തുയയാണ് ഇപ്പോള്‍ പിഴ അടക്കേണ്ടി വരുന്നത്. പക്ഷേ ഹെല്‍മറ്റിലെ ഉയര്‍ന്ന ഉഷ്ണം കാരണമാണ് പലരും ഇത് ധരിക്കാന്‍ ഇഷ്ടപ്പെടാത്തതും.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം ഒരു പരിഹാരം ഉണ്ടായിരിക്കുകയാണ്. പൂര്‍ണമായും ശീതീകരണ സംവിധാനമുള്ള ഹെല്‍മറ്റ് വിപണിയില്‍ എത്തുന്നു. നേരത്തെയും ഇത്തരത്തില്‍ നിരവധി ഹെല്‍മറ്റുകള്‍ വിപണിയില്‍ എക്കിയിട്ടുണ്ട്. അതുകൊണ്ട് ഒരു പുതുമ ഉള്ളതായി തോന്നില്ല. എന്നാല്‍ ഈ ഹെല്‍മറ്റില്‍ ശീതീകരണ സംവിധാനത്തിനൊപ്പം വേറെ കുറച്ച് സവിശേഷതകള്‍ കൂടിയുണ്ട്.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ്‌ടെനര്‍ മെക്കാട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബ്ലൂആര്‍മര്‍. അവരുടെ നിരയിലെ മൂന്നാമത്തെ പുതിയ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി. BLU3 E20 എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മറ്റ് മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

കൂളറിനൊപ്പം തന്നെ ബ്ലുടൂത്ത് കണക്ടിവിറ്റി ഉണ്ടെന്നതാണ് പിന്‍ഗമികളില്‍ നിന്നും പുതിയ ഹെല്‍മറ്റിനെ വ്യത്യസ്തമാക്കുന്നത്. അന്തരീക്ഷ താപനിലയേക്കാള്‍ 15 ഡിഗ്രി തണുപ്പുള്ള ഹെല്‍മറ്റിലേക്ക് തണുത്ത വായു അയക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

നേരത്തെ പുറത്തിറക്കിയ ഹെല്‍മറ്റുകളില്‍ നിന്നും വായു സഞ്ചാരത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായെന്നും കമ്പനി പറയുന്നു. എയര്‍ കടന്നു വരുന്ന വേഗതയും, ദിശയും നിയന്ത്രിക്കാനും പുതിയ ഹെല്‍മറ്റിന് സാധിക്കും.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

പുതിയ ഹെല്‍മറ്റിലെ മറ്റൊരു പ്രത്യേകതയാണ് ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ സിറി ഉപയോഗിച്ചും ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചും നിയന്ത്രിക്കാന്‍ സാധിക്കും. ഇത് ഉപയോഗിച്ച് കൂളറിന്റെ ഫാന്‍ വേഗത നിയന്ത്രിക്കാനും, ഓണ്‍ ആക്കുന്നതിനും ഓഫ് ആക്കുന്നതിനും സാധിക്കും. അതിനൊപ്പം ബാറ്ററി ശതമാനത്തെക്കുറിച്ചും അറിയാന്‍ സാധിക്കും.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

ബ്ലുടൂത്ത് കണക്ടിവിറ്റി ഉള്ളതുകൊണ്ട് തന്നെ ഫോണുമായി ബന്ധിപ്പിച്ചാല്‍ വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഹെല്‍മറ്റിന്റെ വില സംബന്ധിച്ചോ മറ്റു വിവരങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍ നടക്കുന്ന 2020 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയില്‍ പുതിയ ഹെല്‍മറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

Most Read: ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

കഴിഞ്ഞ വര്‍ഷമാണ് ബ്ലുസ്‌നാപ്പിന്റെ പുതിയ പതിപ്പായി ബ്ലുസ്‌നാപ്പ് 2 ഹെല്‍മറ്റ് കൂളര്‍ കമ്പനി വിപണിയിലെത്തിയിരിക്കുന്നത്. ആദ്യ മോഡലിനെക്കാള്‍ ചെറുതും ഭാരം കുറഞ്ഞതും 25 ശതമാനത്തോളം കൂടുതല്‍ വായു കടത്തിവിടുന്നതുമാണ് ബ്ലുസ്‌നാപ്പ് 2 ഹെല്‍മറ്റ് കൂളര്‍. ജിഎസ്ടി അടക്കം 2,299 രൂപയാണ് ഇതിന്റെ വിപണിയിലെ വില.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

വലിയ മുറികളില്‍ ഉപയോഗിക്കുന്ന റൂം കൂളിന്റെ അതേ അടിസ്ഥാനത്തിലാണ് ഹെല്‍മറ്റ് കൂളറിന്റെ പ്രവര്‍ത്തനം. ഫുള്‍ഫേസ് ഹെല്‍മറ്റിന്റെ ചിന്‍ ഭാഗത്തായാണ് കൂളര്‍ ഘടിപ്പിക്കുക. ഫാന്‍, എടുത്തുമാറ്റാവുന്ന ഫില്‍റ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.

