ഒമ്പത് മാസത്തിനിടെ ടാറ്റ വിറ്റത് ഒരു നാനോ മാത്രം
പത്തുവര്‍ഷം മുന്‍പ് ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ച കടന്നുവരവ് നടത്തിയ ടാറ്റയുടെ കുഞ്ഞന്‍ കാറാണ് നാനോ. എന്നാല്‍ വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ വാഹനത്തിന്റെ ഉത്പാദനം കമ്പനി അടുത്തിടെ നിര്‍ത്തിയിരുന്നു.

വാഹനം നിര്‍ത്തി എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നെങ്കിലും, വാഹനം നിര്‍ത്തുകയല്ല മറിച്ച് ഉത്പാദനം കുറയ്ക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി അറിയിച്ചു. ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം നിര്‍മ്മിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇതുവരെ നാനോയുടെ ഒരു യൂണിറ്റ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം തന്നെ, 2020 -ഓടെ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിനെ തുടര്‍ന്നാണ് നാനോയുടെ വില്‍പ്പന കമ്പനി കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി പുതിയൊരു പതിപ്പിനെ ഇനി കമ്പനി വിപണിയില്‍ അവതരിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാല്‍, ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാനും എബിഎസ് സംവിധാനം ഒരുക്കുന്നത് പ്രായോഗികമല്ലാത്തതിനാലും 2020 ഏപ്രില്‍ മാസത്തോടെ ഈ വാഹനം പൂര്‍ണമായും നിരത്തൊഴിഞ്ഞേക്കും.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന അവകാശവാദവുമായി 2008-ലാണ് നാനോ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഒരു ലക്ഷം രൂപയായിരുന്നു ആദ്യ മോഡലിന്റെ എക്‌സ് ഷോറും വില. ഫെബ്രുവരിയിലാണ് അവസാനമായി നാനേയുടെ ഒരു യൂണിറ്റ് വിപണിയില്‍ എത്തുന്നത്.

അതിനുശേഷം ഇതുവരെ ഒരു പ്രൊഡക്ഷന്‍ പോലും നടന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു. 2018 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 299 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. ചെറിയ കാറില്‍ വരാന്‍ പോകുന്ന സുരക്ഷാ മാനദണ്ഡങ്ങളും, എമീഷന്‍ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തുന്നതോടെ ചെലവേറും.

ഇതോടെ വാഹനത്തിന് വില വര്‍ധിപ്പിക്കേണ്ടി വരും. ഇത് ഉപഭോക്താക്കള്‍ക്ക് അധിക ഭാരം ഉണ്ടാക്കും. വിപണിയില്‍ ആവശ്യക്കാര്‍ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചത്.
Most Read: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതോടെയാണ് ആവശ്യക്കാര്‍ക്ക് മാത്രം വാഹനം നിര്‍മ്മിച്ച് നല്‍കുന്നത്. 2008 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ എത്തുകയും ചെയ്തു.
Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിലയില്‍ അധികം വര്‍ധനവ് വരുത്താതെ പല പതിപ്പുകളെ കമ്പനി അവതരിപ്പിച്ചു. 624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു നാനോയ്ക്ക് കരുത്ത് പകര്‍ന്നിരുന്നത്. ഈ എഞ്ചിന്‍ 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനും ലഭ്യമായിരുന്നു.
Most Read: എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

നാനോ മാത്രമല്ല ടാറ്റ നിരയില്‍ നിന്നും അടുത്തിടെ സുമോ, ബോള്‍ട്ട് തുടങ്ങിയ മോഡലുകളെയും കമ്പനി പിന്‍വലിച്ചിരുന്നു. പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് ഇവ പരിഷ്‌കരിക്കുകയാണെങ്കില്‍ ചെലവേറുമെന്ന കാരണത്താലാണ് മോഡലുകളുടെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.

ഉത്പാദനം നിര്‍ത്തുന്ന കാറുകള്‍ക്ക് പകരം പുതിയ സാങ്കേതികതയിലുള്ള പുത്തന്‍ കാറുകള്‍ ടാറ്റ വില്‍പ്പനയ്ക്ക് അണിനിരത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ടിയാഗൊ, ടിഗോര്‍, നെക്സണ്‍, ഹാരിയര്‍ എന്നീ മോഡലുകളുടെ ടാറ്റ അവതരിപ്പിച്ച് ഏറെ നാളുകള്‍ കഴിയുന്നില്ല.

കസീനി, ആള്‍ട്രോസ്, H2X എന്നിവയെ ടാറ്റ ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ തന്നെ വിവിധ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ഇലക്ട്രിക്ക് പതിപ്പുകളും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.


Click it and Unblock the Notifications








