റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2.83 ലക്ഷം രൂപയാണ് പുതിയ ഹാച്ച്ബാക്കിന്റെ വിപണിയിലെ വില.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

എട്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അതിനൊപ്പം 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപഷനും കമ്പനി നല്‍കിയിട്ടുണ്ട്. വിപണിയില്‍ എത്തിയതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളൊരു വാഹനം കൂടിയാണ് ക്വിഡ്.

Variant Prices
STD 0.8L Rs 2.83 Lakh
RXE 0.8L Rs 3.53 Lakh
RXL 0.8L Rs 3.83 Lakh
RXT 0.8L Rs 4.13 Lakh
RXT 1.0L Rs 4.33 Lakh
RXT 1.0L EASY-R Rs 4.63 Lakh
CLIMBER MT Rs 4.54 Lakh
CLIMBER EASY-R Rs 4.84 Lakh
റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ വില്‍പ്പന ഇനിയും ഉയര്‍ത്താം എന്നുതന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. ആ പ്രതീക്ഷകള്‍ക്ക് ആക്കാം കൂട്ടുന്നതാണ് പുതിയ പതിപ്പിന്റെ ഡിസൈന്‍ ശൈലി പോലും. ഒരു ഹാച്ച്ബാക്ക് വാഹനമാണെങ്കില്‍ കൂടിയും ഒറ്റനോട്ടത്തില്‍ ഒരു എസ്‌യുവി ലുക്ക് സമ്മാനിക്കാന്‍ വാഹനത്തിന് സാധിക്കും.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

പഴയ പതിപ്പില്‍ നിന്നും പുതിയ പതിപ്പിലേക്ക് വരുമ്പോള്‍ മുന്‍വശത്തെ ഡിസൈനില്‍ വന്നിരിക്കുന്ന മാറ്റം അമ്പരപ്പെടുത്തുന്നതാണ്. ദുരെ നിന്ന് നോക്കിയാല്‍ ഒരു എസ്‌യുവി വരുന്നതായി തോന്നും. അതുതന്നെയായിരുന്നു ഡിസൈനില്‍ കമ്പനി ലക്ഷ്യം വെച്ചിരുന്നതും എന്നുവേണം പറയാന്‍.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

പുതിയ ക്വിഡിനെ വ്യത്യസ്തമാക്കുന്നത്

കുറഞ്ഞ വിലയില്‍ വലിയൊരു കാര്‍ എന്നതാണ് ഒന്നാമത്തെ വശം. വലിപ്പം കൊണ്ടല്ല കമ്പനി ഇവിടെ വലിയ കാര്‍ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍, സവിശേഷതകള്‍, അതും ഈ വിഭാഗത്തില്‍ മറ്റ് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്താത്ത പല ഫീച്ചറുകളും വാഹനത്തില്‍ കാണാന്‍ സാധിക്കും.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

എംജി ഹെക്ടറിലും, ടാറ്റ ഹാരിയറിലും കണ്ട സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളാണ് വാഹനത്തിന്റെ മുന്‍വശത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നത്. പഴയ പതിപ്പില്‍ ഹെഡ്ലാമ്പുകളുടെ സ്ഥാനത്ത് ഇത്തവണ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

വാഹനത്തിന് എസ്‌യുവി പ്രതിച്ഛായ കൂട്ടുവാനായി മുന്‍ബമ്പറില്‍ ഫോക്സ് സ്‌കിഡ് പ്ലേറ്റും, മറ്റ് ചില്ലറ മിനുക്കുപണികളും കമ്പനി നല്‍കിയിരിക്കുന്നത് കാണാം. 14 ഇഞ്ചിന്റെ അലോയ് വീലുകള്‍ നല്‍കിയാണ് ക്വിഡിന്റെ വശങ്ങളെ റെനോ അലങ്കരിച്ചിരിക്കുന്നത്. 184 mm -ന്റെ ഒട്ടും മോശമല്ലാത്ത് ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് നല്‍കിയിട്ടുണ്ട്.

