വില്‍പ്പനയില്‍ വന്‍ ഇടിവ്; സെപ്തംബറില്‍ റെനോ വിറ്റത് 18 യൂണിറ്റ് ക്യാപ്ച്ചര്‍
മികച്ച ഡിസൈനില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അവതരിപ്പിച്ച എസ്‌യുവിയാണ് ക്യാപ്ച്ചര്‍. എന്നാല്‍ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. മാസം തോറും താഴേക്ക് തന്നെയായിരുന്നു ക്യാപ്ച്ചറിന്റെ വില്‍പ്പന.

അതേസ്ഥിതി തന്നെയാണ് 2019 സെപ്തംബര്‍ മാസത്തെ വില്‍പ്പനയിലും ഉണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2019 സെപ്തംബര്‍ മാസത്തില്‍ 18 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. എന്നാല്‍ 2018 സെപ്തംബര്‍ മാസത്തില്‍ 262 യൂണിറ്റുകളെ നിരത്തിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

93 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാഹനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉത്പാദം കമ്പനി വെട്ടിക്കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 2019 ഓഗസ്റ്റ് മാസത്തില്‍ 32 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്.

വിപണിയില്‍ ക്യാപ്ച്ചറിനെക്കാളും സ്വാധീനം റെനോയുടെ തന്നെ ഡസ്റ്റര്‍ എസ്‌യുവി ചെലുത്തുന്നുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത. ഡസ്റ്ററിന്റെ അതേ MO പ്ലാറ്റ്ഫോമിലാണ് ക്യാപ്ച്ചറിന്റെയും നിര്‍മ്മാണം. എന്നാല്‍ ഡസ്റ്ററിന്റെ തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം.

വിപണിയില്‍ ഏകദേശം 9.5 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായി ആകെ നാല് വകഭേദങ്ങളില്‍ ക്യാപ്ച്ചര്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്. അടുത്തിടെ സുരക്ഷ കൂട്ടിയ ഒരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

അധികം വൈകാതെ തന്നെ ബിഎസ് VI എഞ്ചിന്‍ പതിപ്പോടുകൂടിയ വാഹനത്തെയും കമ്പനി അവതരിപ്പിക്കും. പരീക്ഷണ ഓട്ടം നടത്തുന്ന ക്യാപ്ച്ചറിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ ഡീസല്‍ പതിപ്പുകളെ നിര്‍ത്തുമെന്ന് റെനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്യാപ്ച്ചറിന്റെ പെട്രോള്‍ പതിപ്പാണ് പരീക്ഷണ ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. റെനോയ്ക്ക് ഒപ്പം തന്നെ ഡീസല്‍ കാറുകളെ കൈവിടുമെന്ന് മാരുതി സുസുക്കിയും അറിയിച്ചിരുന്നു. ക്യാപ്ച്ചറിനൊപ്പം തന്നെ റെനോ നിരയിലെ ഡസ്റ്ററിന്റെയും, ലോഡ്ജിയുടെയും പെട്രോള്‍ പതിപ്പുകള്‍ മാത്രമേ ബിഎസ് VI എഞ്ചിനോടെ എത്തുകയുള്ളുവെന്നും കമ്പനി അറിയിച്ചു.
Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ബിഎസ് VI പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടില്ല. പിന്നിലായി, പുക അളക്കുന്ന ഉപകരണങ്ങള്‍ എക്സ്ഹോസ്റ്റുമായി ബന്ധിപ്പിച്ചാണ് ക്യാപ്ച്ചര്‍ പരീക്ഷണ ഓട്ടം നടത്തുന്നത്.
Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

പെട്രോള്‍ ടാങ്കിന്റെ കവറിന് മുകളിലായി ബിഎസ് VI എന്നെഴുതിയിരിക്കുന്നത് കാണാം. സാധാരണ ഇന്ധനം അടിക്കാന്‍ പാടില്ലെന്നും അതിന് താഴെയായി എഴുതിയിട്ടുണ്ട്. എഞ്ചിനിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനിലേ, ഫീച്ചറുകളിലോ മാറ്റം ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
Most Read: ഒമ്പത് മാസത്തിനിടെ ടാറ്റ വിറ്റത് ഒരു നാനോ മാത്രം

യൂറോപ്യന്‍ വിപണികളില്‍ റെനോ ഇതിനകം തന്നെ യൂറോ 6d എഞ്ചിനോടുകൂടിയുള്ള വാഹനം അവതരിപ്പിച്ച് തുടങ്ങി. നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും.

ജീപ്പ് കോംമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരാണ് ക്യാപ്ച്ചറിന്റെ എതിരാളികള്‍. 7.0 ഇഞ്ച് ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷന്‍ & നാവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഏസി വെന്റുകള്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ ഒരുക്കിയിരിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും ക്യാപ്ച്ചര്‍ കേമനാണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് ക്യാപ്ച്ചറിലെ സുരക്ഷ സജ്ജീകരണങ്ങള്‍.
Images:Motor World India


Click it and Unblock the Notifications








