നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അധികം വൈകാതെ തന്നെ ടാറ്റ വിപണിയില്‍ എത്തിക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കുകയും ചെയ്തു.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെ ഇലക്ട്രിക്ക് നെക്‌സോണിന്റെ ആദ്യ വീഡിയോ ടാറ്റ പുറത്തുവിട്ടു. മണാലിയില്‍ നിന്ന് ലേയിലേക്ക് ഇലക്ട്രിക്ക് നെക്‌സോണ്‍ ഓടിച്ച മിലിന്‍ഡ് സോമന്‍, അങ്കിത കണ്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ ഡ്രൈവിങ് അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോയാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ പുറംഭാഗം മുഴുവനും മൂടികെട്ടിയ വിധത്തിലാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എങ്കിലും രൂപത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് ഇലക്ട്രിക് വാഹനവും. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

ടാറ്റയുടെ വിപണിയില്‍ എത്താന്‍ ഇരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന് സമാനമായ ഇന്‍സ്ട്രുമെന്റ് പാനലായിരിക്കും പുതിയ ഇലക്ട്രിക്ക് നെക്‌സോണിനും. ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ മധ്യത്തിലാണ് ഡിജിറ്റല്‍ മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലേ സ്ഥാപിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഡിജിറ്റല്‍ ടാക്കോമീറ്ററും അനലോഗ് സ്പീഡോമീറ്ററും യഥാക്രമം ഇടത്, വലത് വശത്ത് സ്ഥാപിച്ചിരിക്കുന്നു. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്‌സോണിന്റെ കരുത്ത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

2020 -ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോഎക്സ്പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇവ രണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയില്‍ സാധാരണക്കാരനും താങ്ങാവുന്നത് നെക്സോണ്‍ തന്നെയാകും. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡ് ഇലക്ട്രിക് മൊബിലിറ്റി ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

കട്ടിംഗ് എഡ്ജ് സിപ്‌ട്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം, ഇന്ന് ഇലക്ട്രിക്ക് വിപണിയില്‍ നിലനില്‍ക്കുന്ന പ്രതിബന്ധങ്ങളെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്ന നെക്സോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നെക്സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് ഇലക്ട്രിക്ക്, ടിഗോര്‍ ഇലക്ട്രിക്ക് എന്നിങ്ങനെ മുന്ന് പതിപ്പുകളെയാണ് ടാറ്റ ഇലക്ട്രിക്ക് പതിപ്പില്‍ വിപണിയില്‍ എത്തിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ആദ്യം വിപണിയില്‍ എത്തിച്ചിരുന്ന ടിഗോര്‍ ഇലക്ട്രിക്ക് ടാക്സി നിരയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ അടുത്തിടെയാണ് സ്വകാര്യ ഉപഭോക്താക്കള്‍ക്കായുള്ള പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. നിലവില്‍ മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും, ഹ്യുണ്ടായി കോനയും മാത്രമാണ് ഇന്ത്യയില്‍ ഇലക്ട്രിക്ക് കാറുകളെ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Monday, October 7, 2019, 17:56 [IST]
English summary
Tata Nexon Electric instrument cluster revealed. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X