മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം
ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്സ്-പ്രെസ്സോ മൈക്രോ എസ്‌യുവി മാരുതി സുസുക്കി പുറത്തിറക്കി. 3.69 ലക്ഷം രൂപയാണ് മാരുതിയുടെ ഏറ്റവും പുതിയ വാഹനത്തിന്റെ അടിസ്ഥാന വില.

ഒമ്പത് വകഭേതങ്ങളിൽ പുതിയ മൈക്രോ എസ്‌യുവി ലഭ്യമാണ്: Std (O), LXi, LXi (O), VXi, VXi (O), VXi+, VXi AGS, VXi (O) AGS and VXi+ AGS. മാരുതി സുസുക്കി എസ്സ്-പ്രെസ്സോയുടെ എല്ലാ വകഭേദങ്ങളിലും ഒരൊറ്റ എഞ്ചിൻ ഓപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
| Variant | Prices |
| STD | Rs 3,69,000 |
| LXI | Rs 4,05,000 |
| VXI | Rs 4,24,500 |
| VXI+ | Rs 4,48,000 |
| VXI AGS | Rs 4,67,500 |
| VXI+ AGS | Rs 4,91,000 |

998 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അടിസ്ഥാനമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. എസ്സ്-പ്രെസ്സോയുടെ ഉയർന്ന-സ്പെക്ക് വകഭേതങ്ങളിൽ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയർബോക്സും നൽകിയിരിക്കുന്നു.

ആൾട്ടോ K10 -ലെ അതേ എഞ്ചിൻ യൂണിറ്റാണ്, എന്നിരുന്നാലും, എസ്സ്-പ്രെസ്സോയിൽ ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്കാരങ്ങളോടെയാണ് മാരുതി പുറത്തിറക്കുന്നത്.

രൂപകൽപ്പനയുടെ കാര്യത്തിൽ, 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ-S ആശയത്തിൽ നിന്നാണ് വാഹനം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഉയർന്ന എസ്‌യുവി-ഘടനയാണ്, ചതുരാകൃതിയിലുള്ള ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുമായാണ് എസ്സ്-പ്രെസ്സോ വരുന്നത്.

പുതിയ മൈക്രോ എസ്‌യുവിയിൽ ഒതുങ്ങിയ മുൻ ഗ്രില്ലാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഗ്രില്ലിന് ഇരുവശത്തും ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ്.

എൽഇഡി ഡേ ടൈം റണ്ണിങ് ലലൈറ്റുകൾ ബമ്പറിൽ താഴെ സ്ഥാപിച്ചിരിക്കുന്നു, വലിയ എയർ ഡാമും ബമ്പറിൽ നൽകിയിരിക്കുന്നു. വാഹനത്തിന്റെ ഉയർന്ന പതിപ്പുകളിൽ നിരവധി ക്രോം ഘടകങ്ങളും ഘടിപ്പിച്ചിരിക്കുന്നു.
Most Read: ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

എസ്സ്-പ്രെസ്സോയുടെ സൈഡ് പ്രൊഫൈൽ ലളിതവും വൃത്തിയുള്ളതുമാണ്. 13 ഇഞ്ച് സ്റ്റീൽ വീലുകളാണ്. ചെറുതായി പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച്ചുകൾ വാഹനത്തിന് ഒരു പരുക്കൻ ഭാവം നൽകുന്നു.
Most Read: ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഉയർന്ന പതിപ്പുകളിൽ 14 ഇഞ്ച് വലിയ വീലുകൾ ഓപ്‌ഷണലായി ലഭിക്കും. പിൻവശത്ത് C ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും, ബമ്പറുകളിൽ റിഫ്ലക്ടറുകളും സ്ഥാപിച്ചിരിക്കുന്നു.
Most Read: ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

അകത്തളത്തിലും നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്. ഡാഷ്ബോർഡിന്റെ ഒത്ത നടുവിലാണ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ. ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇൻസ്ട്രമെന്റ് ഡിസ്‌പ്ലേയ്‌ക്ക് താഴെ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ്.

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റമാണിത്. ഇൻഫോടൈൻമെൻറ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു വൃത്താകൃതിയിലുള്ള ആവരണത്തിലാണ് സ്ഥിതിചെയ്യുന്നത്.

മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ എസ്സ്-പ്രെസ്സോയ്ക്കായി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വാഹനത്തിന്റെ ഡെലിവറികളും ഉടൻ തന്നെ ആരംഭിക്കും. ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിലൂടെയോ 11,000 രൂപയടച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ഡാറ്റ്സൺ റെഡി-ഗോ, ഒക്ടോബർ ഒന്നിന് ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയാണ് മാരുതി എസ്സ്-പ്രെസ്സോയുടെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








