Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്വിഡ് ഫെയ്സ്ലിഫ്റ്റിനെ റെനോ പുറത്തിറക്കി
മാരുതി സുസുക്കിയുടെ എസ്സ്-പ്രെസ്സോയ്ക്ക് പിന്നാലെ ക്വിഡ് ഫെയ്സ്ലിഫ്റ്റിനെ പുറത്തിറക്കി റെനോ. 2.83 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബുക്കിങും കമ്പനി ആരംഭിച്ചു.

5,000 രൂപ നല്കി ഡീലര്‍ഷിപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് കാര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. Std 0.8L, RXE 0.8L, RXL 0.8L, RXT 0.8L, RXT 1.0L, ക്ലൈബര് 1.0L MT, RXT Easy-R 1.0L, ക്ലൈബര് Easy-R 1.0L എന്നിങ്ങനെ എട്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
Variant | Prices |
STD 0.8L | Rs 2.83 Lakh |
RXE 0.8L | Rs 3.53 Lakh |
RXL 0.8L | Rs 3.83 Lakh |
RXT 0.8L | Rs 4.13 Lakh |
RXT 1.0L | Rs 4.33 Lakh |
RXT 1.0L EASY-R | Rs 4.63 Lakh |
CLIMBER MT | Rs 4.54 Lakh |
CLIMBER EASY-R | Rs 4.84 Lakh |

പുതിയ ഡിസൈനൊപ്പം, ഫീച്ചറുകളാല്‍ സമ്പന്നമാണ് ക്വിഡ് ഫെയ്സ്ലിഫ്റ്റ്. ചൈനയില്‍ പുറത്തിറക്കിയ റെനോ ക്വിഡ് ഇലക്ട്രിക്ക് കാറില്‍ നിന്നും കടമെടുത്ത K-ZE ഡിസൈന്‍ ശൈലിയാണ് ഫെയ്സ്ലിഫ്റ്റ് ക്വിഡിനും നല്‍കിയിരിക്കുന്നത്.

പുതിയ ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളാണ് ക്വിഡ് ഫെയ്സ്ലിഫ്റ്റിന്റെ മുന്‍വശത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. എംജി ഹെക്ടറിലും ടാറ്റ ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പാണ് മുന്‍വശത്തെ പ്രധാന അകര്‍ഷണം.

പഴയ പതിപ്പില്‍ ഹെഡ്ലാമ്പുകളുടെ സ്ഥാനത്ത് ഇത്തവണ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്. വാഹനത്തിന് എസ്യുവി പ്രതിച്ഛായ കൂട്ടുവാനായി മുന്‍ബമ്പറില്‍ ഫോക്സ് സ്കിഡ് പ്ലേറ്റും, മറ്റ് ചില്ലറ മിനുക്കുപണികളും കമ്പനി നല്‍കിയിരിക്കുന്നത് കാണാം.

14 ഇഞ്ചിന്റെ അലോയ് വീലുകള്‍ നല്‍കിയാണ് ക്വിഡിന്റെ വശങ്ങളെ റെനോ അലങ്കരിച്ചിരിക്കുന്നത്. എന്നാല്‍ പിന്നില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.C -ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും ഇടം പിടിച്ചിട്ടുണ്ട്.

ക്രോം-പിയാനോ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ് ക്വിഡിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്.
Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

റെനോ ട്രൈബര്‍ എംപിവിയില്‍ കണ്ട വലുപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആണ് ക്വിഡിനും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള അന്ത്യന്താധുനിക കണക്റ്റിവിറ്റി സംവിധാനങ്ങളോടു കൂടിയതാണിത്. ടാക്കോമീറ്ററോടു കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ട്രൈബറില്‍ നിന്നും കടംകൊണ്ടതാണ്.
Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

പഴയമോഡലില്‍ നിന്നും കടംകൊണ്ടതാണ് എന്ജിന്. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ക്വിഡിലുമുള്ളത്. 0.8 ലിറ്റര്‍ എന്ജിന് 799 സിസിയില്‍ 53 bhp പവറും 72 Nm torque ഉം സൃഷ്ടിക്കും.
Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്ളക്സ് വണ്‍ ഇലക്ട്രിക്ക് സ്പോര്‍ട്സ് ബൈക്ക്; വീഡിയോ

1.0 ലിറ്റര്‍ എന്ജിന് 67 bhp പവറും 91 Nm torque -ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ട്രാന്സ്മിഷന്.

കുഞ്ഞന്‍ കാറെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ പോയിട്ടില്ല പുതിയ ക്വിഡ്. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് അലെര്‍ട്ട് സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയൊക്കെ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി നല്‍കിയിട്ടുണ്ട്.

പുതിയ ഫെയ്സ്ലിഫ്റ്റ് ക്വിഡിന്റെ എന്‍ജിനുകള്‍ ബിഎസ് VI പതിപ്പിലേക്ക് മാറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരു എഞ്ചിനുകളും ബിഎസ് IV തന്നെയാണ്. 2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI എഞ്ചിനുകള്‍ വാഹനങ്ങള്‍ക്ക് അനിവാര്യമാണ്.

മാരുതി സുസൂക്കി എസ്സ്- പ്രെസ്സോയ്ക്കൊപ്പം ഡാറ്റ്സണ്‍ റെഡി-ഗോ, മാരുതി സുസൂക്കി ആള്‍ട്ടോ K10 എന്നിവരാണ് ക്വിഡിന്റെ പ്രധാന എതിരാളികള്‍. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്.