Most Read: ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ റെനോ പുറത്തിറക്കി

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

തുടക്കത്തില്‍ പറഞ്ഞതുപോലെ ഡിസൈനില്‍ മാത്രമല്ല ഫീച്ചറുകളാലും സമ്പന്നനാണ് ക്വിഡ്. റെനോ ട്രൈബര്‍ എംപിവിയില്‍ കണ്ട 8.0 ഇഞ്ചിന്റെ വലിയ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം ആണ് ക്വിഡിനും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള ആധുനിക കണക്റ്റിവിറ്റി സംവിധാനങ്ങളോടു കൂടിയതാണിത്.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

ടാക്കോമീറ്ററോടു കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ട്രൈബറില്‍ നിന്നും കടംകൊണ്ടതാണ്. ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ് ക്വിഡിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. തീര്‍ന്നില്ല, കുറഞ്ഞ വിലയാണെങ്കില്‍ പോലും സുരക്ഷാ സംവിധാനങ്ങളും വാഹനത്തിന്റെ സവിശേഷതയാണ്.

Most Read: ഡാറ്റ്സൻ ഗോ സിവിടി; ആദ്യ ഡ്രൈവ് റിവ്യൂ

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

നൂനതകള്‍

ഇത്രയും ഒക്കെ നല്‍കിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ വാഹനത്തെ പിന്നോട്ട് മാറ്റി നിര്‍ത്തും. പുതിയ ഫെയ്സ്ലിഫ്റ്റ് ക്വിഡിന്റെ എന്‍ജിനുകള്‍ ബിഎസ് VI പതിപ്പിലേക്ക് മാറ്റിയിട്ടില്ലെന്നാതാണ് ഒരു പ്രത്യേകത. ഇരു എഞ്ചിനുകളും ബിഎസ് IV തന്നെയാണ്. 2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI എഞ്ചിനുകള്‍ വാഹനങ്ങള്‍ക്ക് അനിവാര്യമാണ്.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

അതുകൊണ്ട് തന്നെ പുതിയൊരു പതിപ്പിനെക്കൂടി കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കാം. അതുപോലെ തന്നെ 1.0 ലിറ്റര്‍ RXT, ക്ലൈബര്‍ വകഭേദങ്ങളില്‍ മാത്രമാണ് കമ്പനി പാസഞ്ചര്‍ എയര്‍ബാഗും, പിന്നില്‍ പവര്‍ വിന്‍ഡോയും ലഭിക്കുകയുള്ളു.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

ഏത് വകഭേദം തെരഞ്ഞെടുക്കും

ആദ്യം സൂചിപ്പിച്ചതുപോലെ Std 0.8L, RXE 0.8L, RXL 0.8L, RXT 0.8L, RXT 1.0L, ക്ലൈബര്‍ 1.0L MT, RXT Easy-R 1.0L, ക്ലൈബര്‍ Easy-R 1.0L എന്നിങ്ങനെ എട്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

മാനുവല്‍ ആയാലും എഎംടി ആയാലും 1.0 ലിറ്റര്‍ RXT വകഭേദം തന്നെയാണ് ഏറ്റവും നല്ലത്. കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും ഈ വകഭേദത്തില്‍ ലഭ്യമാണ്. എഎംടി പതിപ്പിനൊപ്പം ട്രാഫിക് അസിസ്റ്റന്റ് മോഡും ലഭിക്കും.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

എഞ്ചിന്‍

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ക്വിഡിലുമുള്ളത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 799 സിസിയില്‍ 53 bhp പവറും 72 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എന്‍ജിന്‍ 67 bhp പവറും 91 Nm torque -ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ട്രാന്‍സ്മിഷന്‍.

റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

എതിരാളികള്‍

മാരുതി സുസൂക്കി അടുത്തിടെ പുറത്തിറക്കിയ എസ്സ്- പ്രെസ്സോ തന്നെയാണ് ക്വിഡിന്റെ മുഖ്യ എതിരാളി. ഡാറ്റ്സണ്‍ റെഡി-ഗോ, മാരുതി സുസൂക്കി ആള്‍ട്ടോ K10 എന്നിവരും ക്വിഡിന് എതിരാളികളാകും. ഡീലര്‍ഷിപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ 5,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

More from DriveSpark

Article Published On: Monday, October 7, 2019, 15:18 [IST]
English summary
Renault Kwid facelift Disadvantages (Cons) And Advantages (Pros): Design, Features, etc. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X