ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോന എസ്യുവി ജൂലൈ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കുറച്ചിരുന്നു.മികച്ച് തുടക്കം ആണ് ഇന്ത്യന്‍ വിപണി കോന ഇലക്ട്രിക്കിന് സമ്മാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

തെരഞ്ഞെടുത്ത് ചില ഡീലര്‍ഷിപ്പുകളിലാണ് നിലവില്‍ കോന ലഭ്യമാകുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ഡീലര്‍ഷിപ്പുകളുടെ നിര വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 11 നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകളാണ് കമ്പനിക്ക് ഉള്ളത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കമ്പനി വാഹനം കൈമാറി തുടങ്ങി. ഇലക്ട്രിക്ക് വാഹനം സ്വന്തമാക്കി തുടങ്ങിയവര്‍ അവരുടെ അനുഭവവും പങ്കുവെച്ച് തുടങ്ങി. അഖില്‍ എന്ന് ഉപഭോക്താവാണ് ഇപ്പോള്‍ തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

കോന വിപണിയില്‍ എത്തിയപ്പോള്‍ ആദ്യം നടന്ന ചര്‍ച്ച 452 കിലോമീറ്റര്‍ കൈവരിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതായിരുന്ന കമ്പനിയുടെ അവകാശവാദം.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

എന്നാല്‍ കൃത്യമായ മൈലേജ് കണ്ടെത്താന്‍ അഖില്‍ ഒരു യാത്ര നടത്തി. സിറ്റി ട്രാഫിക്കിലൂടെയും ഹൈവേകളിലൂടെയും ഇക്കോ മോഡിലായിരുന്നു അഖിലിന്റെ യാത്ര. യാത്രയുടെ 90 ശതമാനവും നഗത്തിലൂടെ ആയിരുന്നെങ്കില്‍ 10 ശതമാനം ഹൈവേ റോഡുകളിലൂടെയും ആയിരുന്നു.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

യാത്രയുടെ പകുതി സമയവും ഏസി ഉപയോഗിച്ചിരുന്നെന്നും അഖില്‍ പറഞ്ഞു. ചാര്‍ജ് 4 ശതമാനം മാത്രം മിച്ചം നില്‍ക്കുമ്പോഴാണ് വാഹനം നിര്‍ത്തി പിന്നിട്ട ദൂരം പരിശോധിക്കുന്നത്. ഏകദേശം 345.8 കിലോമീറ്റര്‍ പിന്നിടാന്‍ സാധിച്ചു. 4 ശതമാനം ചാര്‍ജില്‍ ഇനിയും 18 കിലോമീറ്റര്‍ കൂടി സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Read: ഓഗസ്റ്റ് മാസം 88 യൂണിറ്റ് വില്‍പ്പനയുമായി കോന ഇലക്ട്രിക്ക്

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഇത് മോശമായ ഒരു മൈലേജ് എന്ന് പറയാനാകില്ല. കോനയ്ക്ക് വളരെ വേഗത്തില്‍ 425-450 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. തന്റെ യാത്രകള്‍ കൂടുതല്‍ സിറ്റി ട്രാഫിക്കിലൂടെയായിരുന്നു. അതുകൊണ്ടാകാം 100 കിലോമീറ്റര്‍ മൈലേജ് പിന്നിലേക്ക് പോയത്.

Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

കോന പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് 40 യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. നിലവിലുള്ള വൈദ്യുതി ചെലവ് അനുസരിച്ച് ഇതിന് ചിലവാകുന്നത് 250 രൂപയും. ഈ കണക്ക് വ്യത്യാസമായിരിക്കും. കാരണം മിക്ക സംസ്ഥാനങ്ങളിലെയും വൈദ്യുതി നിരക്കുകള്‍ വ്യത്യാസമാണ്.

Most Read: കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കിലോമീറ്ററിന് 1 രൂപയില്‍ (71 പൈസ) താഴെ മാത്രമാണ് കോനയ്ക്ക് ചെലവ് വരുന്നത്. ഓഗസ്റ്റ് മാസത്തില്‍ 88 യൂണിറ്റുകളെയാണ് കമ്പനി നിരത്തിലെത്തിച്ചത്. ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്. ഇത് 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ ഗ്രില്‍ എടുത്തു കളയുകയും പകരം ചാര്‍ജിങ് സോക്കറ്റ് നല്‍കുയും ചെയ്തിട്ടുണ്ട്.എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഇലക്ട്രിക്ക് കോനയുടെ മുന്‍വശത്തെ സവിശേഷതകള്‍.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

പ്രീമിയം കാറുകള്‍ക്ക് സമാനമായാണ് ഇന്റീരിയര്‍. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഇക്കോ, ഇക്കോ പ്ലസ്, സ്പോര്‍ട്സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി സംവിധാനങ്ങളും കോനയുടെ സവിശേഷതകളാണ്.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയെല്ലാം സുരക്ഷക്കായി കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വര്‍ഷ ബാറ്ററി വാറന്റിയും മൂന്ന് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നല്‍കുന്നത്.

More from DriveSpark

Article Published On: Tuesday, September 24, 2019, 18:55 [IST]
English summary
Hyundai Kona Electric SUV Range, Running Cost. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X