Most Read: വില്‍പ്പനയില്‍ വന്‍ ഇടിവ്; സെപ്തംബറില്‍ റെനോ വിറ്റത് 18 യൂണിറ്റ് ക്യാപ്ച്ചര്‍

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

ഉപയോഗത്തിന് മുമ്പ് 10 സെക്കന്‍ഡ് ഫില്‍റ്റര്‍ വെള്ളത്തില്‍ മുക്കിവയ്ക്കണം. ഹെല്‍മറ്റ് വൈസറിന് ഡീഫോഗിങ് സൗകര്യവും ഇതില്‍ ലഭിക്കും. പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളലേക്കെത്തുക. റീചാര്‍ജബിള്‍ ബാറ്ററിയിലാണ് ബ്ലുസ്‌നാപ്പ് 2 -ന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഫുള്‍ചാര്‍ജില്‍ 10 മണിക്കൂര്‍ സമയം വരെ തുടര്‍ച്ചയായി ഈ ഹെല്‍മറ്റ് കൂളര്‍ പ്രവര്‍ത്തിക്കും.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹെല്‍മറ്റിനുള്ളിലെ താപനില 6-15 ഡിഗ്രി വരെ കുറയ്ക്കാന്‍ ബ്ലുസ്‌നാപ്പ് 2 ഹെല്‍മറ്റ് കൂളറിന് സാധിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപണി ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേഗ ഹെല്‍മറ്റുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.

നേരത്തെയും ഇത്തരത്തില്‍ നിരവധി കമ്പനികള്‍ ശീതീകരണ സംവിധാനമുള്ള ഹെല്‍മറ്റ് പുറത്തിറക്കിയിരുന്നു. അടുത്തിടെയാണ് ഫെഹര്‍ എസി ഹെല്‍മറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. എസി ഹെല്‍മറ്റിന് ACH-1 എന്നാണ് കമ്പനി നല്‍കിയ പേര്.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

കൂളിങ് സംവിധാനം അഡീഷ്ണലായി ഹെല്‍മറ്റില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന കമ്പനികള്‍ നിരവധിയുണ്ടെങ്കിലും. സ്വയം ശീതീകരണ സംവിധാനത്തോടെ ലോകത്ത് പുറത്തിറങ്ങുന്ന ആദ്യ ഹെല്‍മറ്റ് എന്ന പ്രത്യേകതയും ACH-1 നുണ്ട്. തെര്‍മോഇലക്ട്രിക് ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ എസി ഹെല്‍മറ്റ് ഡിസൈന്‍ ചെയ്തത് അമേരിക്കാരനായ സ്റ്റീവ് ഫെഹറാണ്.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

തെര്‍മോഇലക്ട്രിക് ടെക്‌നോളജിക്കൊപ്പം ഫെഹര്‍ തനിയെ വികസിപ്പിച്ചെടുത്ത ട്യുബുലാര്‍ സ്‌പെസര്‍ ഫാബ്രിക്കിന്റെ സഹായത്തോടെയാണ് ഹെല്‍മറ്റിലെ എല്ലാ ഭാഗത്തേക്കും തണുപ്പെത്തുക. റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ലക്‌സസ്, ഫെരാരി, ഇന്‍ഫിനിറ്റി എന്നീ അത്യാഡംബര കാറുകളുടെ സീറ്റില്‍ കൂളിങ്ങിന് ഉപയോഗിക്കുന്നതും ഇതേ സംവിധാനമാണ്.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

ബാറ്ററി ചാര്‍ജ് ഉപയോഗിച്ചാണ് ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം. ബൈക്കിലെ 12V ബാറ്ററിയുമായി കണക്റ്റ് ചെയ്യാവുന്ന പിന്‍ ഹെല്‍മറ്റിനൊപ്പമുണ്ട്. അതല്ലെങ്കില്‍ അഡീഷ്ണല്‍ ബാറ്ററി ഇതില്‍തന്നെ ഉള്‍പ്പെടുത്തുകയും ചെയ്യാം. 3000mAh ബാറ്ററി ഉപയോഗിച്ച് തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെയും 12000mAh ബാറ്ററയില്‍ ആറ് മണിക്കൂര്‍ വരെയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.

ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

ക്ലിയര്‍ ആന്റി ഫോഗ്, ആന്റി സ്‌ക്രാച്ചാണ് ഹെല്‍മറ്റിലെ വൈസര്‍. ഗണ്‍ മെറ്റല്‍, പേള്‍ വൈറ്റ്, ഗ്ലോസ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫെതര്‍ ഹെല്‍മറ്റ് വിപണിയില്‍ ലഭ്യമാണ്. സാധാരണ ഹെല്‍മറ്റിന്റെ വില അല്ല ഈ എസി ഹെല്‍മറ്റിനുള്ളത്. 549.99 ഡോളര്‍, ഏകദേശം 38,600 രൂപയാണ് ഫെഹര്‍ ഹെല്‍മറ്റിന്റെ വില.

Most Read Articles

Malayalam
English summary
BluArmor to launch BLU3 E20 helmet cooler with Bluetooth. Read more in Malayalam.
Story first published: Thursday, October 10, 2019, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X